എന്താണ് നാഡിശോധന പ്രാണായാമം?
നാഡി = ശരീരത്തിൽ സൂക്ഷ്മഊർജ്ജം സഞ്ചരിക്കുന്ന ചാലുകൾ(ചാനലുകൾ); ശോധന = ശുചീകരണം; പ്രാണായാമം = ഒരു പ്രത്യേക രീതിയിലുള്ള ശ്വസനക്രിയ.
മനുഷ്യശരീരത്തിലെ സൂക്ഷ്മമായ ഊർജ്ജത്തിൻ്റെ പ്രവാഹത്തിനായുള്ള ചാലുകളാണ് നാഡികൾ, വിവിധ കാരണങ്ങളാൽ അവ അടഞ്ഞുപോകാം. നാഡിശോധനപ്രാണായാമം ഈ അടഞ്ഞ ഊർജ്ജചാലുകളിലെ തടസ്സങ്ങൾ നീക്കി ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒരു ശ്വസന പ്രക്രിയയാണ്, അതിലൂടെ മനസ്സ് ശാന്തമാകുന്നു. ഈ വിദ്യ അനുലോമ -വിലോമ പ്രാണായാമം എന്നും അറിയപ്പെടുന്നു.
നാഡികളിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളെന്തൊക്കെയാണ്?
- മാനസികസമ്മർദ്ദം
- ശരീരത്തിൽ വിഷാംശത്തിൻ്റെ സാന്നിധ്യം
- ശാരീരികവും മാനസികവുമായ ആഘാതങ്ങൾ
- അനാരോഗ്യകരമായ ജീവിതരീതി
നാഡികളിൽ തടസ്സങ്ങൾ ഉണ്ടാകുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ
ഇഡ, പിംഗള, സുഷുമ്ന എന്നിവ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നാഡികളാണ്. ഇഡ നാഡി സുഗമമായി പ്രവർത്തിക്കാതിരിക്കുമ്പോഴോ തടസ്സപ്പെടുമ്പോഴോ ഒരാൾക്ക് തണുപ്പ്, വിഷാദം, മാനസികശക്തി കുറയൽ, ദഹനം മന്ദഗതിയിലാകൽ, ഇടതു നാസാരന്ധ്രം തടസ്സപ്പെടൽ എന്നിവ അനുഭവപ്പെടുന്നു. അതേസമയം പിംഗള നാഡി സുഗമമായി പ്രവർത്തിക്കാതിരിക്കുമ്പോഴോ തടസ്സപ്പെടുമ്പോഴോ ഒരാൾക്ക് ചൂട്, കോപം, പ്രകോപനം, ശരീരത്തിൽ ചൊറിച്ചിൽ, തൊണ്ടയിലും ചർമ്മത്തിലും ജലാംശമില്ലായ്മ, അമിതമായ വിശപ്പ്, അമിതമായ ശാരീരിക അല്ലെങ്കിൽ ലൈംഗിക ശക്തി, വലത് നാസാരന്ധ്രം തടസ്സപ്പെടൽ എന്നിവ അനുഭവപ്പെടും.
നാഡിശോധനപ്രാണായാമം പരിശീലിക്കുന്നതിനുള്ള 3 കാരണങ്ങൾ
- നാഡിശോധനപ്രാണായാമം മനസ്സിനെ വിശ്രമിക്കുന്നതിനായി സഹായിക്കുകയും ധ്യാനാവസ്ഥയിൽ പ്രവേശിക്കുവാൻ സജ്ജമാക്കുകയും ചെയ്യുന്നു.
- ദിവസവും കുറച്ച് സമയം ഇത് പരിശീലിക്കുന്നത് മനസ്സിനെ ശാന്തവും സന്തോഷവും സമാധാനപരവുമായി നിലനിർത്താൻ സഹായിക്കുന്നു.
- അടിഞ്ഞുകൂടിയ പിരിമുറുക്കവും ക്ഷീണവും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
എങ്ങനെ ചെയ്യാം
- നട്ടെല്ല് നിവർന്നു, തോളുകൾ വിശ്രമിച്ചുകൊണ്ട് സുഖമായി ഇരിക്കുക. മുഖത്ത് ഒരു മൃദുവായ പുഞ്ചിരി നിലനിർത്തുക.
- ഇടത് കൈ ഇടതു കാൽമുട്ടിൽ വയ്ക്കുക, കൈപ്പത്തികൾ ആകാശത്തേക്ക് തുറന്നിരിക്കുക അല്ലെങ്കിൽ ചിൻമുദ്രയിൽ വയ്ക്കുക (തള്ളവിരലും ചൂണ്ടുവിരലും അഗ്രങ്ങളിൽ സൗമ്യമായി സ്പർശിക്കുക).
- വലതു കൈയുടെ ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും അഗ്രം പുരികങ്ങൾക്കിടയിലും, മോതിരവിരലും ചെറുവിരലും ഇടതു നാസാദ്വാരത്തിലും, തള്ളവിരൽ വലതു നാസാദ്വാരത്തിലും വയ്ക്കുക. വലത് നാസാദ്വാരം തുറക്കാനോ അടയ്ക്കാനോ തള്ളവിരലും ഇടത് നാസാദ്വാരത്തിനായി മോതിരവിരലും ചെറുവിരലും ഉപയോഗിക്കാം.
- നിങ്ങളുടെ തള്ളവിരൽ വലതു നാസാദ്വാരത്തിൽ അമർത്തി ഇടത് നാസാദ്വാരത്തിലൂടെ സൗമ്യമായി ശ്വാസം പുറത്തേക്കു വിടുക.
- ഇപ്പോൾ ഇടത് നാസാദ്വാരത്തിൽ നിന്ന് ശ്വാസം അകത്തേക്കെടുക്കുക, തുടർന്ന് മോതിരവിരലും ചെറുവിരലും ഉപയോഗിച്ച് ഇടത് നാസാദ്വാരത്തിൽ സൗമ്യമായി അമർത്തുക. വലതു നാസാദ്വാരത്തിൽ നിന്ന് വലതു തള്ളവിരൽ നീക്കം ചെയ്ത് വലതുവശത്ത് നിന്ന് ശ്വാസം പുറത്തുവിടുക.
- വലതു നാസാദ്വാരത്തിൽ നിന്ന് ശ്വാസം ഉള്ളിലേക്ക് എടുത്ത് ഇടതുവശത്ത് നിന്ന് ശ്വാസം വിടുക. നിങ്ങൾ ഇപ്പോൾ നാഡി ശോധന പ്രാണായാമത്തിന്റെ ഒരു റൗണ്ട് പൂർത്തിയാക്കി. ഒന്നിടവിട്ട നാസാദ്വാരങ്ങളിൽ നിന്ന് ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്നത് തുടരുക.
- രണ്ട് നാസാരന്ധ്രങ്ങളിലൂടെയും മാറിമാറി ശ്വസിച്ചുകൊണ്ട് അത്തരം 9 റൗണ്ടുകൾ പൂർത്തിയാക്കുക. ഓരോ നിശ്വാസത്തിനു ശേഷവും, നിങ്ങൾ ശ്വാസം വിട്ട അതേ നാസാദ്വാരത്തിൽ നിന്ന് ശ്വസിക്കാൻ ഓർമ്മിക്കുക. കണ്ണുകൾ അടച്ച് യാതൊരു ബലമോ പരിശ്രമമോ കൂടാതെ ദീർഘവും ആഴത്തിലുള്ളതും സുഗമവുമായ ശ്വാസം എടുക്കുന്നത് തുടരുക.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
- ശ്വാസോച്ഛ്വാസത്തിൻ്റെ ഒഴുക്ക് മൃദുവും സ്വാഭാവികവുമായി നിലനിർത്തുക. ശ്വസിക്കുമ്പോൾ വായിൽ നിന്ന് ശ്വസിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്.
- ഉജ്ജയ് ശ്വാസം ഉപയോഗിക്കരുത്.
- നെറ്റിയിലും മൂക്കിലും വിരലുകൾ വളരെ ലഘുവായി വയ്ക്കുക. യാതൊരു സമ്മർദ്ദവും ചെലുത്തേണ്ട ആവശ്യമില്ല.
- നാഡിശോധനപ്രാണായാമം ചെയ്തതിനു ശേഷം നിങ്ങൾക്ക് മടുപ്പ് തോന്നുകയും കോട്ടുവായിടുകയും ചെയ്താൽ, ശ്വസിക്കാനും ശ്വസിക്കാനും എടുക്കുന്ന സമയം പരിശോധിക്കുക. നിങ്ങളുടെ നിശ്വാസം ഉച്ഛ്വാസത്തിനേക്കാൾ ദൈർഘ്യമേറിയതായിരിക്കണം.
നുറുങ്ങുകൾ
- നാഡി ശോധന പ്രാണായാമം ചെയ്ത ശേഷം ഒരു ചെറിയ ധ്യാനം നടത്തുന്നത് നല്ലതാണ്.
- ഈ ശ്വസനരീതി പത്മസാധനയുടെ ഭാഗമായി പരിശീലിക്കാവുന്നതാണ്
നാഡി ശോധന പ്രാണായാമത്തിന്റെ ഗുണങ്ങൾ
- മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രമാക്കാനും സഹായിക്കുന്നു മികച്ച ശ്വസനരീതി.
- നമ്മുടെ മനസ്സ് ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന പ്രവണത കാണിക്കുന്നു, ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലമാകുന്നു. നാഡിശോധനപ്രാണായാമം മനസ്സിനെ വർത്തമാനകാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു.
- മിക്ക രക്തചംക്രമണ, ശ്വസന പ്രശ്നങ്ങൾക്കുമുള്ള ചികിത്സയായി പ്രവർത്തിക്കുന്നു.
- മനസ്സിലും ശരീരത്തിലും അടിഞ്ഞുകൂടിയ സമ്മർദ്ദം ഫലപ്രദമായി പുറത്തുവിടുകയും, വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- നമ്മുടെ വ്യക്തിത്വത്തിന്റെ യുക്തിപരവും വൈകാരികവുമായ വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഇടത്, വലത് അർദ്ധഗോളങ്ങളെ ഏകോപിപ്പിക്കാൻ സഹായിക്കുന്നു.
- നാഡികളെ – സൂക്ഷ്മ ഊർജ്ജ ചാനലുകളെ – ശുദ്ധീകരിക്കാനും സന്തുലിതമാക്കാനും സഹായിക്കുന്നു, അതുവഴി ശരീരത്തിലൂടെ പ്രാണന്റെ (ജീവശക്തി) സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നു.
- ശരീര താപനില നിലനിർത്തുന്നു.
പാർശ്വഫലങ്ങൾ
ഒന്നുമില്ല. ഒരു ശ്രീ ശ്രീ യോഗ അധ്യാപകനിൽ നിന്ന് ഈ ശ്വസനരീതി പഠിച്ച ശേഷം, നിങ്ങൾക്ക് ഒരു ദിവസം 2-3 തവണ ഒഴിഞ്ഞ വയറ്റിൽ ഈ പ്രാണായാമം പരിശീലിക്കാം.
യോഗപരിശീലനം ശരീരത്തിൻ്റെയും മനസ്സിൻ്റെയും വികാസത്തിനു സഹായിക്കുന്നു, ഇത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു, പക്ഷേ ഔഷധത്തിന് പകരമല്ല. പരിശീലനം ലഭിച്ച ശ്രീ ശ്രീ യോഗ അധ്യാപകന്റെ മേൽനോട്ടത്തിൽ യോഗാസനങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെയും ശ്രീ ശ്രീ യോഗാ അധ്യാപകനെയും സമീപിച്ച ശേഷം യോഗാസനങ്ങൾ പരിശീലിക്കുക. നിങ്ങളുടെ അടുത്തുള്ള ആർട്ട് ഓഫ് ലിവിംഗ് സെന്ററിൽ ഒരു ശ്രീ ശ്രീ യോഗ കോഴ്‌സ് കണ്ടെത്തുക.
നാഡി ശോധന പ്രാണായാമത്തെക്കുറിച്ച് സ്ഥിരമായി ചോദ്യക്കാറുള്ള ചോദ്യങ്ങൾ
അനുലോമ-വിലോമ പ്രാണായാമത്തിൽഏത് വിരലാണ് ഉപയോഗിക്കുന്നത്?
മോതിരവിരലും ചെറുവിരലും തള്ളവിരലും. ചൂണ്ടുവിരലിന്റെ അഗ്രവും വലതു കൈയുടെ നടുവിരലും പുരികങ്ങൾക്കിടയിൽ വയ്ക്കുക. മോതിരവിരലും ചെറുവിരലും ഇടതു നാസാദ്വാരത്തിലും തള്ളവിരൽ വലത് നാസാദ്വാരത്തിലും. ഇടതു കൈ ചിന്മുദ്രയിൽ ഇടത്തെ കാൽമുട്ടിലും വയ്ക്കുക.





