കോർപ്പറേറ്റ് ലോകം വളരെ കഠിന മായികൊണ്ടിരിക്കുന്ന സമയമാകയാൽ നിരവധി ആളുകൾ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നമ്മുടെ ചിന്താരീതി, അനുഭവം, പെരുമാറ്റം ഇവയെയെല്ലാം പിരിമുറുക്കം സ്വാധീനിക്കുന്നു. അങ്ങനെ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പിരിമുറുക്കം  നമ്മെ ഭരിക്കുവാൻ അനുവദിക്കുന്നതിന്റെ പരിണതഫലം  ഭയാനകവും ദാരുണവും അല്ലാതെ മറ്റൊന്നും ആകില്ല. ഇങ്ങനെ പിരിമുറുക്കത്തിലൂടെയുള്ള ജീവിതത്തിന്  ഇതുപോലെ വലിയ വില നൽകാതെ എങ്ങിനെ ഒരാൾക്ക് ജീവിതവിജയം കൈവരിക്കാം എന്നതാണ് ഇന്ന് എല്ലാവരും ചോദിക്കുന്നത്. ഇതിന്റെ ഉത്തരം ഒരു പക്ഷെ ലളിതവും എളുപ്പവുമായിരിക്കും.

ഇത്‌ സൈക്കിൾ ഓടിക്കുന്നതുപോലെയാണ്

സൈക്കിൾ ഓടിക്കുന്നതിന്റെ രഹസ്യം എന്താണ്? ബാലൻസ്. അത് വലത്തേക്കോ ഇടത്തേക്കോ പോകാതെ മധ്യത്തിൽ നിലനിർത്തുക എന്നതിലാണ്. ഒരു വശത്തേക്ക് ചരിയുമ്പോൾ നിങ്ങൾ അതിനെ  ബാലൻസിൽ കൊണ്ടുവരുന്നു. ബാലൻസ് നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് പ്രയാസം തോന്നും. അത് ശ്രദ്ധിക്കുക. അതിനെ അവഗണിക്കരുത്. അതിനെ തിരിച്ചറിഞ്ഞു മദ്ധ്യ ത്തിലേക്കു കൊണ്ടുവരിക. ജീവിതത്തിൽ ഏത് മേഖലയിലും എപ്പോഴെല്ലാം ഈ ബാലൻസ് നഷ്ട്മാകുന്നുവോ അപ്പോഴൊക്കെ നിങ്ങളുടെ ഉള്ളിലെ ശബ്ദം ശ്രദ്ധിക്കുക. വീണ്ടും മദ്ധ്യത്തിലേക്കു വരുക.

ജീവിതത്തിന്റെ എല്ലാ തലങ്ങളിലൂടെയും മമതയോ വെറുപ്പോ കൂടാതെ സമനിലയിൽ കൊണ്ടുപോകുക എന്നതാണ് യഥാർത്ഥ വിജയ രഹസ്യം.

Gurudev Sri Sri Ravi Shankar

പുനരുജ്ജീവനത്തിൽ ശ്രദ്ധിക്കുക

ഒന്നാമതായി നിങ്ങളുടെ സമയം ജോലിയിലും പുനരുജ്ജീവനത്തിലും സന്തുലിതമായി ക്രമപ്പെടുത്തുക. നിങ്ങളുടെ ആഹാരം, വ്യായാമം എന്നിവ ശ്രദ്ധിക്കുന്നതോടൊപ്പം ധ്യാനത്തിനും വിശ്രമത്തിനും സമയം കണ്ടെത്തണം. ജോലിസ്ഥലത്തു ഉച്ചക്ക് ശേഷം ആഹാരവും ധ്യാനവും ആകാവുന്നതാണ്. ആളുകൾ ഒരുമിച്ച് കുറച്ചു സമയം ധ്യാനിക്കുകയും അതിനുശേഷം എല്ലാവരുമായി പങ്കിട്ട് ആഹാരം കഴിക്കുകയും ചെയ്യുമ്പോൾ അത് അവരിൽ നല്ല ഉണർവ് ഉണ്ടാക്കുന്നതായി അനുഭവപ്പെടുകയും, രാവിലെ ഉണ്ടായിരുന്ന അതേ ഉർജസ്വലതയോടെ ദിവസത്തിന്റെ രണ്ടാം പകുതിയിലും പ്രവർത്തിക്കാൻ  കഴിയുകയും ചെയ്യും.

കല നിങ്ങൾക്ക് അനുയോജ്യമാണ്

രണ്ടാമതായി, ഏതെങ്കിലും കലകളിൽ താല്പര്യം ഉണ്ടാക്കുക. കോർപ്പറേറ്റ് ലോകത്തിൽ നിങ്ങൾ തലച്ചോറിന്റെ ഇടതു ഭാഗത്തിന്റെ പ്രവർത്തനങ്ങളായ യുക്തിസഹമായ  ചിന്ത, പദ്ധതികൾ രൂപീകരിക്കുക, വിശകലനം ചെയ്യുക എന്നിവയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇടതു തലച്ചോറിന്റെ പ്രവർത്തനങ്ങളും വലതു തലച്ചോറിന്റെ പ്രവർത്തനങ്ങളു മായി ഒരു സന്തുലനം ആവശ്യമാണ്. ചിത്രകല, സംഗീതം, കവിതാരചന അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും സൃഷ്ടി പരവും വിനോദപരവുമായ കാര്യങ്ങൾ, ഇവയെല്ലാം വലതു തലച്ചോറിനെ ഉത്തേജിപ്പിക്കും. തലച്ചോറിന്റ രണ്ടു ഭാഗങ്ങളും സന്തുലിതമാകുമ്പോൾ നിങ്ങൾക്ക് കൂടുതൽ വ്യക്തതയും സർഗ്ഗാത്മകതയും, ഉത്പാദന ക്ഷമതയും, കാര്യക്ഷമതയും, വിശ്രാന്തിയും അനുഭവിക്കാൻ സാധിക്കും.

ജീവിതവും ജോലിയും സന്തുലിതമാക്കുക

മൂന്നാമതായി, ജീവിതം-ജോലി ഇതിൽ ഒരു സന്തുലനം ഉണ്ടാക്കുക. നിങ്ങളുടെ ആന്തരികമായ (ഉള്ളിലെ) ശബ്ദം ശ്രദ്ധിക്കുക. നിങ്ങൾ സ്വന്തം കുടുംബത്തെ അവഗണിച്ചു എങ്കിൽ അത് നിങ്ങളെ വിഷമിപ്പിക്കും.  നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്വങ്ങൾ അവഗണിച്ചുവെങ്കിൽ അതും വിഷമിപ്പിക്കും. നിങ്ങൾ സ്വന്തം ബിസിനസ് അവഗണിച്ചാൽ അതും നിങ്ങളെ വേദനിപ്പിക്കും. നിങ്ങൾ നി ആത്മീയ സാധനകളെ അവഗണിച്ചാൽ അതും നിങ്ങളെ വേദനിപ്പിക്കും. അതുകൊണ്ട് എവിടെയെങ്കിലും എന്തെങ്കിലും നിങ്ങളെ വേദനിപ്പിച്ചാൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് വരുക.

സേവനത്തിലൂടെ പിരിമുറുക്കം ഒഴിവാക്കുക

നാലാമതായി, എന്തെങ്കിലും സേവാപ്രവർത്തനങ്ങൾ ചെയ്യുക. നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് സഹായമാകുക. ഇതാണ് പിരിമുറുക്കത്തിനുള്ള ഏറ്റവും നല്ല മറുമരുന്ന്. നിങ്ങൾ സമൂഹത്തിന് സഹായം ചെയ്യണം. നിങ്ങൾ എന്തെങ്കിലും സേവനങ്ങൾ, ദയാപ്രവൃത്തികൾ, ഇവ ചെയ്യുമ്പോൾ അത് പെട്ടെന്നു തന്നെ ആന്തരികമായ പുനരുജ്ജീവനത്തിന്റെ അനുഭൂതി കൊണ്ടുവരുന്നു.

അപൂർണതയെ പൂർണതയിൽ എത്തിക്കുക

അവസാനമായി, അപൂർണതക്കും ഇടം നൽകുക. മറ്റുള്ളവരുടെയും നിങ്ങളുടെയും ചെറിയചെറിയ അപൂർണതകൾ അംഗീകരിക്കുക. അത് നിങ്ങളെ കൂടുതൽ ക്ഷമയുള്ളവരാക്കും. അത് നിങ്ങളുടെ വീട്ടിൽ ചവറ്റുകുട്ട വയ്ക്കുന്ന ഇടം പോലെ തന്നെയാണ്.  വീടിന്റെ മറ്റു ഭാഗങ്ങൾ വൃത്തിയായിരിക്കുവാൻ നിങ്ങൾക്ക് അത് ആവശ്യമാണ്.

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *