ധ്യാനത്തെയും പ്രാണായാമത്തെയും കുറിച്ച് നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാകും. കഴിഞ്ഞ 5,000 മുതൽ 8,000 വർഷമായി ഈ പുരാതന ശാസ്ത്രം ഇന്ത്യയിൽ ലവിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? ആയുർവേദവുമായി (പൗരസ്ത്യ മേഖലയിലെ പ്രമുഖ ഔഷധ ശാസ്ത്രം) കൂടിച്ചേർന്ന ഈ ശാസ്ത്രം, തലമുറകളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിച്ചു പോരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഈ പുരാതന ശാസ്ത്രത്തിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്, പക്ഷേ നിർഭാഗ്യവശാൽ, അതു രേഖപ്പെടുത്തിയിട്ടുള്ള ഒരു ശാസ്ത്രീയരേഖയും ഉണ്ടായിട്ടില്ല. ഇതിനായി ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ ഒരു ആയുർവേദ ഗവേഷണ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
ഇനി നമുക്ക് ധ്യാനത്തിലേക്കും പ്രാണായാമത്തിലേക്കും തിരിച്ചുവരാം, രസകരമെന്നു പറയട്ടെ, നിങ്ങൾ ഒരു കുഞ്ഞിനെ നിരീക്ഷിക്കുകയാണെങ്കിൽ, അത് ജനിക്കുന്നത് മുതൽ മൂന്ന് വയസ്സ് വരെ, എല്ലാ യോഗാസനങ്ങളും ചെയ്യുന്നു. ഇത് തിരിച്ചറിയാൻ നിങ്ങൾക്ക് ഒരു യോഗാപരിശീലകനാകേണ്ട കാര്യമില്ല, സൂക്ഷ്മമായ നിരീക്ഷണം മാത്രമേ ആവശ്യമുള്ളൂ.
കുട്ടികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, അവർ വയർ നിലത്ത് അമർത്തി കിടന്ന് കഴുത്ത് ഉയർത്തി ഭുജംഗാസനം ചെയ്യുന്നു. തുടർന്ന് അവർ കൈകളും കാലുകളും നിലത്തുനിന്ന് ഉയർത്തി മലർന്നു കിടന്ന് നൗകാസനം ചെയ്യുന്നു. മൂന്ന് വയസ്സ് തികയുന്നതിനുമുമ്പ് അവർ മിക്കവാറും എല്ലാ യോഗാസനങ്ങളും ചെയ്യുന്നു. നമ്മൾ അവരെ നിരീക്ഷിക്കേണ്ടതുണ്ട്. കൂടാതെ, കുട്ടികൾ ശ്വസിക്കുന്ന രീതി വ്യത്യസ്തമാണ്; അവർ വയറ്റിൽ നിന്ന് ശ്വസിക്കുന്നു. ഓരോ വികാരത്തിനും ശ്വാസത്തിൽ ഒരു താളമുണ്ട്. നിങ്ങൾ സന്തോഷവാനായിരിക്കുമ്പോഴുള്ള നിങ്ങളുടെ ശ്വാസം നിങ്ങൾ അസന്തുഷ്ടനായിരിക്കുമ്പോളിൽ നിന്നും വ്യത്യസ്തമായ ഒരു താളത്തിൽ നീങ്ങുന്നത് നിങ്ങൾ നിരീക്ഷിച്ചിരിക്കാം. നിങ്ങളുടെ ശ്വസനത്തിന്റെ താപനില, വേഗത, ദൈർഘ്യം, വ്യാപ്തി എന്നിവ വ്യത്യസ്തമാണ്. (ഇത് നാടകക്ലാസുകളിൽ പോലും പഠിപ്പിക്കുന്നു; ശ്വാസം മാറ്റിക്കൊണ്ട് വ്യത്യസ്ത വികാരങ്ങൾ എങ്ങനെ പ്രകടിപ്പിക്കാമെന്ന്.) അതിനാൽ, നമ്മുടെ വികാരങ്ങൾ ശ്വസനവുമായും ശരീരത്തിന്റെ ചില ഭാഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
യോഗമുദ്രകൾ എങ്ങനെ ചെയ്യാം, അവയുടെ ഗുണങ്ങൾ
ഒരു കുഞ്ഞ് ജനിക്കുമ്പോൾ, അത് ഒരു പ്രത്യേക മുദ്രയോടു കൂടിയാണ് ജനിക്കുന്നത്, യോഗശാസ്ത്രത്തിൽ ഇതിനെ ആദിമുദ്ര (തള്ളവിരൽ കൈപ്പത്തിയിൽ തിരുകി മറ്റ് വിരലുകൾ മുഷ്ടിയിൽ പൊതിഞ്ഞ്) എന്ന് വിളിക്കുന്നു. കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ, നിങ്ങൾ ശ്രദ്ധിച്ചാൽ, അവരുടെ കൈകൾ ചിന്മുദ്ര (തള്ളവിരലഗ്രവും ചൂണ്ടുവിരലും പരസ്പരം സ്പർശിക്കപ്പെട്ട്, മറ്റ് വിരലുകൾ നിവർത്തി വച്ച്) , ചിന്മയീമുദ്ര (തള്ളവിരൽ അഗ്രവും ചൂണ്ടുവിരലും സ്പർശിക്കുകയും മറ്റ് വിരലുകൾ കൈപ്പത്തിയിൽ തൊട്ട്) എന്നിവയിലായിരിക്കും . തള്ളവിരൽ കുടിക്കുമ്പോൾ അവർ മേരുദണ്ഡമുദ്രയും (തള്ളവിരൽ മുകളിലേക്ക് ചൂണ്ടി മറ്റ് വിരലുകൾ മടക്കി) ചെയ്യുന്നു.
ഒരു മുദ്ര തലച്ചോറിൻ്റെയും ശരീരത്തിന്റെയും ചില ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു. അതിനാൽ കുഞ്ഞുങ്ങൾ ഈ വ്യത്യസ്തമുദ്രകളെല്ലാം ചെയ്യുന്നു. നിങ്ങൾ ശ്രദ്ധിച്ചാൽ, ഒരാൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോഴെല്ലാം, ആദ്യത്തെ സ്വാഭാവികപ്രവണത തള്ളവിരലുകൾ കക്ഷങ്ങൾക്കടിയിൽ മറയ്ക്കുക എന്നതാണ്, തള്ളവിരലുകൾ ചൂടാക്കി നിലനിർത്തുക എന്നതാണ്. വാസ്തവത്തിൽ യോഗയിൽ, തള്ളവിരലുകൾ വളരെ പ്രധാനമാണ്. തള്ളവിരല്‍ ചൂടാക്കി വച്ചാല്‍ ശരീരം മുഴുവന്‍ ചൂടോടെ നിലനിര്‍ത്താന്‍ കഴിയുമെന്ന് പറയപ്പെടുന്നു. യോഗയില്‍, നമ്മുടെ വിരലുകളുടെ അഗ്രഭാഗങ്ങള്‍ ഊര്‍ജ്ജബിന്ദുക്കളാണെന്നും പറയപ്പെടുന്നു.
ശരീരത്തില്‍ 108 ചക്രങ്ങളുണ്ട്, അതില്‍ 12 എണ്ണം വളരെ പ്രധാനമാണ്, അതില്‍ ഏഴ് ചക്രങ്ങളാണ് കൂടുതല്‍ പ്രധാനം. ഈ കേന്ദ്രങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നതിലൂടെ, നാം ഈ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും അവയ്ക്ക് വിശ്രമം നൽകുകയും ചെയ്യുന്നു.
1. ചിന്മുദ്ര
- തള്ളവിരലും ചൂണ്ടുവിരലും ലഘുവായി ഒരുമിച്ച് പിടിക്കുക, ശേഷിക്കുന്ന മൂന്ന് വിരലുകള്‍ നീട്ടി വെയ്ക്കുക.
- തള്ളവിരലും ചൂണ്ടുവിരലും ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്താതെ പരസ്പരം തൊടുക മാത്രമാണ് വേണ്ടത്.
- നീട്ടിയ മൂന്ന് വിരലുകളും കഴിയുന്നത്ര നേരെ വയ്ക്കുക.
- തുടർന്ന് കൈകൾ തുടകളിൽ സീലിംഗിലേക്ക് അഭിമുഖമായി വയ്ക്കാം.
- ഇപ്പോൾ, ശ്വാസപ്രവാഹവും അതിന്റെ ഫലവും നിരീക്ഷിക്കുക.
ചിൻമുദ്രയുടെ ഗുണങ്ങൾ
- ഇത് മികച്ച ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും സഹായിക്കുന്നു.
- ഇത് ഉറക്കം മെച്ചപ്പെടുത്തുന്നു.
- ഇത് ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുന്നു.
- ഇത് നടുവേദന കുറയ്ക്കുന്നു.

2. ചിന്മയമുദ്ര
- ഈ മുദ്രയിൽ, തള്ളവിരലും ചൂണ്ടുവിരലും ഒരു വളയമായി മാറുന്നു, ശേഷിക്കുന്ന മൂന്ന് വിരലുകൾ കൈപ്പത്തികളിൽ ചുരുട്ടിയിരിക്കുന്നു.
- കൈപ്പത്തികൾ മുകളിലേക്ക് അഭിമുഖമായി തുടകളിൽ വയ്ക്കുകയും, ആഴത്തിലുള്ള സുഖകരമായ ഉജ്ജയ്ശ്വാസങ്ങൾ എടുക്കുകയും ചെയ്യുന്നു.
- ശ്വസനപ്രവാഹവും അതിന്റെ ഫലവും നിരീക്ഷിക്കുക.
ചിന്മയ മുദ്രയുടെ ഗുണങ്ങൾ
- ഇത് ശരീരത്തിലെ ഊർജ്ജപ്രവാഹം മെച്ചപ്പെടുത്തുന്നു.
- ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു.

3. ആദിമുദ്ര
- ആദിമുദ്രയിൽ, തള്ളവിരൽ ചെറുവിരലിന്റെ അടിഭാഗത്ത് വയ്ക്കുക, ബാക്കിയുള്ള വിരലുകൾ തള്ളവിരലിന് മുകളിൽ ചുരുട്ടി ഒരു നേരിയ മുഷ്ടി ഉണ്ടാക്കുക.
- കൈപ്പത്തികൾ തുടകളിൽ സീലിംഗിലേക്ക് അഭിമുഖമായി വയ്ക്കുക , ശ്വസിക്കുന്നത് ആവർത്തിക്കുക.
ആദിമുദ്രയുടെ ഗുണങ്ങൾ
- ഈ മുദ്ര നാഡീവ്യവസ്ഥയ്ക്ക് വിശ്രമം പ്രദാനം ചെയ്യുന്നു.
- ഇത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്നു.
- ഇത് തലയിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നു.
- ഇത് ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നു.

ഒരു വർഷം മുമ്പ്, ന്യൂയോർക്കിലെ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചത്, ഒരാൾ ദിവസവും 20 മിനിറ്റ് വീതം എട്ട് ആഴ്ച ധ്യാനിച്ചാൽ തലച്ചോറിന്റെ ഘടന തന്നെ മാറുമെന്നാണ്. അതായത് തലച്ചോറിലെ ഗ്രേമാറ്റർ വർദ്ധിക്കുന്നു. ഇത് അസാധാരണമാണ്. യുഗങ്ങളായി നമുക്കിത് അറിയാമായിരുന്നു, നമ്മളിത് അനുഭവിച്ചിട്ടുണ്ട്. ധ്യാനത്തിലൂടെ ആളുകളുടെ മാനസികാവസ്ഥ മാറുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ദിവസത്തിലെ ഏത് സമയത്തും അവർക്ക് വളരെ പുതുമ അനുഭവപ്പെടുന്നു. ഇപ്പോൾ ശാസ്ത്രവും ഇത് അംഗീകരിച്ചിട്ടുണ്ട്. “വിസ്മയോ യോഗ ഭൂമിക” എന്നാണ് പറയുന്നത്. യോഗയുടെ ആമുഖം വിസ്മയം അല്ലെങ്കിൽ അത്ഭുതം എന്നാണ്. ചുറ്റുമുള്ള കാര്യങ്ങൾ നോക്കി നമ്മൾ ഒരു അത്ഭുതാവസ്ഥയിലേക്ക് എത്തുമ്പോൾ, യോഗ എന്താണെന്നുള്ളതിൻ്റെ ചുരുളുകൾ അഴിയാൻ തുടങ്ങുന്നു.
ഒരാൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോൾ, ആദ്യത്തെ സ്വാഭാവിക പ്രവണത തള്ളവിരലുകൾ ചൂടാക്കി നിലനിർത്തുന്നതിനായി അവയെ കക്ഷത്തിനടിയിൽ മറയ്ക്കുക എന്നതാണ്. യഥാർത്ഥത്തിൽ, യോഗയിൽ തള്ളവിരലുകൾ വളരെ പ്രധാനമാണ്. തള്ളവിരലുകൾ ചൂടാക്കി നിലനിർത്തിയാൽ ശരീരം മുഴുവൻ ചൂടാക്കി നിലനിർത്തുമെന്ന് പറയപ്പെടുന്നു. യോഗയിൽ, നമ്മുടെ വിരലുകളുടെ അഗ്രഭാഗങ്ങൾ ഊർജ്ജബിന്ദുക്കളാണെന്നും പറയപ്പെടുന്നു.
ആസനങ്ങൾ പരിശീലിക്കുന്നതിലൂടെ ശരീരം ആരോഗ്യകരവും ശക്തവുമാകുന്നു, ശ്വാസം വിറയലില്ലാത്തതായി മാറുന്നു, മനസ്സ് സുഖകരമാകുന്നു, ബുദ്ധി മൂർച്ചയുള്ളതാകുന്നു, ബോധത്തിൽ ആത്മസാക്ഷാത്കാരം സംഭവിക്കുന്നു, അവബോധം മെച്ചപ്പെടുന്നു. ഇതു കൂടാതെ ആസനങ്ങൾ അഭ്യസിക്കുന്നതിന് എണ്ണമറ്റ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് നമ്മൾ എല്ലാ ദിവസവും കുറച്ചുനേരം യോഗയും ധ്യാനവും ചെയ്യേണ്ടത്. യോഗ ആശയവിനിമയത്തിനുള്ള നൈപുണ്യമാണ്. ആളുകളുമായി ബന്ധപ്പെടാനുള്ള കഴിവാണിത്. ആർട്ട് ഓഫ് ലിവിംഗ് നടത്തുന്ന ഹാപ്പിനസ് പ്രോഗ്രാം തുടങ്ങി വിവിധ പ്രോഗ്രാമുകളിൽ നിന്ന് നിങ്ങൾക്ക് യോഗയെയും ധ്യാനത്തെയും കുറിച്ച് കൂടുതലറിയാൻ കഴിയും. ഇപ്പോൾത്തന്നെ ഞങ്ങളുടെ വിദഗ്ധരുമായി ഒരു സൗജന്യധ്യാനസെഷനിൽ ചേരുക. യോഗ പരിശീലിക്കുന്നത് ശരീരവും മനസ്സും വികസിപ്പിക്കാൻ സഹായിക്കുന്നു, പക്ഷേ അത് വൈദ്യശാസ്ത്രത്തിന് പകരമാവില്ല. പരിശീലനം ലഭിച്ച ഒരു യോഗഅധ്യാപകന്റെ മേൽനോട്ടത്തിൽ യോഗ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും രോഗാവസ്ഥയുണ്ടെങ്കിൽ, നിങ്ങളുടെ ഡോക്ടറെയും ശ്രീ ശ്രീ യോഗ അധ്യാപകനെയും സമീപിച്ചതിനുശേഷം മാത്രം യോഗ പരിശീലിക്കുക.
യോഗമുദ്രകളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ
, ബ്രഹ്മമുദ്ര ക്ഷീണം കുറയ്ക്കുന്നു ,പോസിറ്റീവ് ചിന്തകൾക്കായി അഞ്ജലിമുദ്ര , പ്രാണമുദ്ര സുഖപ്പെടുന്നതിനായി ആശയവിനിമയത്തിലെ വ്യക്തതയ്ക്കായി വരുണമുദ്ര , സമ്മർദ്ദപരിഹാരത്തിനായി അപാനവായുമുദ്ര, മികച്ച മെറ്റബോളിസത്തിനായി സൂര്യമുദ്ര, മലബന്ധത്തിന് അശ്വിനിമുദ്ര ,മനസ്സിനായി ഹാകിനി മുദ്ര.