ആത്മീയത , എല്ലാവർക്കും ഒന്നാകണമെന്നില്ല. ചിലർ അതിനെ മതവുമായോ, ചിലർ ഏതെങ്കിലും മഹാശക്തിയുമായോ പ്രകൃതിയുമായോ ബന്ധിപ്പിക്കുമ്പോൾ, ചിലർ അത് നമ്മുടെ ആന്തരികമായുള്ള ബന്ധമാണെന്ന് വിശ്വസിക്കുന്നു. നിങ്ങൾ അത് എങ്ങനെ മനസ്സിലാക്കിയാലും, ആത്മീയതയുടെ പ്രയോജനങ്ങൾ പലതാണ്. നിങ്ങളിൽ ഒരു നല്ല പരിവർത്തനം ഉണ്ടാക്കുന്നത് മുതൽ ജീവിതത്തിൽ നിങ്ങളെ കൂടുതൽ സംതൃപ്തരാക്കുന്നത് വരെ, ആത്മീയത ബഹുമുഖമാണ്.
പുരാതന ഇന്ത്യൻ സംസ്കാരത്തിൽ ശാസ്ത്രവും ആത്മീയതയും ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല, മറിച്ച് ജീവിതത്തിൻ്റെ വ്യത്യസ്ത മാനങ്ങൾ, ഒന്ന് ഭൗതികവും മറ്റൊന്ന് സൂക്ഷ്മവും ആണ്. അവ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളാണ്. നല്ല രീതിയിൽ ജീവിക്കാനും, നമ്മുടെ യഥാർത്ഥ സ്വത്വം തിരിച്ചറിയാനും ആത്മീയത അത്യന്താപേക്ഷിതമാണ്.
ദ്രവ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത് ശാസ്ത്രമാണ്. ‘ഞാൻ ആരാണ്’ എന്ന് മനസ്സിലാക്കുന്നത് ആത്മീയതയാണ്
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
എന്തുകൊണ്ടാണ്ആത്മീയത പ്രധാനമാണ് എന്ന് പറയുന്ന ത്?
എല്ലാത്തിനുമുപരി, നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ അടിസ്ഥാന സ്വത്വം ആത്മീയമല്ലേ? ഭൂതകാലത്തിൻ്റെ ആകുലതകളാലും ഭാവിയുടെ ആകുലതകളാലും വ്യാകുലപ്പെടാതെ, നമ്മുടെ ആന്തരിക സ്രോതസ്സുമായി ബന്ധപ്പെടാനും വർത്തമാന നിമിഷത്തിൽ സന്തോഷകരവും സംതൃപ്തവുമായ ജീവിതം നയിക്കാനും ആത്മീയത നമ്മെ സഹായിക്കുന്നു.
നിങ്ങൾ ജീവിതത്തിൻ്റെ അർത്ഥം അന്വേഷിക്കുന്നുണ്ടോ?
ആ ശാശ്വതമായ ആശ്വാസത്തിനായി നിങ്ങൾ ഏതെങ്കിലും വിധത്തിൽ അതിയായി ആഗ്രഹിക്കുന്നുണ്ടോ?
പ്രാർത്ഥിക്കുമ്പോഴും ധ്യാനിക്കുമ്പോഴും നിങ്ങൾക്ക് സമാധാനം ലഭിക്കുമോ?
നിങ്ങൾ അനുകമ്പ കാണിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ആഴത്തിലുള്ള സംതൃപ്തി അനുഭവപ്പെടുന്നുണ്ടോ?
ഒരു ഉന്നത ശക്തിക്ക് കീഴടങ്ങുമ്പോൾ നിങ്ങൾക്ക് സുരക്ഷിതത്വബോധം തോന്നുന്നുണ്ടോ?
മുകളിലുള്ള ഏതെങ്കിലും ചോദ്യങ്ങൾക്ക് നിങ്ങൾ അതേ എന്നാണ് ഉത്തരം നൽകിയതെങ്കിൽ, നിങ്ങൾ തീർച്ചയായും ആത്മീയനാണ്. അതേ, സമാധാനത്തോടെ ജീവിക്കാൻ ആത്മീയത അനിവാര്യമാണ്.
ആത്മാവിനെ പരിപോഷിപ്പിക്കുന്നതെന്തും ആത്മീയതയാണ്. ശരിയായ വിശ്രമം, കുറച്ച് അറിവ്, നിങ്ങളുടെ കാഴ്ചപ്പാട് വികസിപ്പിക്കൽ, എല്ലാം ആത്മീയതയുടെ ഭാഗമാണ്. സംസ്കാര സമ്പന്നമായ സന്തോഷകരമായ ജീവിതത്തിന് ഇതെല്ലാം ആവശ്യമാണ്.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ആത്മീയ പരിശീലനം മെച്ചപ്പെടുത്താനുള്ള 7 വഴികൾ
- ധ്യാനം
നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധാപൂർവം സംസ്കരിച്ചെടുക്കാൻ ധ്യാനം നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും സാഹചര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അഞ്ച് മിനിറ്റ് പോലും ധ്യാനിക്കുന്നത് സമ്മർദ്ദം, ഉത്കണ്ഠ, ദേഷ്യം, വേദന, അഹംഭാവം, അസൂയ തുടങ്ങിയ നിഷേധാത്മക വികാരങ്ങളെ ചെറുക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ വർത്തമാനകാലത്ത് എവിടെയാണ്, ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക, നിങ്ങൾ എന്താണ് ചെയ്യുന്നത് തുടങ്ങിയ ചെറിയ വിശദാംശങ്ങൾ ശ്രദ്ധിക്കുക , എന്നിവ മനസ്സിനെ പരിശീലിപ്പിക്കാനുള്ള ചില വഴികളാണ്. ധ്യാനത്തിലൂടെ അവബോധം വളരെയധികം വർദ്ധിക്കുന്നു.
- യോഗയും പ്രാണായാമവും
യോഗ നമ്മെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാക്കുന്നു, നമ്മുടെ ചൈതന്യം വർദ്ധിപ്പിക്കുന്നു, നമ്മുടെ ആന്തരികതയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്നു. ഘടന ശക്തിപ്പെടുത്തി ശരീരത്തിന് വഴക്കം നൽകാനുള്ള മികച്ച സാങ്കേതികതയാണ് യോഗ. പ്രാണായാമം നമ്മുടെ ശ്വസനം മെച്ചപ്പെടുത്തുന്നു, നമ്മുടെ അവബോധം വർദ്ധിപ്പിക്കുന്നു. ആത്മീയതയുടെ പാതയിൽ മുന്നേറണമെങ്കിൽ യോഗയും പ്രാണായാമവും അത്യന്താപേക്ഷിതമാണ്.
- അനുകമ്പയും ക്ഷമയും
ഭൗതിക സുഖങ്ങളിൽ നിന്ന് അകന്ന് ആത്മീയതയിലേക്ക് നിങ്ങളുടെ ജീവിതത്തെ നയിക്കുമ്പോൾ, നിങ്ങൾ അനുകമ്പയും ക്ഷമയും സ്നേഹവും വളർത്തിയെടുക്കുന്നു. മറ്റുള്ളവരെ വ്യത്യസ്തരായി കാണാത്തതിനാൽ നിങ്ങൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്നു. വ്യക്തിത്വം വികസിക്കുന്നു, ക്രമേണ നമ്മെ എല്ലാവരെയും ഒരുമിച്ചു ബന്ധിപ്പിക്കുന്ന ആ ദൈവികമായ ശക്തിയെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കുന്നു.
ആത്മീയത എന്നത് ലോകത്തിലെ എല്ലാ ആളുകളുമായും ഉള്ള ഒരു ബന്ധം സ്ഥാപിക്കലാണ്.
സംതൃപ്തിയും കൃതജ്ഞത യും
- സംതൃപ്തിയും കൃതജ്ഞത യും
കൃതജ്ഞത പരിശീലിക്കുക, നിങ്ങൾക്ക് ഇല്ലാത്തതിനക്കുറിച്ച് പരാതി പറയുന്നതിനുപകരം നിങ്ങൾക്ക് കിട്ടിയത് എപ്പോഴും ഓർക്കുക. ആത്മീയ വീക്ഷണത്തിൽ, സംതൃപ്തനായവനെ ഏറ്റവും ധനികനായി കണക്കാക്കുന്നു. ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലേക്കും ആഡംബരങ്ങൾക്കുവേണ്ടി ദാഹിച്ചും ഇറങ്ങിച്ചെല്ലുന്ന ആളുകൾ ചിലപ്പോൾ ഒരുനാൾ എല്ലാം അപ്രത്യക്ഷമാകുമെന്ന് മറക്കുന്നു. ജീവിതത്തിൽ ഒന്നും ശാശ്വതമല്ലെന്ന് അറിയുന്നതും നിങ്ങൾക്ക് ഉള്ളതിൽ എപ്പോഴും നന്ദിയുള്ളവരായിരിക്കുന്നതും സമൃദ്ധമായി കൊയ്യാനും സംതൃപ്തമായ ജീവിതം നയിക്കാനും നിങ്ങളെ സഹായിക്കും.
കൃതജ്ഞത നിങ്ങളിൽ നിലനിൽക്കുമ്പോൾ, ആ നന്ദി തന്നെ കൃപയായി നിങ്ങളിൽ നിന്ന് ഒഴുകുന്നു.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
- താളാത്മകമായ ശ്വസനം
സുദർശൻ ക്രിയ പോലെയുള്ള താളാത്മകമായ ശ്വസന വിദ്യകൾ നിങ്ങളുടെ ശ്വാസകോശത്തെ വികസിപ്പിക്കാനും സമ്മർദ്ദത്തിൻ്റെ ചങ്ങലകളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാനും ജീവിതത്തിൻ്റെ തിളക്കമാർന്ന വശത്തേക്ക് നോക്കാനും നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ അവബോധം ഉയർത്തുകയും നിങ്ങളെ കൂടുതൽ ആത്മവിശ്വാസവും സമാധാനവും ഉള്ളവരാക്കുകയും, അതുവഴി വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, സുദർശൻ ക്രിയ രോഗങ്ങളിൽ നിന്ന് മുക്തി നല്കുകയുംപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- നിസ്വാർത്ഥ സേവനം
നിസ്വാർത്ഥ സേവനം ആത്മീയതയുടെ അനിവാര്യ ഘടകമാണ്. ആത്മീയത പരിശീലിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. ഒരു ലക്ഷ്യത്തിനായി സന്നദ്ധസേവനം നടത്താനും മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അധഃസ്ഥിതരെ സഹായിക്കുകയും സമൂഹത്തിന് തിരികെ നൽകുകയും ചെയ്യുന്നത് ആഴത്തിലുള്ള സംതൃപ്തി നൽകുന്നു. നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന തിരിച്ചറിവ് ഇത് നൽകുകയും, നിങ്ങളുടെ സമനിലയും വിനയവും നിലനിർത്തുകയും ചെയ്യുന്നു.
സേവനത്തിൻ്റെ ഏറ്റവും നല്ല രൂപം ഒരാളുടെ മാനസികാവസ്ഥ ഉയർത്തുക എന്നതാണ്.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
- ഉള്ളിലേയ്ക്ക് നോക്കുക
നിങ്ങളുടെ ഊർജ്ജം മികച്ച രീതിയിൽ സംസ്കരിക്കാനും ചെയ്
പരിവർത്തനം വരുത്താനും നിങ്ങളെ സഹായിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ ഉള്ളിൽ നോക്കുക. ലേഖനമെഴുത്താണോ,പാട്ട്, പെയിൻ്റിംഗ്, അല്ലെങ്കിൽ നൃത്തം പോലെയുള്ള ഒരു വിനോദമാണോ? ആളുകൾ പർവത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും പ്രകൃതിയുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഇത് വളരെ നല്ല ചികിത്സാരീതിയാണെന്ന് പറയപ്പെടുന്നു. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ആളുകളുമായി നിങ്ങളുടെ അടക്കിപ്പിടിച്ച വികാരങ്ങൾ പങ്കിടുക. ആത്മീയതയുടെ അർത്ഥം കണ്ടെത്താൻ, നിങ്ങൾക്ക് ആശ്വാസമരുളുന്ന പ്രക്രിയ എന്താണെന്ന് ഉള്ളിൽ നോക്കുക, അത് പിന്തുടരുക.
ഉപസംഹാരം
ജീവിതത്തിലെ ചെറുതും വലുതുമായ തിരിച്ചടികളിൽ വീഴാതെ ജീവിക്കാൻ ആത്മീയ ശക്തി നിങ്ങളെ സഹായിക്കുന്നു. ആത്മീയതയോടെ, മനുഷ്യജീവിതങ്ങൾക്ക് തമ്മിൽ പരസ്പരബന്ധമുണ്ടെന്നും ഈ യുദ്ധത്തിൽ നിങ്ങൾ തനിച്ചല്ലെന്നും നിങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ ജീവിതത്തെ മികച്ച രീതിയിൽ വിലയിരുത്തുകയും ശരിയായ മൂല്യങ്ങളോടെ ലക്ഷ്യബോധത്തോടെ ജീവിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് വിജയിക്കുന്നതിനേക്കാൾ മികച്ച രക്ഷപ്പെടൽ മറ്റെന്താണ്?
നിങ്ങളിൽ നിന്ന് ആർക്കും എടുത്തുകളയാൻ കഴിയാത്ത അത്തരം സന്തോഷം കൊണ്ടുവരിക എന്നതാണ് ആത്മീയതയുടെ ലക്ഷ്യം.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ











