കടൽത്തീരത്ത് ഇരുന്ന് തിരമാലകൾ തീരത്തേക്ക് അടിക്കുന്നത് കണ്ട് ആസ്വദിക്കുക എന്നത് ഒരാനന്ദം തന്നെയാണ്. പ്രകൃതി അതിന്റെ ആഴങ്ങളിൽ നിന്ന് സൃഷ്ടിക്കുന്ന ഈ ശബ്ദം നമ്മുടെ ആത്മാവിന് ആശ്വാസം പകരുന്നു മാത്രമല്ല നമ്മെ ധ്യാനത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു.

പിരിമുറുക്കം ഇല്ലാതാക്കാൻ ധ്യാനം

മനോഹരമായ ഈ ജീവിതയാത്രയിൽ പലപ്പോഴും ആളുകൾ പിരിമുറുക്കത്തിന്റെ പിടിയിലാണ്.  ജീവിത സാഹചര്യങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത,   ആന്തരികവും ബാഹ്യവുമായ കാരണം കൊണ്ടോ കാരണങ്ങൾ കൊണ്ടോ പ്രകോപിക്കപ്പെടുന്ന, അവസ്ഥയാണിത്.

ഏറ്റവും നിസ്സാരമായ അലക്കാനുള്ള വസ്ത്രങ്ങളുടെ ലിസ്റ്റ് മുതൽ, കുറച്ചു സമയം കൊണ്ട് ചെയ്തു തീർക്കാൻ ഉള്ള പല കാര്യങ്ങളും പിരിമുറുക്കം ഉണ്ടാക്കും. പല ആകൃതിയിലും, രൂപത്തിലും ആളുകൾ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നു. രോഗമോ, അതിയായ  ആഘാതങ്ങളോ ആയിരിക്കാം ഇതിനുള്ള കാരണം വ്യത്യസ്ത തലങ്ങളിൽ പിരിമുറുക്കത്തിന്റെ സ്വാധീനത്തെക്കുറിച്ച് വൈദ്യശാസ്ത്രലോകം ചർച്ച ചെയ്യാറുണ്ട്. ശാരീരികവും മാനസികവുമായ കാര്യങ്ങളാണവ. ദഹനം, രക്തചംക്രമണം, ശ്വസനം, തുടങ്ങിയ ശാരീരിക കാരണങ്ങൾ , ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിച്ചേക്കാം.  ഒരു വ്യക്തിയുടെ  പിരിമുറുക്കത്തിന്റെ അളവു പോലെയിരിക്കും അത്.

എന്തുതന്നെയായാലും പിരിമുറുക്കത്തിന് കാരണമായ ഈ കാര്യങ്ങളെ എത്രയും വേഗം മാറ്റുകയാണ് നല്ലത്. നമ്മുടെ സിമ്പതറ്റിക് നെർവസ് സിസ്റ്റം ( Sympathetic  Nervous System) ഉത്തേജിപ്പിക്കുന്ന പിരിമുറുക്കത്തിനോടുള്ള ശരീരശാസ്ത്രപരമായ (flight or fight ) പ്രതികരണം , ദീർഘകാലമായുള്ള പിരിമുറുക്കം കാരണം ആരോഗ്യത്തെ ബാധിച്ചേക്കാം. അമിഗ്ഡാല (Amygdala), എന്നറിയപ്പെടുന്ന വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം , ചിന്തിക്കുന്ന മസ്തിഷ്കഭാഗത്തിൽ നിന്ന് വിട്ടു പോകുന്ന അവസ്ഥയാണിത്. അമിഗ്ഡാലയുടെ ആക്രമണത്തിന് മുമ്പ്  ശ്രദ്ധിക്കുകയാണ് നല്ലത്.

“വൈകാരിക പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്ന  മസ്തിഷ്ക ഭാഗമാണ് അമിഗ്ഡാല. ഫ്രണ്ടൽ ലോബുകളാ (Frontal Lobe ) കട്ടെ, വൈജ്ഞാനിക ചിന്തയുടെ ഉറവിടമാണ്. പിരിമുറുക്കം അമിഗ്ഡാലയെ ശരീരശാസ്ത്രപരമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചേയ്ക്കാം. എന്നാൽ, ഉയർന്ന വൈകാരിക ബുദ്ധി ഉണ്ടെങ്കിൽ, അത് നിയന്ത്രണവിധേയമാകും. അപ്പോൾ നമ്മൾ  ആലോചിക്കാതെ പ്രതികരിക്കുകയില്ല, ആലോചിച്ച് പ്രവർത്തിക്കുകയേ ഉള്ളൂ.

നമ്മുടെ മുൻതലമുറയിലുള്ളവരുടെ ജീവിതശൈലി യെക്കുറിച്ച് വായിക്കുമ്പോൾ, എത്രയോ ശാന്തവും, സമാധാനപരവുമായ ജീവിതമായിരുന്നു അവരുടേത് എന്നത് അത്ഭുതകരമാണ്.    ആരോഗ്യപരമായ ജീവിതം നയിക്കാൻ വഴിയൊരുക്കിയ പൊതുവായ ഘടകങ്ങളായിരുന്നു അന്തർജ്ഞാനമുള്ള മനസ്സും ആത്മീയസാധനയും,  എന്ന്  ഇതിൽ നിന്ന് തെളിയുന്നു .

പൊരുത്തപ്പെടുകയും, വഴങ്ങുകയും, വിട്ടു കൊടുക്കുകയും, നമ്മളിൽ തന്നെ സ്വാസ്ഥ്യം കണ്ടെത്തുകയും ചെയ്യുമ്പോൾ, അത് പ്രാണയെ- ജീവോർജ്ജത്തെ – സന്തുലിതാവസ്ഥയിൽ നിർത്തി, സൂക്ഷ്മമായ  ശാന്തി നല്കുന്നു.

നമ്മുടെ പൗരാണിക ഋഷിമാർ ആത്മീയാനുഷ്ഠാനങ്ങളിലൂടെ ഉൾക്കൊള്ളാൻ അഗാധമായ ജ്ഞാനം നമുക്ക് നല്കിയതിൽ അത്ഭുതപ്പെടാനില്ല. നമ്മുടെ ചേതന, ജലത്തെക്കാളും വായുവിനെക്കാളും സൂക്ഷ്മമാണ്. അതിന് എല്ലാ ഭാഗങ്ങളിലേയ്ക്കും, വ്യാപിക്കാനും, ഒഴുകാനും കഴിയും. ഗുരുത്വാകർഷണം കാരണം , ഭൂമിയിൽ ഉറച്ചു നിൽക്കുന്ന മരങ്ങളെപ്പോലെ, കുറച്ചു നേരത്തെ ധ്യാനം നമ്മുടെ ഉള്ളിലെ പ്രാണയുടെ അളവ് ഉയർത്താൻ സഹായിക്കും. അപ്പോൾ നമ്മുടെ ശ്വസനം താളാത്മകവും ശാന്തവും ആകുന്നു. ഇത് നമ്മെ, ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും സൂക്ഷ്മമായ അന്തർജ്ഞാനത്തിന്റെ തലത്തിലേക്ക്  എത്തിക്കുന്നു.

പിരിമുറുക്കം കുറയ്ക്കുന്നതിന് എങ്ങനെയാണ് ധ്യാനം പ്രയോജനപ്പെടുക?

ധ്യാനവിഷയവും, ധ്യാനവസ്തുവും ഇല്ലാതാക്കിയാൽ , ശേഷിക്കുന്നത്, ശ്രദ്ധയിലൂടെയും, കേന്ദ്രീകരണത്തിലൂടെയും പ്രകടീഭവിക്കുന്ന ശുദ്ധ  ഊർജ്ജരൂപമായ ഒരു തുടിപ്പ്, അഥവാ തരംഗപ്രവർത്തനമാണ്. എല്ലാ പരിഹാരങ്ങളും ഈ ഒരു ഇടത്തിൽ നിന്ന് ഉത്ഭവിക്കുന്നു.

ആർക്കിമിഡീസിന്റെ ‘യുറേക്ക’യും, ന്യൂട്ടന്റെ ഉദാത്തമായ അവസ്ഥയും ഈ ഇടത്തിൽ നിന്നാണ് ഉയർന്നു വന്നത്.

പിരിമുറുക്കം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മോചനമേകി, അഗാധമായ ശാന്തിയുടെയും, ആനന്ദത്തിന്റെയും സ്പർശാനുഭവം അത് നൽകുന്നു.

ധ്യാനം കൊണ്ടുള്ള ഗുണങ്ങൾ

നമ്മുടെ തന്നെ ഉൾക്കാമ്പിലേയ്ക്ക് 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള യാത്ര നടത്തുമ്പോൾ ഉണ്ടാകുന്ന ഗുണഫലങ്ങൾ താഴെ കൊടുക്കുന്നു:

  • പിരിമുറുക്കത്തിന് ശമനം
  • ബ്ലഡ് പ്രഷർ കുറയ്ക്കും
  • ഹൃദയരക്തധമനികളുടെ ആരോഗ്യം വർദ്ധിക്കുന്നു,   രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.
  • ആർത്തവ പ്രശ്നങ്ങളും ആർത്തവവിരാമ പ്രശ്നങ്ങളും കുറയ്ക്കുന്നു.
  • തലവേദന, മൈഗ്രേൻ എന്നിവയിൽ നിന്ന് മോചനം.
  • രക്തയോട്ടം വർദ്ധിക്കുന്നു
  • ഹൃദയമിടിപ്പ് കുറയുന്നു
  • ഹോർമോണുകളുടെ സന്തുലിതാവസ്ഥ
  • പെട്ടെന്ന് വാർദ്ധക്യം ബാധിക്കാതിരിക്കുക
  • കേന്ദ്രീകരണവും, ഏകാഗ്രതയും, അന്തർജ്ഞാനവും, നൂതനമായത് സൃഷ്ടിക്കാനുള്ള കഴിവും വർദ്ധിക്കുന്നു.
  • ഓർമ്മശക്തി വർദ്ധിക്കുന്നു
  • ക്രിയാത്മകത വർദ്ധിക്കുന്നു
  • തീരുമാനങ്ങൾ എടുക്കുന്നതിലുള്ള നൈപുണ്യം വർദ്ധിക്കുന്നു
  • ആത്മാഭിമാനവും, സ്വയം അംഗീകരിക്കാനുള്ള കഴിവും വർദ്ധിക്കുന്നു
  • വർദ്ധിച്ച ഉത്പാ ദനക്ഷമത
  • വർദ്ധിച്ച ശുഭാപ്തി വിശ്വാസം
  • ആരോഗ്യകരമായ കാഴ്ചപ്പാട്
  • വർദ്ധിച്ച ഇച്ഛാശക്തി
  • മെച്ചപ്പെട്ട വൈകാരിക സ്ഥിരത
  • സന്തുലിതമായ ബന്ധങ്ങൾ
  • ശരീരം, മനസ്സ്, ആത്മാവ് എന്നീ തലങ്ങൾ തമ്മിലുള്ള സമന്വയം
  • സന്തോഷവും, ആനന്ദവും നിറഞ്ഞ മാനസികാവസ്ഥയിൽ  നമ്മളെ നിലനിർത്തുന്നു

ആരംഭത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

  • നിശ്ശബ്ദമായ സ്ഥലം കണ്ടെത്തുക
  • നിങ്ങളുടെ മൊബൈലും, ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുക
  • പേശികൾക്ക് അയവ് വരുത്താനും, വിശ്രമം നൽകാനും ചില വ്യായാമങ്ങൾ ചെയ്യുക . അത് ശരീരത്തിന്റെ തലത്തിലുള്ള പിരിമുറുക്കത്തിന് കുറവ് വരുത്തുന്നു
  • കുറച്ച് അഗാധമായ ശ്വസനപ്രക്രിയകൾ, അല്ലെങ്കിൽ പ്രാണായാമം, ശേഷം സുദർശനക്രിയയും ചെയ്താൽ ,അത് ശരീരത്തിനും മനസ്സിനും ആഴത്തിലുള്ള വിശ്രമം നൽകുന്നു
  • അതിനു ശേഷം നട്ടെല്ല് നിവർത്തി സുഖാസനത്തിൽ ഇരിക്കുക. വേണമെങ്കിൽ ചാരി ഇരിക്കാൻ സപ്പോർട്ട് ഉപയോഗിക്കാം
  • ഇനി കണ്ണുകൾ അടച്ച് വെയ്ക്കുക. കുറച്ച്, ആഴമേറിയ, ദൈർഘ്യമേറിയ ശ്വാസം വലിച്ച് വിടൂ. വിട്ടു കൊടുക്കൂ
  • ഗുരുദേവിന്റെ  ആശ്വാസമേകുന്ന ശബ്ദം , നിങ്ങളെ ശാന്തമായ ധ്യാനത്തിൽ ലേക്ക് എത്തിക്കട്ടെ

മനസ്സിന് കേന്ദ്രീകരിക്കാനും, വിശ്രമിക്കുന്നതിന്റെ കൂടെ

വികസിക്കാനുമുള്ള രണ്ടു കഴിവുകളുണ്ട്. മനസ്സിന്റെ ശൂന്യാവസ്ഥയിൽ വികസിക്കുന്നതാണ് ധ്യാനം. മനസ്സ് ശക്തവും, സ്ഥിരവും, ദൃഢവും അതേ സമയം മൃദുലവും  ആകുന്ന ഒന്നിനും ഇളക്കാൻ പറ്റാത്ത അവസ്ഥയാണ് അത് . അപ്പോൾ ഭൂതകാലത്തെപ്പറ്റിയുള്ള പശ്ചാത്താപമില്ല, ഭാവിയെക്കുറിച്ച്  ആഗ്രഹങ്ങളുമില്ലാത്ത പൂർണ്ണനിമിഷമാണ്. അത് പിരിമുറുക്കവിമുക്തവുമാണ്.
ഓരോ നിമിഷവും ആഴത്തിൽ ജീവിക്കുന്നതാണ് ധ്യാനം.

– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ആർട്ട് ഓഫ് ലിവിങിന്റെ സഹജ് സമാധി ധ്യാനത്തിലൂടെ ശ്രമമില്ലാതെ ധ്യാനിക്കാൻ പഠിക്കൂ

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *