ഉത്കണ്ഠ നമ്മുടെ വ്യക്തി ജീവിതത്തെയും, സാമൂഹിക ജീവിതത്തെയും , തൊഴിൽ ജീവിതത്തെയും ബാധിക്കുന്നു. ഉള്ളിൽ സംഭവിക്കുന്ന ഇക്കാര്യം നിരവധി ശാരീരിക അവസ്ഥകൾക്കും കാരണമാകും. ഉദാഹരണത്തിന്, ഉത്കണ്ഠ കൊണ്ട് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന വിറയൽ , നെറ്റിയിൽ വിയർപ്പ് പൊടിയാനും, വായ് ഉണങ്ങി വരണ്ടു പോകാനും കാരണമാകുന്നു. ഈ ലക്ഷണങ്ങൾ വർദ്ധിച്ച്, ഒന്നുകിൽ മലബന്ധത്തെയോ, നെഞ്ചുവേദനയെയോ, ഉറക്കമില്ലാത്ത രാത്രികളെയോ ക്ഷണിച്ചു വരുത്താം. ഈ ലക്ഷണങ്ങൾക്ക് വിദ്യുത്കാന്തി തരംഗങ്ങളെപ്പോലെ വ്യാപ്തിയും ഉണ്ടാകാം.
എന്തായാലും ഈ വ്യാപ്തിക്ക് മൂല കാരണം ശരീരത്തിലെ വാതത്തിന്റെ അസന്തുലിതാവസ്ഥയാണ്.
ഒരു ദോഷത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ നമ്മൾ ആ ദോഷത്തിന് വിരുദ്ധ മായ ആഹാര രീതിയും ജീവിതശൈലിയും പിന്തുടരണം. ലഘുത്വം, വരൾച്ച, തണുപ്പ്, മാർദ്ദവമില്ലായ്മ, എന്നീ സ്വഭാവങ്ങളാണ് വാതദോഷത്തിനുള്ളത്. അത് സന്തുലിതാവസ്ഥ യിലേക്ക് കൊണ്ടു വരാൻ, ചൂട്, കനം, എണ്ണമയം, എന്നിവയോട് ബന്ധപ്പെട്ട ആഹാരമാറ്റങ്ങളും, ജീവിതശൈലീ മാറ്റങ്ങളും സ്വീകരിക്കണം.
ദോഷഫലങ്ങളില്ലാത്ത ഉത്കണ്ഠാ നിവാരണ മാർഗ്ഗങ്ങൾ
ലളിതങ്ങളായ പരിഹാരങ്ങൾ വഴി മേല്പറഞ്ഞ കാര്യം പ്രാവർത്തികമാക്കാം. താഴെ പറയുന്നവയാണ് ഉത്കണ്ഠാ നിവാരണ മാർഗ്ഗങ്ങൾ:
-
വാതം ക്രമീകൃതമാക്കുന്ന ആഹാരക്രമം പിന്തുടരുക
മധുരം, പുളി, ഉപ്പ്, ഇതെല്ലാമുള്ള ആഹാരം കഴിക്കുക.
രൂക്ഷവും, കയ്പുള്ളതും, എരിവുള്ളതുമായ, ആഹാരം ഒഴിവാക്കുക. മധുരമെന്ന് ഇവിടെ സൂചിപ്പിച്ചത്, സംസ്കരിച്ച പഞ്ചസാര അടങ്ങിയ ആഹാരപദാർത്ഥങ്ങളെ അല്ല, സ്വാഭാവികമായും മധുരമുള്ള പഴവർഗ്ഗങ്ങളെയാണ്. തണുത്ത് വരണ്ട ആഹാരപദാർത്ഥങ്ങൾക്ക് പകരം , ഇളം ചൂടുള്ള, എണ്ണമയമുള്ള, നനവുള്ള ആഹാരം കഴിക്കുക.
-
സസ്യങ്ങളിൽ നിന്നുള്ള മരുന്നുകൾ കഴിച്ച് ശരീരത്തിന് ആശ്വാസമേകൂ
അശ്വഗന്ധം, ശംഖുപുഷ്പി, ബ്രഹ്മി, തുടങ്ങിയ ഔഷധസസ്യങ്ങൾ നാഡീവ്യൂഹത്തിന് വിശ്രമം നൽകി, മസ്തിഷ്കത്തെ വിഷവിമുക്തമാക്കുന്നു. എന്നാലും, ഇവ കഴിക്കാൻ തുടങ്ങുന്നതിനു മുമ്പേ ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശം തേടുക നല്ലതാണ്. ഒരു വ്യക്തിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ആയുർവേദ ഡോക്ടർ മരുന്ന് നിർദ്ദേശിക്കുക. ഏറ്റവും മികച്ചതും, അനുയോജ്യവുമായ മരുന്നുകൾക്ക് ഒരു ശ്രീ ശ്രീ ആയുർവേദ ഡോക്ടറെ സമീപിക്കുക.
-
സവിശേഷമായ ആയുർവ്വേദ ഉഴിച്ചിൽ ചികിത്സ ചെയ്യൂ
ശരീരത്തിന് ആഴത്തിലുള്ള വിശ്രമം തരുന്ന ഒരു ആയുർവേദ ഉഴിച്ചിൽ രീതിയാണ് ശിലാ അഭ്യംഗം. സവിശേഷങ്ങളായ ആയുർവ്വേദ എണ്ണകൾ , വെള്ളത്തിൽ ചൂടാക്കുന്ന അഗ്നിശില ( Basalt Stone ) , എന്നിവ ഉപയോഗിച്ചാണ് ഇത് ചെയ്യുക. ശിലയിൽ നിന്നുള്ള ചൂട് വാതദോഷത്തെ സമീകൃതമാക്കാൻ സഹായിക്കുകയും, മനസ്സിനും, ശരീരത്തിനും ശാന്തി നല്കുകയും ചെയ്യുന്നു.
-
ചിട്ടയോടെ ഉള്ള ജീവിതരീതി
വാതത്തെ സമീകൃതമാക്കാൻ ചിട്ടയോടെ ഉള്ള ജീവിതം സഹായിക്കും. അതുകൊണ്ട്, ഉറങ്ങാനും, ഉണരാനും, ആഹാരം കഴിക്കാനും ചിട്ട പാലിക്കുക.
-
യോഗയും, പ്രാണായാമവും, ധ്യാനവും ചെയ്യുക
ഉത്കണ്ഠ കുറയ്ക്കാൻ യോഗ, പ്രാണായാമം, ധ്യാനം, എന്നിവ വഴി സാദ്ധ്യമാണ് എന്ന കാര്യം ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, ഈ പുരാതന മാർഗ്ഗങ്ങൾ പിൻതുടരാൻ ദിവസവും കുറച്ചു സമയം മാറ്റി വെയ്ക്കേണ്ടതാണ്. ഇത് നിങ്ങളെ കൂടുതൽ ശാന്തരാക്കുക മാത്രമല്ല ചെയ്യുക, കുറെക്കൂടി,കഴിവുള്ളവരും കേന്ദ്രീകൃതരും, ആക്കും.
നിങ്ങളുടെ അടുത്തുള്ള ആർട്ട് ഓഫ് ലിവിംഗ് സെന്ററിൽ ശ്രീശ്രീ യോഗയിൽ യോഗ, പ്രാണായാമം, ധ്യാനം, എന്നിവയും, ഹാപ്പിനസ് പ്രോഗ്രാമും ചെയ്യൂ











