ആദ്യമായിത്തന്നെ , എന്താണ് പിരിമുറുക്കം എന്ന് നിങ്ങൾക്ക് അറിയാമോ? കൂടുതൽ ചെയ്യാനുണ്ടാവുക, അത് ചെയ്യാൻ, കുറച്ചു മാത്രം സമയമോ, ഊർജ്ജമോ ഉണ്ടാവുക എന്ന അവസ്ഥയാണ് പിരിമുറുക്കം. വേണ്ടത്ര സമയമോ, ഊർജ്ജമോ ഇല്ലാതെ , ഒരു പാട് ചെയ്യാൻ ഉള്ളപ്പോൾ , നമുക്ക് പിരിമുറുക്കം ഉണ്ടാകുന്നു.
എങ്ങനെയാണ് നമ്മൾ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുക?
- കൂടുതലോ, കുറവോ അല്ലാതെ ആവശ്യത്തിനുള്ള അളവിൽ ആഹാരം.
- 6 മുതൽ 8 മണിക്കൂർ വരെ ശരിയായ അളവിൽ ഉറക്കം കൂടുതലും അല്ല, കുറവും അല്ല.
- എന്തെങ്കിലും ശ്വസനപ്രക്രിയ പരിശീലിക്കുക. ഇത് നിങ്ങളുടെ ഊർജ്ജനില ഉയർത്തുന്നു.
- ഏതു വിധത്തിലുമുള്ള പിരിമുറുക്കം ഇല്ലാതാക്കാൻ കുറച്ചു നിമിഷത്തെ ധ്യാനത്തിന് സാധിക്കും. രാവിലെയും വൈകുന്നേരവും 15-20 മിനിറ്റ് നേരത്തെ ധ്യാനം മതി. അത് നിങ്ങളെ മുമ്പോട്ട് പോകാൻ സഹായിക്കും.
ജീവിതത്തിൽ എല്ലാത്തിനും ഒരു ആദ്യത്തെ പ്രാവശ്യം ഉണ്ട്. ആദ്യത്തെ പ്രാവശ്യം അല്ലല്ലോ നിങ്ങൾക്ക് പിരിമുറുക്കം ഉണ്ടാകുന്നത്?
ഇതോടെ എല്ലാം അവസാനിച്ചു എന്ന് തോന്നിയ നിങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങളിലേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കൂ. ലോകമവസാനിച്ചു എന്ന് നിങ്ങൾ വിചാരിച്ചു. പക്ഷേ, നിങ്ങൾ അതിലൂടെ തുഴഞ്ഞ് ഇതാ ജീവനോടെ ഇരിക്കുന്നു. നിങ്ങൾ ഇതിനുമുമ്പ് പല വെല്ലുവിളികളും നേരിട്ടിട്ടുണ്ട്, അവയെല്ലാം മറികടന്നിട്ടുമുണ്ട്. അതുകൊണ്ട്, ഈ വെല്ലുവിളിയും മറികടക്കാം എന്ന ആത്മവിശ്വാസം പുലർത്തൂ.
നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കൂ. പ്രപഞ്ചത്തിന്റെ വ്യത്യസ്തമായ ഒരു നിയമമനുസരിച്ച് പലതും സംഭവിക്കുന്നു.
നിങ്ങൾ ആളുകളോട് വളരെ നന്നായി പെരുമാറിയിട്ടും, പെട്ടെന്ന് ചിലർ നിങ്ങളുടെ ശത്രുക്കളായിത്തീരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കൾ ശത്രുക്കളായിത്തീരുന്നു. മറിച്ചും സംഭവിക്കാം. നിങ്ങൾ വലിയ സഹായമൊന്നും നല്കാത്ത ആൾ , ആവശ്യമുള്ള സമയത്ത് നിങ്ങളെ സഹായിച്ചിട്ടുണ്ടാകാം. പ്രപഞ്ചത്തിന്റെ ഒരു പ്രത്യേക നിയമമനുസരിച്ച് , ശത്രുതയും, മൈത്രിയും ഉണ്ടാകുന്നു. ഇതിനെ കർമ്മം എന്നാണ് പറയുക. നിങ്ങളുടെ സമയം നല്ലതാണെങ്കിൽ ഏറ്റവും വലിയ ശത്രുവും മിത്രത്തെപ്പോലെ പെരുമാറും. സമയം ചീത്തയാണെങ്കിൽ , ഏറ്റവും വലിയ മിത്രവും ശത്രുവിനെ പ്പോലെ പെരുമാറും. അതുകൊണ്ട്, കുറെക്കൂടി വിശാലമായ അളവുകോലിലൂടെ കാര്യങ്ങൾ കാണുക. ക്ഷമിച്ചിരിക്കൂ. ഈ കാലവും മാറിപ്പോകും.
കാത്തിരിക്കൂ. ഇതും മാറിപ്പോകും.
ചില സമയങ്ങളിൽ എല്ലാം ഉപേക്ഷിക്കാൻ നമുക്ക് തോന്നും. പിരിമുറുക്കമാണ് അതിന് കാരണം. ആ സമയങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. ചിലപ്പോൾ നിങ്ങൾ അതിൽ പശ്ചാത്തപിച്ചേയ്ക്കാം. ആദ്യം നിങ്ങളിലേക്ക് തന്നെ തിരിച്ചു വരൂ. നിങ്ങളിലേക്ക് തന്നെ തിരിച്ചു വരാൻ സമയം കൊടുത്താൽ പിരിമുറുക്കവും കുറഞ്ഞേയ്ക്കാം.
ഒന്ന് നടക്കാൻ പോയി, സൂര്യാസ്തമയം കാണുകയും, നിരീക്ഷിക്കുകയും ചെയ്യൂ.
ഉയർന്ന കെട്ടിടങ്ങൾ ഉള്ള നഗരപ്രദേശങ്ങളിൽ നിങ്ങൾക്ക് സൂര്യാസ്തമയം കാണാൻ പറ്റിയില്ലെന്ന് വരാം. എന്നാൽ പറ്റാവുന്ന വിധത്തിൽ പ്രകൃതിയോടൊപ്പമിരിക്കുന്നതും, കുട്ടികളുടെ കൂടെ കളിക്കുന്നതും , സഹായകമാകും.നിർഭാഗ്യവശാൽ, നമ്മൾ സോഫയിലിരുന്ന്, ടി വി കാണുകയും, പോഷകങ്ങൾ അടങ്ങാത്ത ജങ്ക് ആഹാരം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും . ഇത് സമൂഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നമ്മൾ സ്വന്തം വഴികൾ മാറ്റേണ്ടി യിരിക്കുന്നു.
പിരിമുറുക്കം തുടങ്ങുന്നതിനു മുമ്പേ തന്നെ അതിനെ പിടിച്ചു നിർത്തണം എന്നതാണ് ഏറ്റവും അവസാനത്തെ കാര്യം.
“യുദ്ധക്കളത്തിൽ വെച്ച്, അമ്പെയ്യാൻ പഠിച്ചിട്ട് കാര്യമില്ല” എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട്, പിരിമുറുക്കം ഉണ്ടാകുന്നു സമയത്ത്, അത് ഇല്ലാതാക്കാൻ ഉള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിരിമുറുക്കത്തിലേയ്ക്ക് എത്താതിരിക്കാനുള്ള വഴികൾ കണ്ടുപിടിക്കണം.
നിങ്ങളുടെ പെരുമാറ്റത്തിലും, ആഹാര രീതിയിലും, ജീവിത വീക്ഷണത്തിലും, ആശയവിനിമയശേഷിയിലും, വിമർശിക്കാനും, വിമർശനം സ്വീകരിക്കാനുമുള്ള കഴിവിലും, ജീവിതവീക്ഷണത്തിലും മാറ്റങ്ങൾ വരുത്തിയാൽ പിരിമുറുക്കം അകറ്റാൻ പറ്റും.
ആർട്ട് ഓഫ് ലിവിങിന്റെ ആധാരശിലയായ, ഹാപ്പിനസ് പ്രോഗ്രാം,സുദർശനക്രിയ, എന്നിവ കോടിക്കണക്കിന് ആളുകളുടെ പിരിമുറുക്കം കുറയ്ക്കാനും, കുറെക്കൂടി വിശ്രമം ലഭിക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിനെപ്പറ്റി ,നാല് ഭൂഖണ്ഡങ്ങളിൽ നടത്തിയ പഠനങ്ങളും, യേൽ, ഹാർവാർഡ്, ഉൾപ്പെടെയുള്ള സർവ്വകലാശാലകളിലെ അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള പഠന വിവരങ്ങളും, പിരിമുറുക്കത്തിന്റെ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതു, മുതൽ, പൊതുവായ ജീവിത സംതൃപ്തി വർദ്ധിപ്പിക്കുന്നതു വരെ വിപുലമായ ഗുണങ്ങളുടെ വളർച്ചയ്ക്ക്, ഇത് കാരണമായിട്ടുണ്ട് , എന്നും, അതുവഴി , പൊതുവായ സംതൃപ്തി വളർത്താൻ സഹായിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുന്നു.










