എല്ലാവർക്കും വേണ്ടത് പിരിമുറുക്കത്തിൽ നിന്നുള്ള മോചനമാണ്. എന്നാൽ, ഒന്നാമതായി പിരിമുറുക്കം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? പിരിമുറുക്കം എന്നാൽ ധാരാളം ചെയ്യാനുണ്ട്, സമയം അല്ലെങ്കിൽ ഊർജം വളരെ കുറവുമാണ്,എന്നതാണ് പിരിമുറുക്കത്തിന്റെ അർത്ഥം. നമുക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടാവുകയും അതിനുവേണ്ട സമയം ഇല്ലാതിരിക്കയും ചെയ്യുമ്പോൾ നമ്മൾ പിരിമുറുക്കത്തിൽ ആകും. അതുകൊണ്ട് ഒന്നുകിൽ നിങ്ങൾ ജോലിഭാരം കുറക്കുക, അത് ഇന്നത്തെ കാലത്ത് സാധിക്കുമെന്ന് തോന്നുന്നില്ല, അല്ലെങ്കിൽ നിങ്ങൾ സമയം കൂട്ടുക, ഇതും സാധ്യമല്ല. അതുകൊണ്ട് നമുക്ക് ചെയ്യാവുന്നത് നമ്മുടെ ഊർജ്ജനില കൂട്ടുക എന്നതാണ്.
ഊർജ്ജനില കൂട്ടുന്നതിനുള്ള നാലു ലളിതമായ വിദ്യകൾ ഇവയാണ്:
- ശരിയായ അളവിലുള്ള ആഹാരം –കൂടുതലും അല്ല കുറവും അല്ല, ആവശ്യത്തിന് അന്നജം, പ്രോടീൻ, ഇവ അടങ്ങിയ സമീകൃത ആഹാരം.
- ശരിയായ അളവിലുള്ള ഉറക്കം –6–8 മണിക്കൂർ ഉറക്കം –കൂടുതലും വേണ്ട കുറവും വേണ്ട.
- ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പഠിക്കുക. ഇതു നിങ്ങളുടെ ഊർജ്ജനില കൂട്ടുന്നു.
- കുറച്ചു നിമിഷത്തെ ധ്യാനാവസ്ഥയിലുള്ള മനസ്സ്. കുറച്ചു മിനിറ്റുകൾ നീളുന്ന ആഴത്തിലുള്ള വിശ്രമം –ബോധ പൂർവമുള്ള ആഴത്തിലുള്ള വിശ്രമത്തിനെ യാണ് ഞാൻ ധ്യാനം എന്ന് വിളിക്കുന്നത്. കുറച്ചു മിനിറ്റുകൾ നീളുന്ന ധ്യാനത്തിന് എല്ലാവിധ പിരിമുറുക്കങ്ങളെയും ഒഴിവാക്കാൻ സാധിക്കും. നിങ്ങൾ രാവിലെയും വൈകിട്ടും 15—20 മിനിറ്റ് ധ്യാനിച്ചാൽ അത് ധാരാളം. അത് നിങ്ങളെ മുന്നോട്ടു നയിക്കും.
പിരിമുറുക്കത്തെ അത് തുടങ്ങും മുൻപ് നിർത്തുക
ഒരു ചൊല്ലുണ്ട് “നിങ്ങൾക്ക് കളരിപ്പയറ്റ് യുദ്ധഭൂമിയിൽ പഠിക്കാൻ പറ്റില്ല”, എന്ന്. നിങ്ങൾ അവിടെ എത്തും മുൻപ് തന്നെ പഠിക്കണം. നിങ്ങൾ പിരിമുറുക്കത്തിലായാൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതിനാൽ അതിനു മുൻപുതന്നെ എന്തെങ്കിലും ചെയ്താൽ മാത്രമേ ആ അവസ്ഥയിൽ എത്താതെ ഇരിക്കയുള്ളു. നിങ്ങൾ പിരിമുറുക്കത്തിൽ പെടുകയുമില്ല. ഒരു പുതിയ ഈണം വേദിയിൽ വച്ചു പറിക്കാൻ പറ്റില്ല, ഞാൻ അതിൽ വിശ്വസിക്കുന്നില്ല, എങ്കിലും അത് ഒരു പഴമൊഴിയാണ്. സത്യത്തിൽ ഒന്നും അസാധ്യമായിട്ടില്ല. ഞാൻ പറയും, നിങ്ങളുടെ പെരുമാറ്റരീതി മാറ്റുക, ആഹാരരീതി മാറ്റുക, ജീവിതത്തിലെ കാര്യങ്ങൾ നോക്കിക്കാണുന്ന രീതി മാറ്റുക, നിങ്ങളുടെ ആശയവിനിമയത്തിനുള്ള കഴിവ്, വിമർശനത്തെ നേരിടാനും വിമർശനത്തെ അംഗീകരിക്കാനുമുള്ള നിങ്ങളുടെ കഴിവ് എന്നിവ വഴി, പൊതുവിൽ ജീവിത വീക്ഷണത്തിൽ തന്നെ വ്യത്യാസം ഉണ്ടാകും. നിങ്ങൾ പ്രപഞ്ചസ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ എത്ര മാത്രം പ്രപഞ്ചസ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ, നിങ്ങളുടെ പ്രവർത്തിക്കുവാനുള്ള കഴിവ് അത്രമാത്രം കൂടുതലായിരിക്കും.

ധ്യാനം
നിങ്ങൾക്ക് അറിയാമോ, ഇന്നത്തെ ശാസ്ത്രജ്ഞർ പറയുന്നു, നമ്മൾ എട്ട് ആഴ്ച, അതായത് രണ്ടുമാസം ദിവസം രണ്ടുനേരം 20 മിനിറ്റ് വീതം ധ്യാനിച്ചാൽ നമ്മുടെ തലച്ചോറിലെ ഗ്രേമാറ്റർ വർദ്ധിക്കുന്നു, കൂടാതെ തലച്ചോറിന്റെ ഘടന തന്നെ മാറുന്നു, എന്ന് . ധ്യാനം നമ്മെ സ്വാധീനിക്കുന്നു എന്ന് നമുക്ക് അറിയാമെങ്കിലും ശാസ്ത്രജ്ഞന്മാരിൽനിന്നു കൂടി അത് കേൾക്കുമ്പോൾ ലോകമെമ്പാടുമുള്ള വളരെയധികം ആളുകളുമായുള്ള നമ്മുടെ വളരെ നാളത്തെ പുരാതനമായ അനുഭവം ഒന്നുകൂടി ഉറപ്പിക്കുകയാണ് അത് ചെയ്യുന്നത്. അതിനാൽ ധ്യാനം പ്രധാനമാണ്. ഇന്ന് ഓരോ രണ്ടു സെക്കൻഡിലും ഈ ഗ്രഹത്തിലുള്ള ഏഴു ജീവിതങ്ങൾ പിരിമുറുക്കം കാരണം നമുക്ക് നഷ്ടമാകുന്നു. ഏഴ് ആളുകൾ ഓരോ രണ്ടു സെക്കൻഡിലും പിരിമുറുക്കം കാരണം മരിക്കുന്നു. ഇത് ഒഴിവാക്കാവുന്നതാണ്. അതിനാൽ പിരിമുറുക്കം ഇല്ലാതാക്കാനുള്ള വഴി അഗാധ ധ്യാനമാണ് . അഗാധമായ ധ്യാനത്തിലൂടെ നമുക്ക് പിരിമുറുക്കം ഒഴിവാക്കാം. നമുക്ക് ആളുകളുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവരാം.
പിരിമുറുക്കവും വിദ്യാഭ്യാസവും
പിരിമുക്കം, അക്രമവും അതിക്രമവും ഉണ്ടാക്കുന്നു.അല്ലെങ്കിൽ അത് വിഷാദമോ ആത്മഹത്യാ പ്രവണതയോ ഉണ്ടാക്കുന്നു. ഇതെല്ലാം, മനസ്സിനെ എങ്ങിനെ കൈകാര്യം ചെയ്യാം എന്ന് നമ്മളെ ആരും പഠിപ്പിച്ചിട്ടില്ല എന്നതിനാലാണ്.
വിദ്യാഭ്യാസം എന്നത് വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല. അത് നിങ്ങൾ ആരെന്നും നിങ്ങളുടെ ശേഷി എന്താണെന്നും അറിയാനുള്ള പഠനമാണ്. നിങ്ങളുടെ നിലനിൽപ്പിന്റെ വ്യത്യസ്തമായ ഏഴു തലങ്ങളെക്കുറിച്ച് അറിയാനുള്ള പഠനമാണ്. അതായത് ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓർമ്മ, അഹം, പിന്നെ ആത്മാവ്. നമ്മൾ ഈ തലങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണ്. അതിനാൽ ദേഷ്യം വരുമ്പോൾ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് നമുക്ക് അറിയില്ല. ഞാൻ പറഞ്ഞ പോലെ വീട്ടിലോ സ്കൂളിലോ ആരും നമ്മുടെ മനസ്സിനെയും വികാരങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുന്നില്ല. അതിനാൽ അവ ആളുകളിൽ നിലനിന്ന് വിഷാദം അല്ലെങ്കിൽ അക്രമവാസനയായി മാറുന്നു.
നല്ലൊരു ശതമാനം സ്കൂൾ അദ്ധ്യാപകരും വിഷാദത്തിലാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അദ്ധ്യാപകർ വിഷാദത്തിലാകുമ്പോൾ അവർ വിദ്യാർഥികളുമായി എന്താണ് സംവദിക്കുക? അവർ വിഷാദം മാത്രമേ പകർന്നു നൽകുകയുള്ളു. സന്തോഷമുള്ള ഒരാൾ മറ്റുള്ളവർക്ക് സന്തോഷം പകരുമ്പോൾ വിഷാദമുള്ള ആൾ വിഷാദം മാത്രമേ പകർന്നു നൽകുകയുള്ളു. അതിനാൽ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ സമാധാനം പഠിപ്പിക്കണം. അതായത് എങ്ങിനെ അക്രമരഹിതമായി സംവദിക്കാമെന്നും എങ്ങിനെ അവരുടെ കാഴ്ചപ്പാട് വിശാലമാക്കാമെന്നും, എങ്ങിനെ ക്ഷമിക്കാമെന്നും പഠിപ്പിക്കണം.
എന്നിൽ സമാധാനം, ഭൂമിയിൽ സമാധാനം
ഇന്നത്തെ ലോകത്ത് എന്താണ് സംഭവിക്കുന്നത്? ആളുകൾ പിരിമുറുക്കത്തിലാകുമ്പോൾ ഒന്നുകിൽ സ്വയം ഉപദ്രവിക്കുന്നു, അല്ലെങ്കിൽ അവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നു. നിങ്ങളുടെ സ്വത്വത്തെ ഓർക്കുക, നിങ്ങൾ അത്രയും പിരിമുറുക്കത്തിലാകുമ്പോൾ നിങ്ങൾ മറ്റുള്ളവരോട് ഭ്രാന്തമായി പെരുമാറുന്നു. ഇത് മറ്റുള്ളവരെ വേദനിപ്പിക്കില്ലേ? ഇതല്ലേ നമ്മുടെ അനുഭവം? നമ്മൾ സാധാരണ ഗതിയിലല്ലായെങ്കിൽ, നമ്മുടെ സ്വപ്രകൃതിയിലല്ലായെങ്കിൽ, നമ്മുടെ പ്രിയപ്പെട്ടവരെയും അടുപ്പമുള്ളവരെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ പിരിമുറുക്കത്തിൽ നാം നമ്മെത്തന്നെ വേദനിപ്പിക്കയും മറ്റുള്ളവരെയും വേദനിപ്പിക്കയും ചെയ്യുന്നു. ലോകത്ത് മുഴുവൻ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. അതിനാൽ സമൂഹത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരുന്നതിന് നമുക്ക് എല്ലാവർക്കും ധാർമികമായ ഉത്തരവാദിത്വമുണ്ട്. അങ്ങിനെ തോന്നുന്നില്ലേ? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? നമുക്ക് ചുറ്റും ദുരിതം മാത്രം ഉണ്ടാക്കുവാനാണെങ്കിൽ നാം എന്തിനു ജീവിക്കണം,അല്ലേ? നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം സന്തോഷം പരത്തുക, സന്തോഷത്തിന്റെ അലകൾ കൊണ്ടുവരിക എന്നതാണ്.
സന്തോഷത്തിന്റെ രഹസ്യം
ജീവിതത്തിൽ നിങ്ങൾ എന്തു തന്നെ ചെയ്താലും അത് എന്തിനുവേണ്ടിയാണ്? കൂടുതൽ സന്തോഷത്തിനുവേണ്ടി, കൂടുതൽ സന്തോഷത്തിനുവേണ്ടി, കൂടുതൽ സന്തോഷത്തിനുവേണ്ടി, കൂടുതൽ സന്തോഷത്തിനുവേണ്ടി. നമ്മൾ പിരിമുറുക്കമില്ലാത്തവരും ലോകത്തെ വിശാലമായ വീക്ഷണകോണിലൂടെ കാണാൻമാത്രം ബുദ്ധിയുള്ളവരുമാകുമ്പോൾ മാത്രമേ സന്തോഷം സംഭവിക്കയുള്ളു.
പിരിമുറുക്കം ഒഴിവാക്കണമെങ്കിൽ നമുക്ക് വിവേകം ആവശ്യമാണ്. അല്ലെങ്കിൽ പിരിമുറുക്കം ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ കഴിയണം. പിരിമുറുക്കം ഒഴിവാക്കാൻ എന്താണ് വേണ്ടത്? വിവേകം – ഒരു വിശാലമായ കാഴ്ചപ്പാട്. നേരത്തെ വന്നുകഴിഞ്ഞ പിരിമുറുക്കം ഒഴിവാക്കാനുള്ള പ്രക്രിയകൾ നമുക്ക് ആവശ്യമാണ്. ശ്വസന പ്രക്രിയ, ധ്യാനം ഇവയെല്ലാം പ്രക്രിയകളാണ്, പിരിമുറുക്കത്തിനെ ഒഴിവാക്കാൻ സഹായിക്കുന്ന പ്രക്രിയകളും, ഉപകരണങ്ങളും ആണ്. അത് നിലവിലുള്ള പിരിമുറുക്കത്തിനെ ഇല്ലാതാക്കാൻ സഹായിക്കുകയും വരാവുന്ന പിരിമുറുക്കത്തിനെ ഒഴിവാക്കാനുള്ള വിവേകത്തിന് ഇടം നൽകുകയും ചെയ്യും.
പിരിമുറുക്കം ഒഴിവാക്കണമെങ്കിൽ നമുക്ക് വിവേകം ആവശ്യമാണ്. അല്ലെങ്കിൽ പിരിമുറുക്കം ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ കഴിയണം. പിരിമുറുക്കം ഒഴിവാക്കാൻ എന്താണ് വേണ്ടത്? വിവേകം – ഒരു വിശാലമായ കാഴ്ചപ്പാട്. നേരത്തെ വന്നുകഴിഞ്ഞ പിരിമുറുക്കം ഒഴിവാക്കാനുള്ള പ്രക്രിയകൾ നമുക്ക് ആവശ്യമാണ്. ശ്വസന പ്രക്രിയ, ധ്യാനം ഇവയെല്ലാം പ്രക്രിയകളാണ്, പിരിമുറുക്കത്തിനെ ഒഴിവാക്കാൻ സഹായിക്കുന്ന പ്രക്രിയകളും, ഉപകരണങ്ങളും ആണ്. അത് നിലവിലുള്ള പിരിമുറുക്കത്തിനെ ഇല്ലാതാക്കാൻ സഹായിക്കുകയും വരാവുന്ന പിരിമുറുക്കത്തിനെ ഒഴിവാക്കാനുള്ള വിവേകത്തിന് ഇടം നൽകുകയും ചെയ്യും.
നിങ്ങളുടെ കാഴ്ചപ്പാട് മാറ്റുക, നിങ്ങളുടെ ജീവിതം മാറ്റുക
നമ്മൾ ഇവിടെ എക്കാലവും ഉണ്ടാകില്ല എന്നതിലേക്ക് ഉണരാനും കാണാനും ഉള്ള സമയമായി. നമ്മൾ ഇവിടെ 10–20–30—40 വർഷങ്ങൾ, അല്ലെങ്കിൽ 10–20 വർഷങ്ങൾ കൂടി ഉണ്ടാകാം. ജീവിക്കുന്നിടത്തോളം കാലം നമുക്ക് കൂടുതൽ പുഞ്ചിരിക്കുകയും മറ്റുള്ളവരെ കൂടുതൽ പുഞ്ചിരിപ്പിക്കയും ചെയ്തുകൂടെ? അതാണ് ജീവനകല (ആർട്ട് ഓഫ് ലിവിംഗ്). പ്രപഞ്ചത്തിലുള്ള ഉയർന്ന ഊർജ്ജം, അത് തന്നെയാണ് നിങ്ങളിലുള്ളതും. ആ ഊർജ്ജവുമായി ബന്ധിക്കുന്നതാണ് ജീവനകല. ജീവനകല എല്ലാവരിലും പുഞ്ചിരി കൊണ്ടുവരുന്നു. ജീവനകല നമ്മുടെ ഉള്ളിലും, ചുറ്റുമുള്ളവരിലും ചുറ്റുമുള്ള എല്ലാവരിലും സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു.