എന്താണ് ധ്യാനം?

ആശയക്കുഴപ്പം നിറഞ്ഞ ഒരു അവസ്ഥയിൽ നിന്ന് ആനന്ദത്തിലേക്ക് മനസ്സിനെ കൊണ്ടുപോകാനുള്ള കൗശലമാണ് ധ്യാനം.

വിശ്രമമില്ലായ്മയിൽ നിന്ന് ആഴമേറിയ വിശ്രമത്തിലേക്ക് ഉള്ള യാത്ര. ദൈനംദിന പ്രവൃത്തികൾ മനസ്സിൽ വളരെയധികം പാടുകളും ആശങ്കകളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നു. ഇവ നമ്മുടെ സന്തോഷത്തിനെ കെടുത്തുകയും ചെയ്യുന്നു ,സഹജാവബോധം മറയ്ക്കുന്നു. സന്തോഷം ഇല്ലാതാക്കുന്നു.മുദ്രണങ്ങൾ നമ്മുടെ മനസ്സിനെ നിറം പിടിപ്പിക്കുന്നു. ഒരുപാട് മാനസികജന്യമായ അസുഖങ്ങൾക്ക് അത് കാരണമായിത്തീരുന്നു.

അതുകൊണ്ട്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിനെ ശാന്തമാക്കാൻ ഉള്ള കൗശലമാണ് ധ്യാനം. 15-20മിനിറ്റിനുള്ളിൽ ഏറ്റവും ആഴമേറിയ വിശ്രമം നിങ്ങൾക്ക് അനുഭവവേദ്യമാകുന്നു. ധ്യാനം എന്ന കല നമ്മുടെ മനസ്സിനെ ജാഗരൂകമാക്കുന്നു;ശാരീരികമായ സ്വാസ്ഥ്യം തരുന്നു;വൈകാരികമായ സമനില ഉയർത്തുന്നു.

എല്ലാം ഉയിർത്തെഴുന്നേൽക്കുന്നതും തിരിച്ച് ലയിച്ചു ചേരുന്നതും ധ്യാനം എന്ന അവസ്ഥയിൽ തന്നെ. സന്തോഷം, ആനന്ദം, ശാന്തത എന്നിവ അനുഭവപ്പെടുന്ന ആന്തരികമായ നിശ്ശബ്ദതയാണത്.

ധ്യാനത്തിന്റെ 10 പ്രായോഗിക ഫലങ്ങൾ

  1. മാനസികമായ വ്യക്തത

    രാഗദ്വേഷങ്ങൾക്കതീതമായ ശാന്തമായ ഒരു മനസ്സ് ഉണ്ടാകാനുള്ള വഴിയാണ് ധ്യാനം. തടാകത്തിന്റെ മുകളിൽ ഓളങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ആഴത്തിലേക്ക് കാണാൻ സാധിക്കില്ല എന്ന് നിങ്ങൾക്കറിയാം. അതുപോലെ മനസ്സ് വിശ്രമാവസ്ഥയിൽ അല്ലെങ്കിൽ നമുക്ക് ഐക്യവും സന്തുലിതമായ അവസ്ഥയും അനുഭവിക്കാൻ സാധ്യമല്ല. ഈ നിമിഷത്തെ പൂർണ്ണമായി സ്വീകരിക്കുകയും ഓരോ നിമിഷവും ആഴത്തിൽ പൂർണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ധ്യാനം.

    ധ്യാനം നിങ്ങളെ ജാഗരൂകരാക്കുന്നു, സന്തുഷ്ടരാക്കുന്നു, അവബോധം ഉള്ളവരാക്കുന്നു. നിങ്ങൾക്ക് സഹജാവബോധം  ആവശ്യമാണ്. ശരിയായ സമയത്ത് ശരിയായ ചിന്ത മനസ്സിലേക്ക് വരേണ്ടത് അത്യാവശ്യമാണ്.

    മനസ്സ് ലോഭങ്ങളിൽ നിന്നും, അത്യാഗ്രഹത്തിൽ നിന്നും, ധിക്കാരത്തിൽ നിന്നും, ഉടമസ്ഥതകളിൽ നിന്നും മുക്തമായിരിക്കുമ്പോൾ, നാം ജനിച്ചപ്പോൾ ഉണ്ടായിരുന്ന മാനസിക ശുദ്ധി കൈവരിക്കുമ്പോൾ, പ്രകൃതി നമ്മളെ ശ്രദ്ധിക്കുകയും നമുക്ക് മാനസികമായ വ്യക്തത ഉണ്ടാവുകയും ചെയ്യുന്നു.

  2. നല്ല ആരോഗ്യം

    എന്താണ് ആരോഗ്യം? ആരോഗ്യവാനായിരിക്കുക എന്നു പറഞ്ഞാൽ എന്താണ്? ഒരാൾ ശാരീരികമായി ശക്തനും, മാനസികമായി ശാന്തനും, ഉറപ്പുള്ളവനും, വൈകാരികമായി ഉള്ളിൽ മൃദുത്വമുള്ളവനും ആണെങ്കിൽ അയാൾ ആരോഗ്യവാനാണ്. വഴങ്ങാത്തതും വിധിയെഴുതുന്നതുമായ മനസ്സ് ആരോഗ്യമുള്ളതല്ല.

    മനസ്സിന്റെ ആഴങ്ങളിൽ നിന്ന് പുറത്തേക്കും, തിരിച്ച് പുറത്തുനിന്ന് അകത്തേക്കും മൃദുവായി സഞ്ചരിക്കാൻ സാധിക്കുന്നതാണ് ആരോഗ്യത്തിന്റെ ലക്ഷണം. സംസ്കൃതത്തിൽ ‘സ്വാസ്ഥ്യം’ എന്ന ഒരു വാക്കുണ്ട്. സ്വാസ്ഥ്യം എന്നാൽ ആരോഗ്യം. അവനവനോട് ചേർന്നിരിക്കുക എന്നും അതിനർത്ഥം ഉണ്ട്. ആരോഗ്യം എന്നാൽ നമ്മുടെ ആത്മാവിൽ അധിഷ്ഠിതമായിരിക്കുക എന്നാണ് അർത്ഥം. എങ്ങനെയത് സാധിക്കും? പ്രാണയാമം, ധ്യാനം, എന്നതാണ് ഉത്തരം.

  3. ആനന്ദം

    ആനന്ദം ഇപ്പോൾ ഇവിടെയാണ്. അത് കണ്ടെത്താനുള്ള ഏറ്റവും നല്ല വഴിയാണ് ധ്യാനം. അത് മനസ്സിനെ സംസ്കരിക്കുന്നു,ആരോഗ്യത്തിനെ മെച്ചപ്പെടുത്തുന്നു, കൂടുതൽ ആനന്ദം പ്രദാനം ചെയ്യുന്നു. ഏറ്റവും ഉത്തമമായ പൂജയാണ് സന്തോഷമായിരിക്കുക എന്നത്. നിങ്ങൾക്ക് സന്തോഷം ഇല്ലെങ്കിൽ ചന്ദ്രൻ നിങ്ങളെ അലോസരപ്പെടുത്തുന്നു, മധുര പലഹാരങ്ങൾ മനംപിരട്ടൽ ഉണ്ടാക്കുന്നു, സംഗീതം നിങ്ങളെ അലട്ടുന്നു. നിങ്ങൾ ശാന്തനും കേന്ദ്രീകൃതമായ മനസ്സോടുകൂടിയവനും ആണെങ്കിൽ ഉള്ളിലുള്ള ശബ്ദങ്ങൾ സംഗീതാത്മകമാണ്, മേഘങ്ങൾ മാന്ത്രികമാണ്, മഴ സ്നേഹം പൊഴിയുന്നതാണ്. അതുകൊണ്ട് സന്തോഷമായി ഇരിക്കു.

  4. കേന്ദ്രീകൃതമായ ശ്രദ്ധ

    മനുഷ്യ ജീവിതത്തിന്റെ പ്രത്യേകമായ അവകാശങ്ങളാണ് പുഞ്ചിരി, ചിരി, ധ്യാനം എന്നിവ. ധ്യാനം ശ്രദ്ധയിലൂടെ മനസ്സിനെ കൂർമതയുള്ളതാക്കുന്നു,വിശ്രമത്തിലൂടെ അതിനെ വികസിപ്പിക്കുന്നു. മനസ്സല്ലാതായി തീർന്ന ഒരു മനസ്സ് അതിൻറെ ഉറവിടത്തിലേക്ക് തിരിച്ചു വരുന്നതാണ് ധ്യാനം. ചലനങ്ങളിൽ നിന്ന് നിശ്ചലതയിലേക്കും, ശബ്ദങ്ങളിൽ നിന്ന് നിശ്ശബ്ദതയിലേക്കുമുള്ള യാത്രയാണ് ധ്യാനം.

  5. ഉയർന്ന ഊർജ്ജം

    ആഴമേറിയ വിശ്രമവും ചലനാത്മകമായ പ്രവർത്തനവും പരസ്പര പൂരകങ്ങളാണ്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആഴമേറിയ വിശ്രമം നൽകിയിട്ടില്ലെങ്കിൽ നിങ്ങൾ എങ്ങനെയാണ് പ്രവൃത്തിയിൽ മുഴുകുക. ഒരിക്കലും ഉറങ്ങാത്ത ഒരാൾക്ക് ഊർജ്ജസ്വലനാകാൻ കഴിയില്ല.

    നാം ഇത്രയധികം പ്രവൃത്തികളിൽ മുഴുകുമ്പോൾ മനസ്സിൽ അവ്യക്തത നിറയുന്നു, അത് ഊർജ്ജത്തിനെ കുറയ്ക്കുന്നു. അപ്പോൾ അതിനെ പുനരുജീവിപ്പിക്കേണ്ടതാണ്. ധ്യാനിക്കേണ്ടതാണ്. അനന്തവും ആഴമറിയാത്തതുമായ നമ്മുടെ സ്വത്വത്തിലേക്ക് ഉള്ള തിരിച്ചുപോക്കാണ് ധ്യാനം.

  6. പിരിമുറുക്കങ്ങൾ കുറയുന്നു

    വളരെയധികം ചെയ്യാനുണ്ടെങ്കിലും വളരെ കുറച്ച്, ഊർജ്ജവും സമയവും മാത്രം ഉള്ള അവസ്ഥയാണ് പിരിമുറുക്കം. വേണ്ടത്ര സമയവും ഊർജ്ജവും ഇല്ലാത്ത സമയത്ത് വളരെയധികം ചെയ്തു തീർക്കേണ്ടി വരുന്നത് പിരിമുറുക്കം ഉണ്ടാക്കുന്നു. അതുകൊണ്ട് ഒന്നുകിൽ നിങ്ങൾ ജോലിഭാരം കുറയ്ക്കണം. ഈ കാലത്ത് അത് സംഭവ്യമല്ല. അല്ലെങ്കിൽ സമയം കൂട്ടണം. ഇതും സാധ്യമല്ല. അതുകൊണ്ട് ഒരേ ഒരു വഴി ഊർജ്ജം വർദ്ധിപ്പിക്കുക എന്നതാണ്.

    ഊർജ്ജത്തിന്റെ അളവിനെ എങ്ങനെ വർദ്ധിപ്പിക്കാം

    ശരിയായ ഭക്ഷണം

    കൂടുതലോ കുറവോ ഇല്ലാത്ത ഭക്ഷണം-ആവശ്യത്തിനുള്ള അന്നജവും പ്രോട്ടീനും അടങ്ങിയ സമീകൃത ആഹാരം.

    ആവശ്യത്തിനുള്ള ഉറക്കം

    ആറ് മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം.അതിനേക്കാൾ കൂടുതലും കുറവും ആവശ്യമില്ല.

    ആഴമേറിയ ശ്വസന പ്രക്രിയകൾ

    ഇത് ഊർജത്തിനെ വർദ്ധിപ്പിക്കുന്നു.

    നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണ് കുറച്ചുനിമിഷങ്ങളിലെ ധ്യാനാത്മകമായ മനസ്സ്

    കുറച്ചുനിമിഷങ്ങൾ ആഴമേറിയ വിശ്രമം-ബോധപൂർവ്വമായ വിശ്രമമാണ് ധ്യാനം. എല്ലാതരം പിരിമുറുക്കങ്ങളും കുറച്ചുനിമിഷങ്ങളുടെ ധ്യാനം ദൂരീകരിക്കുന്നു. രാവിലെയും വൈകുന്നേരവും 15-20 മിനിറ്റ് നേരം ധ്യാനിക്കുന്നത് ധാരാളമാണ്. അത് നിങ്ങളെ പ്രവൃത്തി മണ്ഡലത്തിൽ നിലനിർത്തുന്നു.

  7. ഉണർന്നെഴുന്നേൽക്കുന്ന സർഗ്ഗാത്മകത

    നിങ്ങൾ അസ്വസ്ഥരായിരിക്കുമ്പോഴോ, ആൾക്കൂട്ടത്തിനിടയിൽ ആയിരിക്കുമ്പോഴോ, തുടർച്ചയായി വർത്തമാനം പറയുമ്പോഴോ, സർഗ്ഗാത്മകത നിങ്ങളിൽ നിന്ന് ഉദയം ചെയ്യുന്നില്ല എന്ന് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. എന്തെങ്കിലും സർഗാത്മകമായി എഴുതണമെങ്കിൽ ആരുമില്ലാത്ത ഒരിടത്തോ ആരും നിങ്ങളെ ശല്യപ്പെടുത്താത്തിടത്തോ നിങ്ങൾക്ക് പോകേണ്ടിവരും. ചിലപ്പോൾ എന്തെങ്കിലും പ്രകടിപ്പിക്കാനായി നിങ്ങൾ നെറ്റിയുടെ രണ്ട് ഭാഗത്തും തട്ടി നോക്കും.

    മനസ്സിനുള്ളിലേക്ക് ആഴത്തിൽ മുങ്ങുന്നതിന്റെ അനുഭവമാണ് ധ്യാനം. ശ്വസനക്രിയകളും ധ്യാനവും നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മകതയെ ഉണർത്താൻ സഹായിക്കുന്നു.

  8. സാർത്ഥകമായ ആഗ്രഹങ്ങൾ

    ധ്യാനത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാനുള്ള കഴിവ് കൂടുന്നു. കൂടാതെ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാനുള്ള കഴിവും ഉയരുന്നു. നിങ്ങൾക്ക് സ്വയം ഒന്നും വേണ്ട എങ്കിൽ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.

  9. അധികരിച്ച സാന്നിധ്യം

    ഗൂഗിളിന് തരാൻ സാധിക്കാത്ത ഒന്നുണ്ട്. അത് നിങ്ങളിൽ നിന്നുള്ള തരംഗങ്ങളാണ്. നമ്മുടെ ശരീരം കൊണ്ടുള്ളതിനേക്കാൾ കൂടുതൽ ആശയവിനിമയം നമ്മളിൽ നിന്നുള്ള തരംഗങ്ങളിലൂടെ സാധിക്കുന്നു. എന്നാൽ  നമ്മുടെ തരംഗങ്ങൾ എങ്ങനെ കൂടുതൽ നന്നാക്കണം എന്ന് സ്കൂളിലോ വീട്ടിലോ ആരും നമ്മെ പഠിപ്പിക്കുന്നില്ല. എങ്ങനെ സർഗാത്മകത വർദ്ധിപ്പിക്കാം? ഇവിടെയാണ് ധ്യാനത്തിന്റെ പ്രാധാന്യം. നമ്മുടെ ശരീരത്തിന്റെ ഓരോ കോശങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന തരംഗങ്ങളെ സകാരാത്മകമായി നിലനിർത്താൻ ധ്യാനത്തിന് സാധിക്കും.

  10. മെച്ചപ്പെട്ട ബന്ധങ്ങൾ

    നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റാൻ ധ്യാനത്തിന് സാധിക്കും. നിങ്ങൾ ഓരോന്നും നോക്കിക്കാണുന്നത് മാറ്റാനായി ധ്യാനം സഹായിക്കുന്നു; എങ്ങിനെ ആളുകളോട് ഇടപഴകാം, എന്ത് പറയണം, പലതരത്തിലുള്ള സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം, എന്നൊക്കെ. അത് നിങ്ങളുടെ മനസ്സിനെ തെളിച്ചമുള്ളതാക്കുകയും നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ധ്യാനിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കൂടുതൽ ഗുണഫലങ്ങ

മൂന്നുതരം ജ്ഞാനങ്ങൾ

  • ഇന്ദ്രിയങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന അറിവാണ് ആദ്യ ത്തേത്..പഞ്ചേന്ദ്രിയങ്ങളും നമുക്ക് അറിവ് പ്രദാനം ചെയ്യുന്നു. കാഴ്ചയിലൂടെ നമുക്ക് അറിവ് ലഭിക്കുന്നു, കേൾവിയിലൂടെയും സ്പർശത്തിലൂടെയും ഗന്ധത്തിലൂടെയും നമുക്ക് അറിവ് ലഭിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ നമുക്ക് അറിവ് ലഭിക്കുന്നു. ഈ അറിവ് ഇന്ദ്രിയസ്പർശത്തിലൂടെ നമുക്ക് ലഭിക്കുന്നതാണ്. ഇത് ഒരു തലത്തിലുള്ള അറിവാണ്.
  • രണ്ടാമത്തെ തലത്തിലുള്ള അറിവ് ബുദ്ധിയിലൂടെ ലഭിക്കുന്നതാണ്. ബുദ്ധിയിലൂടെ നമുക്ക് കിട്ടുന്ന അറിവ് ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്നതിനേക്കാൾ മികച്ചതാണ്. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും നാം കാണുന്നുണ്ടെങ്കിലും ബുദ്ധിപരമായി സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ബുദ്ധിപരമായ ജ്ഞാനം ഉയർന്നതാണ്.
  • ബുദ്ധിപരമായ അറിവിനേക്കാൾ ഒരുപടി ഉയർന്ന ജ്ഞാനമാണ് അവബോധജന്യമായ ജ്ഞാനം. മനസ്സിന്റെ ആഴത്തിൽ നിന്ന് എന്തോ നമ്മളോട് പറയുന്നു.. ആഴമേറിയ മൗനത്തിൽ നിന്നാണ് അത് ഉടലെടുക്കുന്നത്. ആ ആഴത്തിൽ നിന്ന് സർഗാത്മകതയും കണ്ടുപിടുത്തങ്ങളും ജനിക്കുന്നു. ഇവയെല്ലാം ചേതനയുടെ ആ ഒരു തലത്തിൽ നിന്നാണ് വരുന്നത്. അതാണ് മൂന്നാമത്തെ തലത്തിലുള്ള അറിവ്.

അവബോധജന്യമായ ഈ അറിവിലേക്കാണ് ധ്യാനം വാതിലുകൾ തുറക്കുന്നത്.

മൂന്നു തലങ്ങളിലുള്ള ആനന്ദം

  • നമ്മുടെ ഇന്ദ്രിയങ്ങൾ ഇന്ദ്രിയവസ്തുക്കളിൽ തങ്ങിനിൽക്കുമ്പോൾ കണ്ണുകൾ കാഴ്ചകൾ കാണുന്നതിന്റെ തിരക്കിലാണ്, ചെവികൾ കേട്ടുകൊണ്ടിരിക്കുന്നു, ഇതിൽനിന്ന് നമുക്ക് ചെറിയ സന്തോഷമുണ്ടാവുന്നു. പക്ഷേ ഇന്ദ്രിയങ്ങളുടെ ആസ്വാദനശക്തി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് എല്ലാ അവയവങ്ങൾക്കും ബാധകമാണ്-അവയിൽ നിന്നെല്ലാം ലഭിക്കുന്ന ആനന്ദത്തിന് പരിമിതികളുണ്ട്.
  • നാം സർഗ്ഗാത്മകമായി എന്തെങ്കിലും ചെയ്യുമ്പോൾ, എന്തെങ്കിലും കണ്ടുപിടിക്കുമ്പോൾ,-ഒരു കവിത എഴുതുമ്പോൾ അല്ലെങ്കിൽ ഒരു പുതിയ പാചകത്തിൽ ഏർപ്പെടുമ്പോൾ- ഉണ്ടാകുന്ന സന്തോഷമാണ് രണ്ടാമത്തെ തലത്തിലുള്ള സന്തോഷം.
  • മൂന്നാമത്തെ തലത്തിലുള്ള ആനന്ദം ഒരിക്കലും കുറയാത്തതാണ്. സർഗാത്മകതയിൽ നിന്നോ ജ്ഞാനത്തിൽ നിന്നോ ഇന്ദ്രിയങ്ങളിൽ നിന്നോ ഉത്ഭവിക്കുന്നതല്ല , ഈ സമാധാനവും സന്തോഷവും. ഇത് മറ്റൊരു തലത്തിൽനിന്ന് ഉടലെടുക്കുന്നതാണ്.

എവിടെ നിന്നാണ് അവ വരുന്നത്-അതിന്റെ  ഉത്ഭവമാണ് ധ്യാനം. മൂന്നാമത്തെ തലത്തിലുള്ള ആനന്ദത്തിലേക്ക് ധ്യാനം നമ്മെ എത്തിക്കുന്നു.

നിങ്ങൾ എന്തുകൊണ്ട് ദിവസവും ധ്യാനിക്കണം?

ഉപസംഹാരം

നിങ്ങൾക്കറിയാമോ: ധ്യാനം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന ഗുണങ്ങൾ നോക്കുകയാണെങ്കിൽ അത് ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്ന് നമുക്ക് തോന്നും. പണ്ടുകാലങ്ങളിൽ ധ്യാനം ബോധോദയത്തിനായി, ആത്മാവിനെ കണ്ടെത്താനായി മാത്രമാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ ദുഃഖങ്ങൾ അകറ്റാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള ഒരു വഴി കൂടിയാണ് ധ്യാനം. ഒരാളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള വഴിയാണത്. ഈ കാലഘട്ടത്തിലെ സാമൂഹിക പ്രശ്നങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവ കാണുമ്പോൾ ധ്യാനം അത്യാവശ്യം ആയിത്തീരുന്നു.

ജീവിതത്തിൽ നിങ്ങൾക്ക് എത്രയും കൂടുതൽ ചുമതലകൾ ഉണ്ടോ അത്രയും കൂടുതൽ ധ്യാനത്തിന്റെ ആവശ്യകതയും ഉണ്ട്. നിങ്ങൾക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ ധ്യാനത്തിന്റെ ആവശ്യം ഇല്ല-കാരണം നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല. നിങ്ങൾക്ക് കൂടുതൽ തിരക്കുണ്ടെങ്കിൽ സമയം കുറവായിരിക്കും. എത്രയും ജോലികൾ നിങ്ങൾക്കുണ്ടോ അത്രയും ആഗ്രഹങ്ങളും ഉണ്ടാകും-അത്രയും മഹത്വാകാംക്ഷയും ഉണ്ടാകും-അതുകൊണ്ട് തന്നെ ധ്യാനത്തിന്റെ ആവശ്യകതയും വളരെ കൂടുതലാണ്.  പിരിമുറുക്കങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും ധ്യാനം നിങ്ങളെ രക്ഷിക്കുക മാത്രമല്ല അത് മാറ്റങ്ങൾ അഭിമുഖീകരിക്കാനുള്ള നിങ്ങളുടെ കഴിവും വർദ്ധിപ്പിക്കുന്നു.

ധ്യാനം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ധ്യാനം ആത്മാവിന്റെ ഭക്ഷണമാണ്. അത് മനസ്സിന് ഊർജ്ജദായകമാണ്. ശരീരത്തിന് ജീവദായകമാണ്. അത് നിങ്ങളുടെ ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു , നിങ്ങളുടെ നാഡീവ്യൂഹത്തിനെ സഹായിക്കുന്നു, മനസ്സിനെ സഹായിക്കുന്നു, നിങ്ങളുടെ ജാഗരൂകത വർദ്ധിപ്പിക്കുന്നു, നിങ്ങളുടെ കാഴ്ചപ്പാടുകൾ മെച്ചപ്പെടുത്തുന്നു, കൂടാതെ നിങ്ങൾക്ക് കൂടുതൽ സ്വയം പ്രകടമാക്കാൻ സാധിക്കുകയും  ചെയ്യുന്നു. ഇതിൽ കൂടുതൽ നിങ്ങൾക്ക് എന്തു വേണം? എല്ലാം ലഭ്യമായിരിക്കുന്നു.

അങ്ങിനെ ധ്യാനത്തിന്റെ ഗുണങ്ങൾ അനവധിയാണ്. നിങ്ങൾക്ക് സന്തോഷവും,  ആരോഗ്യവും വേണമെങ്കിൽ ധ്യാനം ചെയ്യണം.

സഹജ് സമാധി ധ്യാനയോഗയിലൂടെ ആനന്ദത്തിലേക്കും ആരോഗ്യത്തിലേക്കുമുള്ള യാത്ര ആരംഭിക്കു….

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *