ധ്യാനിക്കുന്നവരിൽ തുടക്കകാർക്ക്, ധ്യാനിയ്ക്കുമ്പോൾ, തങ്ങൾ ഉറങ്ങുകയാണെന്നു തോന്നും. എന്നാൽ സത്യത്തിൽ അവർ ധ്യാനാവസ്ഥയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇത്‌ തികച്ചും സ്വഭാവികമാണ്, കാരണം, ധ്യാനം പരിചയമാകുന്നതുവരെ അഗാധമായ വിശ്രമത്തെ ഉറക്കവുമായാണ് നാം ബന്ധ പ്പെടുത്തുന്നത്.

പിരിമുറുക്കവും ക്ഷീണവും പുറന്തള്ളുന്നു 

തീർച്ചയായും, ചിലപ്പോൾ നാം ധ്യാനത്തിൽ ഉറക്കത്തിലേക്കു വഴുതിപ്പോകും. എന്നാൽ അത് കുഴപ്പമില്ല. ധ്യാനത്തിൽ ഉറങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാൻ അമിതമായ ശ്രദ്ധ നൽകേണ്ടതില്ല. പകരം, ധ്യാനസമയത്തെ ഉറക്കം, ഉന്മേഷമില്ലായ്മ, ക്ഷീണം, പിരിമുറുക്കം എന്നിവയെ പുറന്തള്ളുകയാണ് എന്ന് കരുതുന്നതാണ് നല്ലത്. നമ്മളിൽ പലർക്കും ധ്യാനത്തിലും ചിലപ്പോൾ അതിനുശേഷവും, ഇവയിലൂടെ കടന്നുപോകേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷണങ്ങൾ വളരെ പ്രയോജനകരമായ ഒരു ശുദ്ധീകരണ പ്രക്രിയയുടെ സൂചനയായി മനസിലാക്കുന്നത് നല്ലതാണ്. 

നിങ്ങൾക്ക് ധ്യാനസമയത്ത് കിടക്കാനും, ഉറങ്ങാനുമുള്ള  ശക്തമായ ആഗ്രഹം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം. (പക്ഷെ അത്യാവശ്യം എന്ന് തോന്നുമ്പോഴല്ലാതെ കിടക്കരുത്). നിങ്ങൾ ഉണരുമ്പോൾ എഴുനേറ്റിരുന്ന് അഞ്ചു മിനുട്ടോ മറ്റോ അധികമായി ധ്യാനിക്കാവുന്നതാണ്. നിങ്ങളുടെ വ്യവസ്ഥ അടിഞ്ഞു കൂടിയിരുന്ന ക്ഷീണത്തെ മാറ്റിയിട്ടുണ്ടാകാം. അതിനാൽ ഉണർന്ന ശേഷമുള്ള ചെറിയ ധ്യാനവും വളരെ ഗുണകരമാണ്.

ബോധമുള്ള അവസ്ഥയും ഉറക്കവും ,സൂര്യോദയവും ഇരുട്ടും പോലെയാണ്. എന്നാൽ സ്വപ്‌നങ്ങൾ ഇവക്കിടയിൽ വരുന്ന സന്ധ്യയാണ്. ധ്യാനം എന്നത് സൂര്യോദയമോ അസ്തമനമോ ഒന്നും ഇല്ലാത്ത പുറമെയുള്ള ആകാശത്തേക്കുള്ള  പറക്കൽ ആണ്.

– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ.

ഉറക്കവും ധ്യാനവും തമ്മിലുള്ള വ്യത്യാസം

കുറച്ചു നാളത്തെ സ്ഥിരമായ ധ്യാനത്തിന് ശേഷം, ഉറക്കവും ധ്യാനവും തികച്ചും വ്യത്യസ്തമാണെന്ന് ധ്യാനിക്കുന്ന ആൾക്ക് തിരിച്ചറിയാം. ഉറക്കത്തിൽ നിന്നും പുറത്തു വരുമ്പോൾ  ഉന്മേഷം കുറഞ്ഞതായി തോന്നാം. എന്നാൽ  അഗാധമായ മനസ്സ് ഇല്ലാതെയായ അവസ്ഥയിൽ നിന്നും ഉണരുമ്പോൾ ഒരാൾക്ക് വ്യക്തത, ശാന്തത, പലപ്പോഴും ആനന്ദം എന്നിവയിൽ മുഴുകുവാൻ കഴിയും.

കൂടാതെ ഗാഢനിദ്രയിലും ധ്യാനത്തിലുമുള്ള ശ്വാസതാളം വളരെ വ്യത്യസ്തമാണ്. ആഴത്തിലുള്ള ധ്യാനാവസ്ഥയിൽ, വളരെ നേർത്ത ശ്വാസം ആകാം, അല്ലെങ്കിൽ ശ്വാസം നിൽക്കാം  . എന്നാൽ ഉറക്കത്തിൽ ശ്വസനം നേർത്തതാകുകയേ ഉള്ളൂ.

ധ്യാനിക്കുന്ന സമയത്ത് നിങ്ങൾ ഉറങ്ങുകയായിരുന്നുവോ, അതോ, ചില സമയം അഗാധമായ ധ്യാനത്തിലായിരുന്നുവോ എന്നൊന്നും കണ്ടുപിടിക്കാൻ ശ്രമിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നത് ധ്യാനത്തിന്റെ പരിശുദ്ധിയെ ബാധിച്ചേക്കാം. ‘എന്തു സംഭവിച്ചാലും നല്ലത് ‘എന്ന നിലപാടാണ് ഈ അവസ്ഥയിൽ നല്ലത്.

ധ്യാനവും ഉറക്കവും തമ്മിലുള്ള പ്രധാന വ്യത്യാസം ധ്യാനത്തിലുള്ള ജാഗ്രതയും ഉറക്കത്തിലുള്ള ജാഗ്രതക്കുറവുമാണ്. ധ്യാനത്തിലുള്ള ജാഗ്രത ഉണർന്നിരിക്കുമ്പോഴുള്ള ജാഗ്രതയേക്കാൾ വ്യത്യസ്തമാണ്. ആ വ്യത്യാസം മനസ്സിലാക്കാനും, കൂടാതെ ഉറക്കം, ധ്യാനം ഇവ എങ്ങിനെ വ്യത്യസ്തമായിരിക്കുന്നു എന്ന് തിരിച്ചറിയാനും  നമ്മൾ ചേതനയുടെ നാല് അവസ്ഥകൾ –മനസ്സ്, ബുദ്ധി, ഓർമ്മ, അഹം, എന്നിവയിലും, –ജാഗ്രത്, സ്വപ്നം, സുഷുപ്തി (ഉറക്കം) എന്നീ അവസ്ഥകളിലും, ധ്യാനാവസ്ഥയിൽ അനുഭവിക്കുന്ന ചേതനയുടെ നാലാമത്തെ അവസ്ഥയായ തുരീയത്തിലും നടക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

ജാഗ്രദവസ്ഥയിൽ മനസ്സ്, ബുദ്ധി, ഓർമ്മ, അഹം, എന്നിവയെല്ലാം ഒരു പരിധിവരെ പ്രവർത്തിക്കുന്നു. സ്വപ്നാധ്യാനാവസ്ഥയിൽ ഇന്ദ്രിയങ്ങൾ വഴി വിവരങ്ങൾ ലഭിക്കുന്ന മനസ്സ് പൂർണമായും അടിയിലേക്ക് പോകുന്നു. അഹവും പ്രവർത്തനമില്ലാതെയാകും. എന്നാൽ ബുദ്ധി, ഓർമ്മ ഇവ സൂക്ഷ്മമായി പ്രവർത്തിക്കുന്നു. ധ്യാനം എന്നത് ഏതാണ്ട് ഉറക്കം പോലെ തന്നെയാണ്, എന്നാൽ ബുദ്ധിയുടെ ഒരു ചെറിയ സാന്നിദ്ധ്യമുണ്ട്. എന്നാൽ തുരീയാവസ്ഥ നമ്മുടെ സഹജമായ അവസ്ഥ ആണ്.    വസ്ഥയിൽ ഓർമ്മ (ചിത്തം) മാത്രമേ നന്നായി പ്രവർത്തിക്കയുള്ളു. ഗാഢനിദ്രയിൽ ഈ നാലും അപ്രത്യക്ഷമാകുന്നു. ചേതന ഒരു പ്രവർത്തനവുമില്ലാതെ വിശ്രമിക്കുന്നു.

ആഴത്തിലുള്ള *ശുദ്ധീകരണത്തിന് ധ്യാനത്തിലേക്കു സ്വയം വിട്ടുകൊടുക്കുക 

രണ്ടു തരത്തിലുള്ള വിട്ടുകൊടുക്കൽ ഉണ്ടെന്നാണ് ശ്രീ ശ്രീ രവിശങ്കർ ജി പറയുന്നത് ഒന്ന്, എല്ലാം വിടുമ്പോൾ നാം ഒരു അബോധാവസ്ഥയിലേക്ക് പോകുന്നു. അതാണ് ഉറക്കം. ജ്ഞാനം ലഭ്യമല്ലാത്ത, ഒരു താമസികമായ അവസ്ഥ. മറ്റൊരു തരത്തിലുള്ള വിട്ടുകൊടുക്കൽ നിങ്ങളെ പൂർണമായും വിശ്രമിക്കാൻ അനുവദിക്കുന്നു. എന്നാൽ വളരെ ചെറിയ അനുഭവം നിങ്ങളിൽ സൂക്ഷ്മതലത്തിൽ തുടരുന്നു, എന്ന അവസ്ഥ. അതാണ് ധ്യാനം. ധ്യാനവും ഉറക്കവും രണ്ടും മാറ്റത്തിന്റെ കുറവുള്ള അവസ്ഥയാണ്, അവിടെ ശ്വസനവും ശരീരത്തിന്റെ മറ്റു പ്രവർത്തനങ്ങളും കുറയുന്നു. രണ്ടും പിരിമുറുക്കം പുറത്തു കളയുന്നു. എന്നാൽ ധ്യാനം നൽകുന്ന വിശ്രമം ഉറക്കത്തിൽ നിന്നും ലഭിക്കുന്ന വിശ്രമത്തെക്കാൾ ആഴമുള്ളതാണ്. അതുവഴി ആഴത്തിൽ വേരൂന്നിയ മുദ്രണങ്ങൾ അല്ലെങ്കിൽ സംസ്കാരം  വിട്ടുപോകുന്നു.

എന്നാലും ധ്യാനം എന്നത് പൂർണ്ണമായും ഉറക്കത്തിനും അപ്പുറമാണ്. അത് ചേതനയ്ക്ക് ബോധപൂർവ്വം, അതിനെക്കുറിച്ച് തന്നെ  അവബോധമുണ്ടാകുന്ന അവസ്ഥയാണ്.

അതേ ചേതന ജാഗ്രദവസ്ഥ, സ്വപ്നാവസ്ഥ, ഉറക്കം എന്നീ അവസ്ഥകളിലും ഉണ്ട്. അതിനെല്ലാം സാക്ഷിയുമാണ് ഉറക്കത്തിൽ, ചേതന അതിന്റെ ഏതെങ്കിലും ‘രീതികളിൽ’ പ്രവർത്തിക്കുന്നില്ല  എങ്കിലും, ഉറക്കത്തിന്റെ സാക്ഷിയായി അത്  എപ്പോഴും  നിലകൊള്ളുന്നു . ഇതാണ് നിങ്ങൾക്ക് ‘നല്ല  ഉറക്കം’ കിട്ടി എന്ന്  അറിയാൻ ഉള്ള വഴി.” 

(എഴുതിയത് ക്രിസ് ഡെയ്ൽ  അഡ്വാൻസ്‌ഡ്  മെഡിറ്റേഷൻ കോഴ്സ് ടീച്ചർ)

    Hold On! You’re about to miss…

    The Grand Celebration: ANAND UTSAV 2025 

    Pan-India Happiness Program

    Learn Sudarshan Kriya™| Meet Gurudev Sri Sri Ravi Shankar Live

    Beat Stress | Experience Unlimited Joy

    Fill out the form below to know more:

    *
    *
    *
    *