അങ്ങ് ദൂരെയുള്ള നക്ഷത്രങ്ങളും, സൂക്ഷ്മമായ മനസ്സും വികാരങ്ങളുമെല്ലാം ഉൾപ്പെടുന്ന ഈ മുഴുവൻ പ്രപഞ്ചത്തിന് ജന്മം നൽകിയ ഊർജ്ജമാണ് ദേവി. ഊർജ്ജം എന്ന അർത്ഥം വരുന്ന’ശക്തി ‘ എന്ന ദേവി, ഈ സൃഷ്ടിയെ മുഴുവനും നിലനിർത്തുന്നു.
ഈ ഊർജ്ജത്തെ തൊട്ടുണർത്താനുള്ള സമയമാണ് നവരാത്രി. അതിന് വേണ്ടിയുള്ള ഒരു മാർഗ്ഗം ദേവിയുടെ വ്യത്യസ്ത നാമങ്ങളെയും രൂപങ്ങളെയും ആരാധിക്കുന്നതാണ്.
ദൈവികത എല്ലായിടത്തും ഉണ്ട്. എന്നാൽ അത് ഒളിഞ്ഞു കിടക്കുകയാണ്. അതിനെ ഉണർത്താനുള്ള പ്രക്രിയയാണ് പൂജ.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിൽ ശക്തിയാർന്ന വേദമന്ത്രങ്ങളും, മൗനവും, അഗാധമായ ധ്യാനവും അനുഭവിക്കൂ. ബെംഗളുരു ആശ്രമത്തിൽ നവരാത്രി 2026 (ഒക്ടോബർ 11 – 20) ലെ ആഘോഷങ്ങളിൽ പങ്കു കൊള്ളാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ദൂർഗ, ലക്ഷ്മി, സരസ്ബതി
ശക്തിക്ക് മൂന്ന് രൂപങ്ങളുണ്ട് – സംരക്ഷണത്തിന്റെ ദേവിയായ ദുർഗ്ഗ, സമ്പത്തിൻ്റെ ദേവിയായ ലക്ഷ്മി, വിദ്യയുടെ ദേവിയായ സരസ്വതി. നവരാത്രിയുടെ ഒമ്പത് രാത്രികളിലും, പത്ത് പകലുകളിലും ഈ മൂന്ന് രൂപങ്ങളെയും ആരാധിക്കുന്നു.
ദൂർഗ
നവരാത്രിയുടെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ദേവിയെ ദുർഗ്ഗയായാണ് ആരാധിക്കുന്നത്. ദുർഗ്ഗയുടെ സാന്നിദ്ധ്യത്തിൽ നിഷേധശക്തികൾക്ക് മങ്ങലേല്ക്കുന്നു.ദേവി, നിഷേധാത്മകതയെ ശുഭാത്മകതയായി മാറ്റുന്നു.
ദുർഗ്ഗയെ ‘ ജയ ദുർഗ്ഗ ‘ , എന്നും പരാമർശിക്കാറുണ്ട് . താഴെപ്പറയുന്ന, എടുത്തു പറയത്തക്ക കാര്യങ്ങളാണ് ദുർഗ്ഗയുടെ സവിശേഷതകൾ:
- ചുവപ്പ് നിറം
ദുർഗ്ഗയ്ക്ക് ചുവന്ന നിറമായാണ് ബന്ധമുള്ളത്. ചുവന്ന സാരി ഉടുത്ത രൂപത്തിൽ ആണ് ദുർഗ്ഗയെ ചിത്രീകരിക്കുന്നത്. ചലനാത്മകതയുടെ
നിറമാണ് ചുവപ്പ്- അഥവാ ചലിക്കുന്ന ഊർജ്ജം. നിങ്ങൾക്ക് പരിശീലനവും, നൈപുണ്യവും ഉണ്ടായിരിക്കാം. എന്നാൽ കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകാൻ പറ്റില്ലെങ്കിൽ, അതായത് ആളുകളോടൊപ്പം പ്രയത്നവും ഇല്ലെങ്കിൽ, ഫലത്തിന് കാലതാമസം ഉണ്ടാകും. മാത്രമല്ല, ഫലപ്രദമാകാൻ പറ്റുകയുമില്ല. നിങ്ങൾ ദുർഗ്ഗയെ പ്രാർത്ഥിക്കുമ്പോൾ നിങ്ങളിൽ, കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകാൻ ഉള്ള ചലനാത്മകശക്തി ഉണരും.
- നവ ദുർഗ്ഗ
ദുർഗ്ഗാ ശക്തിയുടെ ഒൻപത് ഭാവങ്ങളാണ് നവ ദുർഗ്ഗ, ഈ ഭാവങ്ങൾ എല്ലാ നിഷേധാത്മകതകളെയും അകറ്റാൻ ഉള്ള കവചമാണ്. ദേവിയുടെ ഈ സ്വഭാവങ്ങൾ വെറുതെ ഓർമ്മിക്കുമ്പോൾ തന്നെ അത് മനസ്സിലെ മതിലുകൾ പൊട്ടിച്ചെറിയുന്നു. ദേവിയുടെ ഈ പേരുകൾ ജപിച്ചാൽ അത് ചേതനയെ ഉയർത്തി, നിങ്ങളെ കൂടുതൽ കേന്ദ്രീകൃതരും, ധൈര്യമുള്ളവരും, സമചിത്തരുമാക്കുന്നു. ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് , ഭയം എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇത് ഗുണകരമാണ്.
- ദേവിയുടെ മഹിഷാസുരമർദ്ദിനീ രൂപം
മഹിഷാസുരമർദിനീരൂപത്തിൽ ഉള്ള ദുർഗ്ഗ മഹിഷാസുരനെ ഹനിച്ചവളാണ്. പോത്ത് എന്ന അർത്ഥം വരുന്ന മഹിഷം, അലസതയുടെയും, മടിയുടെയും, ജഡതയുടെയും പ്രതീകമാണ്. ഈ സ്വഭാവങ്ങൾ ഒരു വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് തടസ്സമാകുന്നു. ശുഭാത്മകമായ ഊർജ്ജത്തിന്റെ സംഭരണകേന്ദ്രമാണ് ദേവി എന്നതുകൊണ്ട്, അലസതയുടെയും, ജഡതയുടെയും ചെറിയൊരു അംശം പോലും, ദേവിയുടെ സാന്നിധ്യത്തിൽ അലിഞ്ഞു പോകുന്നു.
ലക്ഷ്മി
അടുത്ത മൂന്ന് ദിവസം ദേവിയെ മഹാലക്ഷ്മിയുടെ രൂപത്തിൽ ആണ് ആരാധിക്കുന്നത്. ധനത്തിന്റെയും സമൃദ്ധിയുടെയും ദേവിയാണ് മഹാലക്ഷ്മി. ജീവിതത്തിൽ നിലനില്പിനും, പുരോഗതിക്കും നമ്മളിൽ ചൊരിഞ്ഞു തന്നിട്ടുള്ള വസ്തുവാണ് സമ്പത്ത്. പണം ഉണ്ടാവുന്നത് മാത്രമല്ല അത്. ജ്ഞാനത്തെയും, നൈപുണ്യത്തെയും, കഴിവുകളെയും സമൃദ്ധിയെയും ഇതു കൊണ്ട് അർത്ഥമാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ സൗഖ്യത്തിന്റെ പ്രകടമായ ഊർജ്ജമാണ് മഹാലക്ഷ്മി.
ഈ ദിവ്യമായ ഊർജ്ജത്തിന്റെ ഏഴു വ്യത്യസ്ത ഭാവങ്ങൾ നമ്മളിലേക്ക് ചൊരിയപ്പെടാം
- ആദി ലക്ഷ്മി
ആദി ലക്ഷ്മി ഉറവിടത്തിന്റെ ഓർമ്മയാണ് . ഈ മുഴുവൻ സൃഷ്ടിയുടെയും ഭാഗമാണ് നമ്മൾ എന്ന് നമ്മൾ മറക്കുമ്പോൾ നമ്മൾ വളരെ ചെറുതാണ് എന്ന അരക്ഷിതത്വബോധം നമുക്ക് അനുഭവപ്പെടുന്നു. നമ്മളെ ഉറവിടവുമായി ബന്ധിപ്പിക്കുന്ന ഘടകമാണ് ആദി ലക്ഷ്മി. അതുവഴി നമുക്ക് മനസ്സിന് ശക്തിയും ശാന്തിയും ലഭിക്കും.
- ധനലക്ഷ്മി
ധനലക്ഷ്മി ഭൗതികമായ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു.
- വിദ്യാലക്ഷ്മി
ജ്ഞാനം, നൈപുണ്യം, കഴിവുകൾ, എന്നിവയുടെ പ്രകടഭാവം
- ധാന്യ ലക്ഷ്മി
ആഹാരത്തിൻ്റെ രൂപത്തിൽ പ്രകടമാകുന്നു.
- സന്താനലക്ഷ്മി
സന്താനങ്ങൾ, ക്രിയാത്മകത എന്നീ രൂപങ്ങളിൽ പ്രകടമാകുന്നു. നിറയെ സർഗാത്മക കഴിവുകളും, നൈപുണ്യവും,ഉള്ളവർ ദേവിയുടെ ഈ ഭാവത്താൽ അനുഗൃഹീതരാണ്.
- ധൈര്യ ലക്ഷ്മി
ധൈര്യ ലക്ഷ്മി ധൈര്യത്തിന്റെ രൂ പത്തിൽ പ്രകടമാകുന്നു
- വിജയലക്ഷ്മി
വിജയമായി പ്രകടീഭവിക്കുന്നു.
- ഭാഗ്യലക്ഷ്മി
ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകം
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഈ പറഞ്ഞ പല വിധത്തിലും മഹാലക്ഷ്മി കൃപ ചൊരിഞ്ഞേയ്ക്കാം. ലക്ഷമീദേവിയ്ക്കായി സമർപ്പിച്ച മൂന്ന് ദിവസം ഈ സമ്പത്തെല്ലാം അനുഗ്രഹിച്ച് നൽകാൻ നമ്മൾ ദേവിയോട് പ്രാർത്ഥിക്കുന്നു.
സരസ്വതി
അവസാനത്തെ മൂന്ന് ദിവസം സരസ്വതീ ദേവിയ്ക്കായാണ് സമർപ്പിച്ചിരിക്കുന്നത്.
സരസ്വതി ജ്ഞാനത്തിൻ്റെ ദേവിയാണ്,- ചേതനയുടെ ( സ്വ ) സാരം നല്കുന്ന ദേവിയാണ് സരസ്വതി. ദേവിയുടെ ഓരോ ഭാവങ്ങളും ദേവിയെ ക്കുറിച്ചുള്ള ഓരോ കഥയാണ് പറയുന്നത്.
പാറക്കല്ല്: ദേവി പാറപ്പുറത്ത് ഇരിക്കുന്നതായി പലപ്പോഴും ചിത്രീകരിക്കാറുണ്ട്. ജ്ഞാനം പാറപോലെ സ്ഥിരമായി പിൻതുണ നൽകുന്നു. അത് നമ്മോടൊപ്പം എല്ലാ കാലത്തും ഉണ്ടാകും.
വീണ: വീണ വായിക്കുന്ന സരസ്വതീ ദേവിയെ ആണ് ചിത്രങ്ങളിൽ കാണാറുള്ളത് . ഇതിൻ്റെ മധുരനാദം മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നു. അതുപോലെ ആത്മീയജ്ഞാനം, ജീവിതത്തിൽ വിശ്രാന്തിയും ആഘോഷവും കൊണ്ടു വരും.
ഹംസം : ദേവിയുടെ വാഹനമാണ് ഹംസം. പാലും വെള്ളവും തമ്മിൽ കലർത്തി ഹംസത്തിന് കൊടുക്കുകയാണെങ്കിൽ അത് പാലും വെള്ളവും വേർതിരിച്ച് പാല് മാത്രം കുടിക്കും എന്നാണ് വിശ്വാസം. ഇത് വിവേകത്തിൻ്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. വിവേകമുപയോഗിച്ച് നമ്മൾ ജീവിതത്തിൽ നല്ലത് സ്വീകരിക്കുകയും ചീത്തയായത് വിട്ടു കളയുകയും വേണം.
മയിൽ: മയിലുകൾ ദേവിയുടെ കൂടെ ഉണ്ടാകും. മയിൽ, മഴയ്ക്ക് മുമ്പ്, നൃത്തം ചെയ്യുകയും, അവയുടെ നിറങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് എല്ലായ്പ്പോഴും ഇല്ല. ദേവിയുടെ ഈ ഊർജ്ജം ശരിയായ സമയത്ത്, ശരിയായ ചുറ്റുപാടിൽ, ശരിയായ സമയത്ത് ജ്ഞാനം പ്രകടമാക്കാനുള്ള കഴിവ് നൽകുന്നു.
വ്യത്യസ്ത തരത്തിലുള്ള ജ്ഞാനങ്ങളിലൂടെ സ്പന്ദിക്കുന്ന ചേതനയാണ് സരസ്വതീ ദേവി.ആത്മീയപ്രകാശത്തിന്റെ ഉറവിടമായ ദേവി,അജ്ഞത അകറ്റുന്നു. സരസ്വതീ ദേവി ജ്ഞാന സ്രോതസ്സാണ്.
നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ, പല നാമങ്ങളിലൂടെയും, സദ്ഗുണങ്ങളിലൂടെയും നമ്മൾ ദേവിയെ ആദരിക്കുമ്പോൾ, നമ്മിലുള്ള ആ ഗുണങ്ങളെ നമ്മൾ സജീവമാക്കുകയാണ് ചെയ്യുന്നത്. അവ ആവശ്യമുള്ള സമയത്ത് നമ്മളിൽ പ്രകടമാകുകയും ചെയ്യുന്നു.
– ഭാനുമതി നരസിംഹൻ, ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സഹോദരി












