international children and teens enjoying a yoga session

മേധ യോഗ ലെവൽ 2

ഉൾക്കരുത്ത്, ആത്മനിയന്ത്രണം, വിശാലമായ ചിന്ത, സുരക്ഷിതത്വബോധം , പങ്കുവയ്ക്കലിലൂടെയുള്ള പഠനം.

യോഗ്യത: 13 -18വയസ്സിനു ഇടയിൽ പ്രായമുള്ള മേധായോഗ ലെവൽ 1 പൂർത്തിയാക്കിയിട്ടുള്ളവർ.

രജിസ്റ്റർ ചെയ്യുക

കൗമാരക്കാർക്ക് ഇത് എങ്ങനെ പ്രയോജപ്പെടും?

പകർച്ചവ്യാധി, പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അനിശ്ചിതത്വം എന്നിവയുടെ പശ്ചാത്തലത്തിൽ ഈ പരിശീലനങ്ങൾ വെല്ലുവിളികളെ നേരിടാൻ കൗമാരക്കാരെ പ്രാപ്തരാക്കുന്നു.

icon

സുരക്ഷിതത്വബോധം

ഈ കോഴ്സിലൂടെ അവരിൽ സുരക്ഷിതത്വബോധം ഉടലെടുക്കുന്നതിനാൽ കൗമാരക്കാർ ശാരീരികവും, വൈകാരികവും, ബൗദ്ധികവുമായ മാറ്റങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ പഠിക്കുന്നു.

icon

പങ്കുവയ്ക്കലിലൂടെയുള്ള പഠനം

ഇവിടെ കൗമാരക്കാർ സ്വന്തം പ്രശ്‌നങ്ങൾ തുറന്നു പറയുക മാത്രമല്ല, സമപ്രായക്കാരുടെ സംഘർഷങ്ങളും പോരാട്ടങ്ങളും ശ്രദ്ധിച്ചുകൊണ്ട് പഠിക്കാൻ ശീലിക്കുകയും ചെയ്യുന്നു.

icon

ആത്മനിയന്ത്രണം

കൗമാരക്കാർ സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് അവരുടെ വികാരങ്ങളെയും പ്രവൃത്തികളെയും കൈകാര്യം ചെയ്യാൻ പഠിക്കുന്നു. അങ്ങനെ അവരുടെ ആത്മനിയന്ത്രണം വികസിക്കുന്നു.

icon

വിശാലമായ ചിന്ത

കൗമാരക്കാർക്ക് പൂർണ്ണമായും സ്വന്തം കാര്യങ്ങളിലേക്ക് മാത്രം മുഴുകാൻ കഴിയും - അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ വലിയ എന്തെങ്കിലും കണ്ടെത്തുന്നതുവരെ. അതു കണ്ടെത്താൻ ഞങ്ങൾ അവർക്ക് പ്രചോദനം നൽകുന്നു.

എന്താണ് മേധ യോഗ?

‘സന്തുഷ്ടരായ കൗമാരക്കാർ ആരോഗ്യമുള്ള മുതിർന്നവരായി മാറുന്നു’ എന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. എന്നാൽ സന്തുഷ്ടരായ കൗമാരക്കാർ എന്നത് ഒരു അപൂർവ്വതയായി മാറുകയാണ്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് മാറുമ്പോൾ - പഠനം, പ്രവേശന പരീക്ഷകൾ, സമപ്രായക്കാരുടെ സമ്മർദ്ദം, ബന്ധങ്ങൾ എന്നിവ വെല്ലുവിളികൾ നൽകി അവരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

മേധായോഗ ലെവൽ 2 ൽ, കൗമാരക്കാർ തങ്ങൾ പഠിച്ച ലളിതമായ പ്രക്രിയകളെ അടിസ്ഥാനമാക്കിയുള്ള അറിവിലൂടെയും ആഴത്തിലുള്ള ധ്യാനങ്ങളിലൂടെയും ഭയങ്ങളെയും തടസ്സങ്ങളെയും മറികടന്ന് അവരിലെ അതുല്യമായ ശക്തികൾ കണ്ടെത്തുന്നു. സേവനത്തിലൂടെയുള്ള സന്തോഷം, നിശ്ശബ്ദതയുടെ സ്വാതന്ത്ര്യം, ധ്യാനത്തിൽ നിന്ന് ലഭിക്കുന്ന ബൗദ്ധിക മൂർച്ച എന്നിവ അവർ അനുഭവിക്കുന്നു. മറ്റുള്ളവരേക്കാൾ മികച്ചവരാകുന്നതിനുപകരം, തന്നോടു തന്നെ മത്സരിക്കുന്ന ഒരു മനോഭാവം വളർത്തിയെടുക്കാൻ ഈ പ്രോഗ്രാം കൗമാരക്കാരെ സഹായിക്കുന്നു. ജീവിതകാലം മുഴുവൻ വിജയിക്കാനുള്ള അടിത്തറ ഇതവർക്ക് നൽകുന്നു!

പ്രധാന ആകർഷണങ്ങൾ

icon

സേവനം

കൗമാരക്കാർ സേവനത്തിൽ ഏർപ്പെടുകയും സ്വയം അറിയാൻ ശ്രമിക്കുകയും അവർ ജീവിക്കുന്ന പരിസ്ഥിതിയുമായും സമൂഹവുമായും ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.

icon

മുദ്രാപ്രാണായാമങ്ങൾ

ഹ്രസ്വവും എന്നാൽ ശക്തവുമായ ശ്വസന വിദ്യകൾ ഉപയോഗിച്ച്, കൗമാരക്കാർക്ക് ശരീരത്തിൽ ആകെയും മെച്ചപ്പെട്ട ഊർജ്ജം അനുഭവപ്പെടുന്നു. ദിവസേന കുറച്ച് മിനിറ്റ് മുദ്രാപ്രാണായാമങ്ങൾ ചെയ്യുന്നത് വലിയ മാറ്റമുണ്ടാക്കുന്നു.

icon

ചർച്ചകൾ

കൗമാരക്കാർ അവരുടെ അഭിപ്രായങ്ങളും ഭയങ്ങളും തുറന്നുപറയുകയും മറ്റുള്ളവരെ ശ്രദ്ധിക്കുമ്പോൾ സജീവമായി പരിഹാരങ്ങൾ തേടുകയും ചെയ്യുന്നു; അവർ ചട്ടക്കൂടിനു പുറത്ത് ചിന്തിക്കുകയും, സങ്കൽപ്പിക്കുകയും, ആശയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു.

icon

നിശ്ശബ്ദതയും ധ്യാനങ്ങളും

കൗമാരക്കാർംആത്മപരിശോധന നടത്തുകയും അവരിലെ 'ഞാൻ' എന്ന ഇളകാത്ത , കാതലായ സത്തയുമായി ബന്ധപ്പെടുകയും ചെയ്യുമ്പോൾ, തൻ്റേതായ ശബ്ദം കണ്ടെത്തി സ്വപ്നങ്ങളെ അനാവരണം ചെയ്യാൻ അവർക്ക് സാധിക്കുന്നു.

മേധയോഗയെക്കുറിച്ചുള്ള ഗവേഷണഫലങ്ങൾ

22%

മെച്ചപ്പെട്ട പ്രകടന കൃത്യത

29%

മെച്ചപ്പെട്ട സ്വാസ്ഥ്യത്തിൻ്റെ സ്കോറുകൾ

69%

വൈകാരിക പ്രശ്നങ്ങൾ കുറഞ്ഞു

67%

ഹൈപ്പർ ആക്റ്റിവിറ്റി കുറഞ്ഞു

50%

സഹപാഠികളുമായുള്ള പ്രശ്നങ്ങൾ കുറഞ്ഞു

78%

പെരുമാറ്റപ്രശ്നങ്ങൾ കുറഞ്ഞു

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.

കൂടുതൽ പഠിക്കുക

എനിക്ക് ഈ കോഴ്സ് ചെയ്യണമെന്നുണ്ട്. എന്നാൽ….

ഈ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറഞ്ഞുതരാമോ?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ വികസിപ്പിച്ചെടുത്ത പ്രക്രിയകളിൽ അധിഷ്ഠിതമാണ് മേധാ യോഗ. അത് പുരാതനമായ യോഗ പ്രക്രിയകളും വ്യായാമങ്ങളും ചേർന്നതാണ്. ധ്യാനം, യോഗ, ശ്വസന പ്രക്രിയകൾ എന്നിവയുടെ കൂടെ കൗമാരക്കാർ സംശയങ്ങൾ , ലജ്ജ, ഭയം ആകാംക്ഷകൾ എന്നിവയെ മറികടന്ന് ആത്മവിശ്വാസത്തോടെ ജീവിക്കാൻ പഠിക്കുന്നു. സ്വന്തം പ്രശ്നങ്ങൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടെ പഠിക്കുന്നവരുമായി അവർ ഒന്നായി ചേരുന്നു. കൗമാരക്കാർക്ക് ഏറ്റവും ആവശ്യം കൂട്ടായ്മയാണ്. ഈ പരിപാടി അവർക്ക് അത് നൽകുന്നു. ആധ്യാത്മികതയും ഭാരതത്തിന്റെ പൈതൃകവും അവരെ പരിചയപ്പെടുത്തുന്നു.

ഞാൻ കോഴ്സിന് രജിസ്റ്റർ ചെയ്താൽ പിന്നെന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ കൗമാരക്കാരന്റെ വിവരങ്ങൾ ഒരു ഫോമിൽ എഴുതാൻ നിങ്ങളോട് ആവശ്യപ്പെടും. അത് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പണമടയ്ക്കാനുള്ള പെയ്മെൻറ് ഗേറ്റ് വേ( Payment Gateway) യിൽ എത്തും. ഇത്രയേ ഉള്ളൂ. അതിനുശേഷം ഞങ്ങൾ നിങ്ങളുമായി മെയിലിലൂടെയും വാട്സാപ്പിലൂടെയും പ്രോഗ്രാമിന്റെ സമയങ്ങൾ അറിയിച്ചു കൊണ്ടിരിക്കും.

മറ്റൊരു ഓൺലൈൻ ക്ലാസ്സോ? അത് ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല.

നിങ്ങളുടെ മാനസികാവസ്ഥ ഞങ്ങൾക്ക് പൂർണമായും മനസ്സിലാകുന്നു. എന്നാൽ നിങ്ങളുടെ കൗമാരക്കാരൻ പ്രശ്‌നരഹിതമായ ശാന്തമായ സന്തുഷ്ടമായ ഒരു ഫലപ്രദമായ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ?
അവർ അറിഞ്ഞാലും ഇല്ലെങ്കിലും സ്വന്തം വളർച്ചയെയും വികാസത്തെയും ബാധിക്കുന്ന പിരിമുറുക്കങ്ങളും പ്രായാനുസൃതമായ സമ്മർദ്ദങ്ങളും മറികടക്കാൻ നിങ്ങളുടെ കുട്ടിയെ ഈ പ്രോഗ്രാം സഹായിക്കും.

ഈ പരിപാടിയിൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ എന്റെ കുട്ടിക്ക് സാധിക്കുമോ

ഉവ്വ്. ഇത് സംവേദനാത്മകമായ ഒരു പ്രോഗ്രാമാണ്. തങ്ങളുടെ അഭിപ്രായങ്ങളും , കാഴ്ചപ്പാടുകളും പ്രകടമാക്കാനും സ്വന്തം സംശയങ്ങൾ ദൂരീകരിക്കാനും , കൗമാരക്കാരെ ഇവിടെ സ്വാഗതം ചെയ്യുന്നു.

എന്റെ കുട്ടി ഒരു അന്തർമുഖനായതിനാൽ ഈ പ്രോഗ്രാമിലെ പ്രക്രിയകളിൽ പങ്കെടുത്തുകൊള്ളണമെന്നില്ല. എന്നാലും ഇത് അവർക്ക് ഗുണകരമാകുമോ?

തീർച്ചയായും. നിങ്ങളുടെ കുട്ടിക്ക് ഈ പ്രോഗ്രാം വളരെയധികം ഗുണം ചെയ്യും. നാണക്കാരായ കൗമാരക്കാർ അവരുടെ തടസ്സങ്ങളെ മറികടക്കാനും മറ്റുള്ളവരോട് സംസാരിക്കാനും ഈ പ്രോഗ്രാമിലൂടെ പഠിക്കുന്നു. അതിനുശേഷവും അവർ ആ കഴിവ് നിലനിർത്തുന്നു.