Sumeru Mantap yoga with Gurudev

വോളണ്ടിയർ ട്രെയിനിംഗ് പ്രോഗ്രാം (VTP)

നിങ്ങളിലെ നേതൃപാടവം, മറ്റുള്ളവരുമായി ചേർന്നു പ്രവർത്തിക്കാനുള്ള ക്ഷമത, ആശയവിനിമയ കഴിവുകൾ എന്നിവ മെച്ചപ്പെടുത്താം.

4 ദിവസം
രജിസ്റ്റർ ചെയ്യുക

ഈ പ്രോഗ്രാമിൽ നിന്ന് എനിക്ക് എന്താണ് ലഭിക്കുക?

ആർട്ട് ഓഫ് ലിവിംഗ് പ്രോഗ്രാമുകളെ പറ്റി മറ്റുള്ളവരെ ബോധവത്കരിക്കാനും, പ്രോഗ്രാമുകളുടെ സംഘാടകരായി മാറുവാനും ആവശ്യമായ അറിവും ആത്മവിശ്വാസവും നിങ്ങൾക്ക് നൽകുന്ന ഗഹനമായ ഒരു പരിപാടിയാണ് വളണ്ടിയർ പരിശീലനം.

icon

വ്യക്തിപരമായും, തൊഴിൽപരമായും, ആത്മീയമായും ഉള്ള വളർച്ച

icon

വ്യക്തിപരമായ തടസ്സങ്ങളെ മറികടന്ന് നിങ്ങളുടെ പൂർണ്ണശേഷിയിലേക്കുള്ള വികാസം

icon

സ്വയംവളരാനും സന്നദ്ധസേവനം നടത്താനും സഹായിക്കുന്ന ഒരു സമൂഹത്തിൻ്റെ രൂപീകരണം

പങ്കെടുക്കുവാനുള്ള യോഗ്യത

VTP

എല്ലാ അപേക്ഷകരും ഹാപ്പിനസ് പ്രോഗ്രാം/YES!+ അഡ്വാൻസ് മെഡിറ്റേഷൻ പ്രോഗ്രാം എന്നിവയിൽ പങ്കെടുത്തിരിക്കണം, VTP-ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 6 മാസത്തേക്ക് സുദർശനക്രിയ ദിവസേന പരിശീലിച്ചവരും ആയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക, vtp@in.artofliving.org

റൂറൽ VTP

എല്ലാ അപേക്ഷകരും റൂറൽ ഹാപ്പിനസ് പ്രോഗ്രാം/റൂറൽ വൈഎൽടിപി, റൂറൽ പാർട്ട് 2/അഡ്വാൻസ് മെഡിറ്റേഷൻ പ്രോഗ്രാം എന്നിവയിൽ പങ്കെടുത്തിരിക്കണം, റൂറൽ VTP അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് 6 മാസത്തേക്ക് സുദർശനക്രിയ ദിവസേന പരിശീലിച്ചവരും ആയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക, vtp@in.artofliving.org

വർക്ക്ഷോപ്പിൻ്റെ ഉള്ളടക്കം

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം, അതിനിടയിൽ ഒരു ആഴ്ചത്തെ സേവന പഠനം.

icon

നിങ്ങളുടെ കഴിവുകളുടെ പരിപോഷണം

നിങ്ങളുടെ സമ്പർക്കശൃംഖല വിപുലീകരിക്കുന്നതിനും , പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും, ഇൻട്രോ വർക്ക്‌ഷോപ്പുകൾ നയിക്കുന്നതിനും പര്യാപ്തമാക്കുന്ന പരിശീലനവും മാർഗ്ഗങ്ങളും.

icon

യോഗ്യത നേടൽ

ശ്വസനക്രിയകൾ പരിശീലിപ്പിക്കുന്നതിനുള്ള യോഗ്യത ഈ പ്രോഗ്രാമിലൂടെ നിങ്ങൾ കൈവരിക്കുന്നു

icon

സമൂഹധ്യാനങ്ങൾ നയിക്കൽ

നിർദ്ദേശാനുസരണധ്യാനങ്ങൾ നയിക്കുന്നതിനുള്ള പരിശീലനം ഈ പ്രോഗ്രാമിലൂടെ നിങ്ങൾ നേടുന്നു.