meditation-nilanjan-bangalore-ashram.jpg

പുകയില ഉപേക്ഷിക്കുക പ്രോഗ്രാം

പുകയില ഉപേക്ഷിക്കുക • നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുക • വീണ്ടും പുകയില ഉപയോഗിക്കുന്നത് തടയുക

ശക്തമായ ശ്വസനവിദ്യകൾ, സംവേദനാത്മകമായ പ്രക്രിയകൾ, വിദഗ്ദ്ധരുടെ ഉൾക്കാഴ്ചകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള പാർശ്വഫലങ്ങളില്ലാത്ത വിമുക്തീകരണം.

രജിസ്റ്റർ ചെയ്യുക

ഈ വർക്ക്ഷോപ്പിൽ നിന്ന് എനിക്ക് എന്താണ് ലഭിക്കുക?

icon

പുകയിലയുടെ ഏത് തരത്തിലുള്ള ഉപയോഗവും ഒഴിവാക്കാൻ പഠിക്കുന്നു

സിഗരറ്റ്, ബീഡി തുടങ്ങിയ രൂപത്തിൽ പുകയില വലിക്കുന്നവരായാലും ഗുട്ട്ക, ഖൈനി, മാവ, സ്നഫ്, പാൻമസാല എന്നിവയുടെ രൂപത്തിൽ പുകയില ഉപയോഗം അവലംബിക്കുന്നവരായാലും, ഇവയിൽ നിന്ന് വിട്ടുനിൽക്കാനും, ഇതിനോടുള്ള ആസക്തി നിയന്ത്രിക്കാനും, വീണ്ടും പുകവലിക്കുന്നത് തടയാനുമുള്ള പ്രകൃതിദത്തവിദ്യകൾ നിങ്ങൾ ഈ പ്രോഗ്രാമിലൂടെ പഠിക്കുന്നു.

icon

സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയിൽ നിന്നും മോചനം

പുകയില ഉപയോഗത്തിലേക്കും ആസക്തിയിലേക്കും നയിക്കുന്ന ഒരു ഘടകമായ സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്നു. കൂടാതെ, തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകളിലൂടെ പുകയില മൂലമുണ്ടാകുന്ന ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഒഴിവാക്കുന്നു.

icon

ആരോഗ്യം, പ്രതിരോധശേഷി, ഊർജ്ജനില എന്നിവ മെച്ചപ്പെടുത്തുന്നു

പുകയില പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും ഊർജ്ജനില വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ പ്രതിരോധശേഷിയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യകൾ ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് പകർന്നു തരുന്നു.

icon

സുദർശനക്രിയ: ലോകത്തിലെ ഏറ്റവും ശക്തമായ ശ്വസനരീതി പഠിക്കുന്നതിനുള്ള അവസരം

സുദർശനക്രിയ എന്നത് ഒരു താളാത്മകമായ ശ്വസനവിദ്യയാണ്; ഇത് പുകയില ശീലമാക്കിയവരിൽ കാണുന്ന വീണ്ടും പുകയില ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ആസക്തിയും വർദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമായ സമ്മർദ്ദം കുറയ്ക്കുന്നു . പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഡോ. രാജേഷ്

ഹൃദയാരോഗ്യം ഇപ്പോൾ വളരെ പ്രധാനമാണ്

ഡോ. രാജേഷ് ധോപേശ്വർക്കർ കാർഡിയോളജിസ്റ്റ്, ഇപി സ്പെഷ്യലിസ്റ്റ്, ഹാർട്ട് റിഥം & ഹാർട്ട് ഫെയിലർ ക്ലിനിക്, പൂനെ

പ്രോഗ്രാം ഉപദേഷ്ടാക്കളുടെ പാനൽ

എനിക്ക് ചേരണമെന്നുണ്ട്; പക്ഷെ.....

പ്രോഗ്രാമിന്റെ ദൈർഘ്യം എത്രയാണ്? അനുയോജ്യമായ സമയം കണ്ടെത്താൻ കഴിയുമോ?

ഇത് 15 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രോഗ്രാമാണ് (5 ദിവസം, 3 മണിക്കൂർ/ദിവസം). നിങ്ങളുടെ സൗകര്യാർത്ഥമായ സമയക്രമത്തിലുള്ള പ്രോഗ്രാമുകൾ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ എന്റെ പുകയില ഉപയോഗത്തെക്കുറിച്ച് ആരെങ്കിലും അറിയുമോ എന്ന് ഞാൻ ഭയക്കുന്നു.

ഞങ്ങളുടെ സ്വകാര്യതാ നയത്തിന്റെ ഭാഗമായി, പങ്കെടുക്കുന്നവരുടെ ഡാറ്റ ഞങ്ങൾ എല്ലായ്‌പ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. വീട്ടിലോ ഓഫീസിലോ ഓൺലൈൻ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുമ്പോൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഹെഡ്‌ഫോണുകൾ ഉപയോഗിക്കാനും നിങ്ങൾ ഒരു ഓൺലൈൻ ശ്വസന, ധ്യാന വർക്ക്‌ഷോപ്പിൽ ചേർന്നുവെന്ന് നിങ്ങളുടെ ചുറ്റുമുള്ളവരോട് പറയാനും കഴിയും.

ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ എന്റെ ലഹരിഉപയോഗത്തെക്കുറിച്ച് ആരെങ്കിലും അറിയുമോ എന്ന് ഞാൻ ഭയക്കുന്നു .

ഞങ്ങളുടെ സ്വകാര്യതാ നയത്തിന്റെ ഭാഗമായി, പങ്കെടുക്കുന്നവരുടെ ഡാറ്റ ഞങ്ങൾ എല്ലായ്‌പ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. വീട്ടിലോ ഓഫീസിലോ ഓൺലൈൻ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുമ്പോൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഹെഡ്‌ഫോണുകൾ ഉപയോഗിക്കാനും നിങ്ങൾ ഒരു ഓൺലൈൻ ശ്വസന, ധ്യാന വർക്ക്‌ഷോപ്പിൽ ചേർന്നുവെന്ന് നിങ്ങളുടെ ചുറ്റുമുള്ളവരോട് പറയാനും കഴിയും.

ഞാൻ ലഹരിവസ്തുക്കളുടെ അടിമയല്ല. വിനോദത്തിനായി മാത്രമാണ് ഞാൻ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത്. എന്തുകൊണ്ട് ഞാൻ ഇപ്പോഴും അതിൽ ചേരണം?

എല്ലാ ഉപയോക്താക്കളും പിന്നീട് ലഹരിക്ക് ആസക്തരാകാൻ സാധ്യതയുണ്ട്, കാരണം ആരാണ് ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ളതെന്ന് പ്രവചിക്കാൻ ഒരു മാർഗവുമില്ല. കൂടാതെ, സന്തോഷത്തിനും സുഖത്തിനും വേണ്ടി നിങ്ങളുടെ ശ്വാസത്തെ ആശ്രയിക്കുന്നത് യാതൊരു പാർശ്വഫലങ്ങളോ ,പിൻവലിയൽ ലക്ഷണങ്ങളോ ഇല്ലാത്തതാണെന്നത് നിങ്ങൾക്ക് സന്തോഷമുണ്ടാക്കും.

എനിക്ക് ഒരിടത്ത് ദീർഘനേരം ഇരിക്കാൻ കഴിയില്ല. ധ്യാനിക്കാൻ എനിക്ക് ക്ഷമയില്ല.

എല്ലാത്തിനും ഒരു തുടക്കം ആവശ്യമുണ്ടല്ലോ. സുദർശന ക്രിയയുടെയും ധ്യാനത്തിന്റെയും ആദ്യ സെഷനുശേഷം, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് നിങ്ങൾ മനസ്സിലാക്കും.

എന്റെ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് വിശദമായി ആരുമായും പങ്കുവയ്ക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടാണ് .

വിഷമിക്കേണ്ട. നിങ്ങളുടെ സ്വകാര്യജീവിതത്തെക്കുറിച്ച് അന്വേഷിക്കുകയോ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ വിലയിരുത്തുകയോ ചെയ്യില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സുദർശനക്രിയ ശ്വസനരീതി എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമോ?

അതെ, നിരവധി പഠനങ്ങളും വ്യക്തിപരമായ അനുഭവങ്ങളും കാണിക്കുന്നത് ഈ പരിശീലനം ലഹരി/പുകയില ഉപയോക്താക്കളുടെയും ഉപയോക്താക്കളല്ലാത്തവരുടെയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുമെന്ന്. ഉറക്കം മെച്ചപ്പെടുത്തുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മറ്റും ഇത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ നിങ്ങളുടെ ആരോഗ്യസ്ഥിതികളെക്കുറിച്ചും പരിശീലകനെ അറിയിക്കുന്നതിലൂടെ, നിങ്ങൾക്ക് കൂടുതൽ സംതൃപ്തി നൽകുന്ന അനുഭവം ഞങ്ങൾക്ക് പ്രദാനം ചെയ്യാൻ കഴിയും.