ദുരന്ത നിവാരണം
ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവശ്യവസ്തുക്കളും ഒപ്പം മാനസിക ആഘാതം കുറക്കാനുള്ള സഹായവും കൊടുത്തുകൊണ്ട് അതിവേഗം പ്രതികരിക്കുക.
സംഭാവനകൾ നൽകൂ
പ്രവർത്തന രീതി
അവശ്യവസ്തുക്കളുടെ വിതരണം, മാനസിക ആഘാതത്തിനു ആശ്വാസമേകുക, ദീർഘകാല പുനരധിവാസം.
അനന്തരഫലം
എല്ലാ പ്രധാന ദുരന്തങ്ങളിലും സഹായമെത്തിച്ചു.
പ്രവർത്തന വ്യാപ്തി
56 ലക്ഷം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
അവലോകനം
പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ഓരോ ദുരന്തവും അത് സംഭവിക്കുന്ന ഭൂപ്രദേശത്തിനനുസരിച്ച് സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നു. 'ദി ആർട്ട് ഓഫ് ലിവിംഗ്', പങ്കാളിത്ത സംഘടനയായ 'ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൻ വാല്യൂസ്' (IAHV) ന്റെ ആഗോള സന്നദ്ധ ശൃംഖലയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം സഹായമെത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. ഇതിന്റെ ഫലമായി, ഭാരതത്തിലും ലോകമെമ്പാടുമുള്ള മറ്റ് നിരവധി രാജ്യങ്ങളിലും ഹ്രസ്വകാല-ദീർഘകാല ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖ സംഘടനകളായി ഇവ രണ്ടും മാറിയിരിക്കുന്നു.
ഭാരതത്തിൽ മാത്രം, 2001 മുതലുള്ള എല്ലാ പ്രധാന ദുരന്തങ്ങളിലും ഞങ്ങൾ ദുരിതാശ്വാസ സംഘങ്ങളെ വിന്യസിക്കുകയും 1.5 ലക്ഷം ആളുകളുടെ ജീവിതത്തിൽ ആശ്വാസമെത്തിക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്ത നിവാരണം
ഒരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കൂ
മാനസികാഘാതം വിട്ടുമാറാതെ, ഭക്ഷണവും മരുന്നും ഫലപ്രദമാകില്ല. തങ്ങളെ ബാധിച്ച ഭയാനകമായ ദുരന്തത്തെക്കുറിച്ചുള്ള ചിന്തകൾ കാരണം ആളുകൾക്ക് ആഹാരം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല. സാന്ത്വനസ്പർശത്തിലൂടെയും പിന്തുണയിലൂടെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലൂടെയും ദുരന്തബാധിതർക്ക് അവരുടെ ജീവിതം തിരിച്ചുപിടിക്കാൻ സാധിക്കും.
— ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഞങ്ങളുടെ പ്രവർത്തന രീതി
ഒരു ദുരന്തമുണ്ടാകുമ്പോൾ, അടിയന്തര സഹായങ്ങളും പരിചരണവും നൽകിക്കൊണ്ടാണ് ഞങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. അടിയന്തര പിന്തുണ: ഭക്ഷണം, വസ്ത്രം, മരുന്ന്, അഭയം എന്നിവ നൽകുന്നു. ഡോക്ടർമാർ, കൗൺസിലർമാർ, മറ്റ് ആരോഗ്യ വിദഗ്ധർ എന്നിവർ ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
മാനസിക ആഘാതം കുറക്കുന്നതിനുള്ള പരിശീലനങ്ങൾ കഠിനമായ ശാരീരിക-മാനസിക ആഘാതങ്ങൾ അനുഭവിച്ചവർക്ക് ഭൗതിക സഹായം മാത്രം പോരാ. വിവിധ ശ്വസന പ്രക്രിയകളിലൂടെ വികാരങ്ങളെയും സമ്മർദ്ദത്തെയും നിയന്ത്രിക്കാനും, ഭൂതകാലത്തെ ദുരന്തങ്ങളിൽ നിന്ന് ഭാവിയിലെ സാധ്യതകളിലേക്ക് ശ്രദ്ധ മാറ്റാനും ഈ പ്രോഗ്രാമുകൾ അവരെ സഹായിക്കുന്നു.
ദീർഘകാല പുനരധിവാസം: ദുരന്തബാധിതർ ശാരീരികമായും മാനസികമായും പൂർണ്ണമായി സുഖപ്പെടുമ്പോൾ മാത്രമേ യഥാർത്ഥ ദുരിതാശ്വാസം സാധ്യമാകൂ. വീടുകൾ, ശുചിമുറി സംവിധാനങ്ങൾ, റോഡുകൾ, സ്കൂളുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ നിർമ്മിച്ച് സുസ്ഥിരമായ മാറ്റത്തിനായി ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നു.
ഞങ്ങളുടെ പ്രവർത്തനതന്ത്രം
അടിയന്തര പിൻതുണ നൽകുക
വിഭവങ്ങളും, അടിയന്തര സേവനങ്ങളും
തീവ്രാഘാത പരിഹാര ശില്പശാലകൾ
വൈകാരികമായ പിൻതുണ നൽകുക
ദീർഘകാല പുനരധിവാസം
അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം വഴി
പ്രധാന സേവന പ്രവർത്തനങ്ങൾ
സുനാമി ബാധിത പ്രദേശങ്ങൾ മുതൽ ഗുജറാത്തിലെ ഭൂകമ്പം വരെയുള്ള മേഖലകളിൽ ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ കാരുണ്യത്തോടും പ്രതിബദ്ധതയോടും കൂടി പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ സമീപകാലത്തെ ചില പ്രധാന പ്രവർത്തനങ്ങൾ:
ഭൂകമ്പം
ഗുജറാത്ത് ഭൂകമ്പം
ഇന്ത്യ (ജനുവരി 2001)
ബാം ഭൂകമ്പം
ഇറാൻ (ഡിസംബർ 2003)
കാശ്മീർ-പാകിസ്ഥാൻ ഭൂകമ്പം
ഇന്ത്യ (ഒക്ടോബർ 2005)
ഗോർഖ ഭൂകമ്പം
നേപ്പാൾ (ഏപ്രിൽ 2015)
വെള്ളപ്പൊക്കം
എൽബെ നദിയിലെ വെള്ളപ്പൊക്കം
ജർമ്മനി (ഓഗസ്റ്റ് 2002)
സൂറത്ത് വെള്ളപ്പൊക്കം
ഇന്ത്യ (ഓഗസ്റ്റ് 2006)
ദക്ഷിണേന്ത്യൻ പ്രളയ ദുരിതാശ്വാസം
(2009)
മുംബൈ വെള്ളപ്പൊക്കം
ഇന്ത്യ (ജനുവരി 2001)
ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം
(2015)
ചുഴലിക്കാറ്റുകൾ
ഒറീസ ചുഴലിക്കാറ്റ്
ഇന്ത്യ (ഒക്ടോബർ 1999)
ഒഡീഷ ഫാനി ചുഴലിക്കാറ്റ്
(2019)
ഹരിക്കേൻ കത്രീന
USA (ഓഗസ്റ്റ് 2005)
സുനാമി
ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി
(2004)
ഹരിക്കേന് കത്രീനയ്ക്ക് ശേഷം ശേഷം കുട്ടികൾക്ക് ആശ്വാസം
ഈ പരിപാടി പൂർത്തിയാക്കുന്നതോടെ ഓരോ ദിവസവും കുട്ടികൾ കൂടുതൽ സന്തോഷവാന്മാരാകുന്നതും അവരുടെ മനസ്സ് ശാന്തമാകുന്നതും ഞാൻ ശ്രദ്ധിച്ചു. വ്യക്തിപരമായി, ഈ ദുരന്തസമയത്ത് ആർട്ട് ഓഫ് ലിവിംഗ് വിദ്യകളുടെ പ്രയോജനം ഞാൻ അനുഭവിച്ചറിഞ്ഞു; എന്റെ മനസ്സ് ശാന്തമാക്കാൻ അത് വളരെയധികം സഹായിച്ചു.
- ഡോ. റെജിനാൾഡ് ഷാ, ഡയറക്ടർ, ജി.ബി.എൽ ഇൻക്(GBL Inc) യൂത്ത് മിനിസ്ട്രീസ്, ഹരിക്കേൻ കത്രീന അതിജീവിച്ച വ്യക്തി.
സുനാമി അതിജീവിച്ചവർക്ക് ട്രോമ-റിലീഫ് (മാനസികാഘാത ലഘൂകരണം) ഗുണകരമാകുന്നു
സുനാമി സമയത്ത്, പല സന്നദ്ധ സംഘടനകളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകി. എന്നാൽ ഐ.എ.എച്ച്.വി (IAHV) - ആർട്ട് ഓഫ് ലിവിംഗ് പോലുള്ള ചുരുക്കം ചില സംഘടനകൾ മാത്രമേ ദുരന്തബാധിതരുടെ മാനസികാഘാതത്തെക്കുറിച്ച് ശ്രദ്ധാലുക്കളായിരുന്നുള്ളൂ. ഇതുവരെ 35,000-ത്തിലധികം ആളുകൾ ഇവരുടെ ട്രോമ-റിലീഫ് പ്രോഗ്രാമുകളിലൂടെ പ്രയോജനം നേടിയിട്ടുണ്ട്.
- തെങ്കാശി എസ്. ജവഹർ, ജില്ലാ കളക്ടർ, നാഗപട്ടണം, തമിഴ്നാട്.




