സ്വാസ്ഥ്യം



സ്വാസ്ഥ്യത്തിന്റെ അദ്ഭുതകരമായ രഹസ്യങ്ങൾ കണ്ടു പിടിക്കൂ!

ജ്ഞാനമില്ലാതെ സ്വാസ്ഥ്യം ഉണ്ടാവുകയില്ല. അതുകൊണ്ട് സ്വാസ്ഥ്യത്തിന് ജ്ഞാനം അത്യാവശ്യമാണ്. എന്നാൽ, ജ്ഞാനം ഉണ്ടായിട്ടും, അത് ഉപയോഗിച്ചില്ലെങ്കിൽ ഒരു കാര്യവുമില്ല. അതുപോലെ പരിശീലനങ്ങൾ പ്രയോജനപ്പെടുത്തണം. അവ തുടരണം. അത് സ്വാസ്ഥ്യത്തെ ഉറപ്പിക്കും. പിന്നെ വേണ്ടത് ശ്രദ്ധയാണ്. നിങ്ങളുടെ ചിന്തകളെയും, വികാരങ്ങളെയുമെല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കുക.

ഇത് സ്വാസ്ഥ്യത്തിന്റെ ഭാഗമാണ്. ഇടയ്ക്കിടെ നിങ്ങളുടെ ധാരണകളെയും, ഭയങ്ങളെയും, ഒക്കെ വീണ്ടും സന്ദർശിക്കണം. ഇതെല്ലാം നിങ്ങളുടെ സ്വാസ്ഥ്യത്തിന് സംഭാവനകളേകും. നിങ്ങളുടെ നിലപാട് നിങ്ങളുടെ സ്വാസ്ഥ്യത്തിന് സം.ഭാവനകളേകും. എന്താണ് നിങ്ങളുടെ നിലപാട്? എങ്ങനെയാണ് നിങ്ങൾ കാര്യങ്ങളെ സ്വീകരിക്കുന്നത്? എത്രത്തോളം ഉൾക്കരുത്ത് നിങ്ങൾക്കുണ്ട്? എത്രത്തോളം പുരോഗമനം നിങ്ങൾക്കുണ്ട്? ഇതെല്ലാം സ്വാസ്ഥ്യത്തിന്റെയും, ആത്മീയ ഊർജ്ജത്തിന്റെയും ഭാഗമാണ്. ചെയ്യുന്ന എന്തിലും തൃപ്തിയും, സ്വാസ്ഥ്യവും, ബന്ധുതയും, ആത്മവിശ്വാസവും, നല്കുന്ന ഒന്നായി ആത്മീയതയെ ലോകാരോഗ്യ സംഘടന ഇന്ന് അംഗീകരിച്ചിരിക്കുന്നു.ആന്തരികസൗന്ദര്യം ബാഹ്യസൗന്ദര്യത്തിലൂടെ പ്രതിഫലിക്കുന്നു. സൗന്ദര്യത്തിന് നിരവധി മാനങ്ങളുണ്ട് - ഒന്ന് ബാഹ്യസൗന്ദര്യവും, മറ്റൊന്ന് ആന്തരിക സൗന്ദര്യവുമാണ്. ബാഹ്യ സൗന്ദര്യം ആന്തരിക സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു.

വെൽനസ് പ്രോഗ്രാം

ആയുർവേദത്തെയും ആധുനികശാസ്ത്രത്തെയും അടിസ്ഥാനമാക്കി, സംയോജിത സമീപനത്തോടെ ഒരു സമ്പൂർണ്ണ വെൽനസ് ഗൈഡ്.

യോഗ, ധ്യാനം പരിപാടികൾ

ജീവിത പ്രശ്നങ്ങൾക്ക് ഒരു സമഗ്ര പരിഹാരം