​തടവുകാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു

​ട്രോമ-റിലീഫ് കെയറിലൂടെയും (മാനസികാഘാതം കുറയ്ക്കുന്ന പരിചരണം) തൊഴിൽ പരിശീലനത്തിലൂടെയും തടവുകാരെ പുനരധിവസിപ്പിക്കുന്നു.

icon

​വെല്ലുവിളി

​അക്രമത്തിന്റെ വലയത്തിൽ കുടുങ്ങിക്കിടക്കുന്ന അന്തേവാസികൾ.

icon

​പ്രവർത്തന രീതി

​കോപം, സമ്മർദ്ദം, അക്രമം എന്നിവ കുറയ്ക്കുന്നതിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട വിദ്യകളിലൂടെ അന്തേവാസികളിൽ മാറ്റം വരുത്തുന്നു.

icon

​പ്രവർത്തനവ്യാപ്തി

​ലോകമെമ്പാടുമുള്ള 65 -ലധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചുകൊണ്ട്, 8,00,000+ തടവുകാരിലും ഉദ്യോഗസ്ഥരിലും മാറ്റങ്ങൾ വരുത്തി.

​അവലോകനം

​കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരായ ഓരോ വ്യക്തിക്കും തങ്ങളുടെ ജീവിതം മാറ്റുന്നതിനും അർത്ഥവത്തായ രീതിയിൽ ജീവിച്ചു തുടങ്ങുന്നതിനും ഒരു അവസരം നൽകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 'ദി ആർട്ട് ഓഫ് ലിവിംഗ്' പ്രിസൺ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത് തടവുകാർക്കും ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിൽ സേവനമനുഷ്ഠിക്കുന്നവർക്കും വേണ്ടിയാണ്.

​​സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കഴിവുകൾ പഠിപ്പിക്കുക, മാനസികാഘാതം സുഖപ്പെടുത്തുക, നിഷേധ (നെഗറ്റീവ്) വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക രീതികൾ നൽകുക എന്നിവയിലൂടെ ഈ പ്രോഗ്രാം ജീവിതങ്ങളെ മാറ്റിമറിച്ചു.

​അക്രമത്തിന്റെ പശ്ചാത്തലമുള്ളവരെ കുറ്റകൃത്യങ്ങളുടെ ആവർത്തനവലയത്തിൽ നിന്ന് പുറത്തുവരാൻ ഇത് സഹായിക്കുന്നു.

​വിവിധ ജയിൽ അധികൃതരുമായും സായുധ സേനകളുമായും സഹകരിച്ച് ലോകമെമ്പാടുമുള്ള 8,00,000+ അന്തേവാസികൾക്കായി ഞങ്ങൾ ഇതുവരെ പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. ഞങ്ങൾ പരിവർത്തനം വരുത്തിയ പല തടവുകാരും ഇപ്പോൾ 'ആർട്ട് ഓഫ് ലിവിംഗ്' പ്രോഗ്രാമുകളുടെ അധ്യാപകരായി മാറുകയും സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ ഞങ്ങളോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നു.

ഓരോ കുറ്റവാളിക്കുള്ളിലും സഹായത്തിനായി നിലവിളിക്കുന്ന ഒരു ഇരയുണ്ട്. നിങ്ങൾ ആ ഇരയെ സുഖപ്പെടുത്തുമ്പോൾ, കുറ്റവാളി അപ്രത്യക്ഷനാകുന്നു.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

​വെല്ലുവിളി

​വർഷങ്ങളോളമുള്ള തടവ് ജീവിതം ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും ദേഷ്യം, ഉത്കണ്ഠ, നിരാശ എന്നിവ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. കുറ്റകൃത്യങ്ങളുടെ ഈ ആവർത്തനവലയത്തിൽ നിന്ന് തങ്ങൾക്ക് ഒരിക്കലും പുറത്തുകടക്കാൻ കഴിയില്ലെന്ന് ഭൂരിഭാഗം അന്തേവാസികളും ഉറച്ചു വിശ്വസിക്കുന്നു.

​ജയിൽ മോചിതരാകുമ്പോൾ, സമൂഹം അവരെ അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ മുഖ്യധാരയിലേക്ക് മടങ്ങുന്നത് ഒരു വെല്ലുവിളിയാണ്. തൽഫലമായി, പലരും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് മടങ്ങുന്നു.

കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ജയിൽ ഉദ്യോഗസ്ഥർ തന്നെ അമിത ജോലിഭാരവും സമ്മർദ്ദവും അനുഭവിക്കുന്നതിനാൽ, തടവുകാരുടെ മനോഭാവം മാറ്റുക എന്നത് അവർക്കും പ്രയാസകരമാണ്.

അക്രമത്തിൻ്റെ ചക്രം

​പ്രവർത്തന തന്ത്രം

​ഞങ്ങളുടെ പ്രിസൺ പ്രോഗ്രാമിൽ ഉൾപ്പെടുന്നവ:

അന്തേവാസികളെ വൈകാരികമായി സുഖപ്പെടുത്തുന്നു:  മാനസികാഘാതം, കുറ്റബോധം, ദേഷ്യം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളിൽ നിന്ന് മുക്തി നേടാൻ അന്തേവാസികളെ സഹായിക്കുന്ന പ്രത്യേക ശ്വസന വിദ്യകൾ ഞങ്ങൾ പഠിപ്പിക്കുന്നു.

ജീവിക്കാനുള്ള മാർഗ്ഗം നൽകുന്നു: തടവുകാർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു, അങ്ങനെ മോചിതരായ ശേഷം മാന്യമായ മാർഗങ്ങളിലൂടെ അവർക്ക് ഉപജീവനം കണ്ടെത്താനാകും.

ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറയ്ക്കുന്നു: ജയിൽ ജീവനക്കാർക്കും മറ്റ് നിയമപാലകർക്കും സമ്മർദ്ദം കുറയ്ക്കാനും അവരുടെ ജോലി കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കുന്ന പ്രത്യേക പ്രോഗ്രാമുകൾ ഞങ്ങൾ നടത്തുന്നു.

ഞങ്ങളുടെ മൂന്ന് ഘട്ട സമീപനം:

തടവുകാരെ വൈകാരികമായി സുഖപ്പെടുത്തുക

ശ്വസനപ്രക്രിയകളിലൂടെ

ജീവനോപാധി ഒരുക്കിക്കൊടുക്കുക

തടവുകാർക്ക് പ്രവൃത്തി പരിചയ ശില്പശാലകൾ സംഘടിപ്പിക്കുന്നതു വഴി

ജയിൽ ഉദ്യോഗസ്ഥരെ പിരിമുറുക്കവിമുക്തരാക്കുക

പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകൾ നടത്തുന്നതിലൂടെ

​അനന്തരഫലം

8,00,000+

ആളുകളിൽ മാറ്റം പ്രകടമായി

7,000

സായുധ വിമതർ പിന്തിരിഞ്ഞു

3,50,000

​ഇന്ത്യയിലെ 540+ ജയിലുകളിലായി തടവുകാരിൽ മാറ്റം വന്നു

49

​ഇന്ത്യയിലുടനീളമുള്ള ജയിലുകളിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ.

60,000

തിഹാർ ജയിലിലെ തടവുകാർക്ക് പ്രയോജനം ലഭിച്ചു

65

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രിസൺ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നു