നിങ്ങളുടെ കൗമാരക്കാരുടെ അക്രമ പ്രവണത സഹാനുഭൂതിയോടെ നേരിടണമെങ്കിൽ ആദ്യം നിങ്ങൾ സ്വന്തം കോപത്തെ തിരിച്ചറിഞ്ഞ് ശാന്തമാകാൻ ആരോഗ്യകരമായ വഴികൾ കണ്ടെത്തുകയാണ് വേണ്ടത്. നിങ്ങൾ സഹാനുഭൂതി വളർത്തിയെടുക്കുകതന്നെ വേണം. നിങ്ങളുടെ മനസ്സിൻ്റെ വ്യത്യസ്ത അവസ്ഥകൾ അനുസരിച്ച് കുട്ടികളോടുള്ള നിങ്ങളുടെ പെരുമാറ്റം വ്യത്യസ്തമായിരുന്നില്ലേ? സന്തോഷം തോന്നുന്ന സമയങ്ങളിൽ നിങ്ങൾ സ്വാഭാവികമായും മധുരമായി പെരുമാറും. പക്ഷേ, പിരിമുറുക്കം ഉള്ള സമയത്ത്, കുടുംബത്തിലെ സമാധാനം കെടുത്തിക്കൊണ്ട് നിങ്ങളുടെ കോപം, പങ്കാളിയുടെയോ, കുഞ്ഞിന്റെയോ നേർക്ക് ഉയർന്നു വരും. ഇങ്ങനെ ഒരു പെരുമാറ്റം എന്തായാലും നിങ്ങളുടെ കുട്ടിക്ക് പ്രചോദനമാവുകയില്ല. ഇവിടെയാണ് ജ്ഞാനം ഉപയോഗപ്രദമാകുന്നത്.  ജ്ഞാനം നിങ്ങളുടെ ഉള്ളിലേക്ക് പിരിമുറുക്കം കടന്നു വരുന്നത് തടഞ്ഞ്, നിങ്ങളുടെ സഹാനുഭൂതി വളർത്തുന്നു.

 നിങ്ങളുടെ കുട്ടിയുടെ കോപം സ്നേഹത്തിലൂടെ അലിയിക്കാനുള്ള മാർഗ്ഗങ്ങൾ

  1. വജ്രം പോലെയാകൂ. സങ്കടം തോന്നരുത്

    നിങ്ങളുടെ കുട്ടിയിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ, രക്ഷിതാവെന്ന നിലയിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വരുത്താൻ പറ്റിയെന്ന് വരില്ല. സാധാരണയായി കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവരുടെ കൂട്ടുകാർ തന്നെയാണ്. നിങ്ങളുടെ കുട്ടിയ്ക്ക് ഉപേക്ഷിക്കാൻ പറ്റാത്ത ആ നാലോ അഞ്ചോ അടുത്ത കൂട്ടുകാരെ വേണം നിങ്ങൾ സ്വാധീനിക്കാൻ. നല്ല രക്ഷിതാവാകുന്നതിനു മുമ്പ്,  നിങ്ങളുടെ കുട്ടിയുടെ കൂട്ടുകാർക്ക് നല്ല ആന്റിയോ അങ്കിളോ ആകൂ. നിങ്ങളുടെ കുട്ടിയുടെ കൂട്ടുകാരെ ശുഭാത്മകമായി നൈപുണ്യത്തോടെ സ്വാധീനിക്കുക. അപ്പോൾ, നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലും വലിയൊരു മാറ്റം സംഭവിക്കുന്നത് നിങ്ങൾ കാണും. നിഷേധാത്മകതയിൽ നിന്നും, ദുശ്ശീലങ്ങളിൽ നിന്നും അത് കുട്ടിയെ രക്ഷിക്കും.

  2. നിങ്ങളുടെ കുട്ടിയെ സ്വാധീനിക്കുന്ന ആളെ സ്വാധീനിക്കൂ

    നിങ്ങളുടെ കുട്ടിയിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ, രക്ഷിതാവെന്ന നിലയിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് വരുത്താൻ പറ്റിയെന്ന് വരില്ല. സാധാരണയായി കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവരുടെ കൂട്ടുകാർ തന്നെയാണ്. നിങ്ങളുടെ കുട്ടിയ്ക്ക് ഉപേക്ഷിക്കാൻ പറ്റാത്ത ആ നാലോ അഞ്ചോ അടുത്ത കൂട്ടുകാരെ വേണം നിങ്ങൾ സ്വാധീനിക്കാൻ. നല്ല രക്ഷിതാവാകുന്നതിനു മുമ്പ്,  നിങ്ങളുടെ കുട്ടിയുടെ കൂട്ടുകാർക്ക് നല്ല ആന്റിയോ അങ്കിളോ ആകൂ. നിങ്ങളുടെ കുട്ടിയുടെ കൂട്ടുകാരെ ശുഭാത്മകമായി നൈപുണ്യത്തോടെ സ്വാധീനിക്കുക. അപ്പോൾ, നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലും വലിയൊരു മാറ്റം സംഭവിക്കുന്നത് നിങ്ങൾ കാണും. നിഷേധാത്മകതയിൽ നിന്നും, ദുശ്ശീലങ്ങളിൽ നിന്നും അത് കുട്ടിയെ രക്ഷിക്കും.

  3. സന്ദർഭവശാൽ ദേഷ്യം നല്ലതു തന്നെയാണ്

    ചില സമയങ്ങളിൽ നിങ്ങൾ കുട്ടികളോട് ദേഷ്യം കാണിക്കണം എന്നത് പ്രധാനമാണ് . നിങ്ങളുടെ കോപം അവരെ ശക്തരും ഉൾക്കരുത്തുള്ളവരുമാക്കുന്നു. നിങ്ങൾ എല്ലായ്പ്പോഴും സുഖിപ്പിച്ചുകൊണ്ടിരുന്ന്, ഒരു കഷ്ടപ്പാടും സഹിക്കാൻ അവരെ സമ്മതിക്കാതിരുന്നാൽ , അവരെ കൂടുതൽ ദുർബലരാക്കുകയാണ് നിങ്ങൾ എന്ന് അറിയൂ. ജീവിതത്തിലെ വെല്ലുവിളികളായ തോൽവി, ഉപേക്ഷ, വിമർശനം, മാറുന്ന സാഹചര്യങ്ങൾ മുതലായവയെ നേരിടാൻ ധൈര്യമില്ലാത്തവരായാണ് അവർ പിന്നീട് വളരുക. ദൈനംദിന ജീവിതത്തിലെ നിസ്സാരകാര്യങ്ങൾ പോലും അവരെ കോപിഷ്ഠരും , അക്രമാസക്തരുമാക്കും. അതുകൊണ്ട്,കുട്ടിയെ നേർവഴിക്ക് കൊണ്ടുവരാൻ ദേഷ്യത്തെ ആയുധമാക്കുന്നതുകൊണ്ട് കുറ്റബോധം തോന്നേണ്ട കാര്യമില്ല.

  4. കൊടുക്കുന്നതിലുള്ള ആനന്ദം എന്താണെന്ന് കുട്ടിയെ പഠിപ്പിക്കൂ

    പങ്കിടുക എന്നത് കുട്ടികൾക്ക് വലിയ ആനന്ദമാണ്. കാരണം, അതാണ് അവരുടെ ശരിയായ സ്വഭാവം. പങ്കിടലിന്റെയും, കരുതലിന്റെയും നല്ല അനുഭവങ്ങൾ സൃഷ്ടിക്കാൻ കുട്ടികളെ സഹായിച്ചില്ലെങ്കിൽ അവരുടെ മനോനില ചുരുങ്ങിത്തുടങ്ങും. ചില സമയങ്ങളിൽ കുട്ടികൾ സ്വന്തം സാധനങ്ങൾ വേറൊരാളുമായി പങ്കിടാൻ ദേഷ്യവും, അസൂയയും ഇടയ്ക്ക് കാണിച്ചേയ്ക്കാമെങ്കിലും ഈ മുദ്രണങ്ങൾ, വിത്തിൻ്റെ രൂപത്തിൽ മനസ്സിൽ ഉണ്ട് എന്ന് മാത്രമേയുള്ളൂ. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ സ്വന്തം കുട്ടിയിൽ എന്താണോ ഭാവിയിലേക്ക് വേണ്ടി പരിപോഷിപ്പിക്കുന്നത് എന്നതിനാണ് പ്രാധാന്യം. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുക, സമൂഹത്തെ സേവിക്കുക, മുതലായ കാരുണ്യ പ്രവർത്തനങ്ങൾ,തന്നിലുള്ള ആനന്ദത്തെ വികസിപ്പിക്കാനും വളർത്താനും കുട്ടിയെ സഹായിക്കും. അവിടെ അക്രമപ്രവണതയ്ക്ക് ഇടം ഇല്ലാതാവുകയും ചെയ്യും.

    മേധ യോഗ ലെവൽ 1 അത്തരത്തിലുള്ള ഒരു പ്രോഗ്രാം ആണ്. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾ സേവനത്തിൻ്റെ ആനന്ദം അനുഭവിക്കുന്നു. ശാസ്ത്രീയാടിസ്ഥാനമുള്ള ശ്വസനപ്രക്രിയകൾ വഴി പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ചെയ്യും.

  5. നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ സുഹൃത്താണോ?

    മക്കളുമായി സൗഹൃദം വേണോ, എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നു. കുട്ടിയുടെ പ്രായത്തിൻ്റെ മാറ്റമനുസരിച്ച് കുട്ടിയെ വളർത്തുന്നതാണ് ഏറ്റവും നല്ലത്. കുട്ടിക്ക് പതിനാറ് വയസ്സായാൽ പിന്നെ അവരോട് കൂട്ടുകാരോടുള്ളതു പോലെ പെരുമാറണം എന്ന് പ്രാചീന 

     ഗ്രന്ഥങ്ങൾ പറയുന്നു. കുട്ടിയോട് സൗഹൃദപൂർണ്ണമായ സംഭാഷണങ്ങളിലേർപ്പെട്ട് ,  ആദരവോടെ പെരുമാറൂ. അപ്പോൾ മുതിർന്നു വരുമ്പോൾ ഉത്തരവാദിത്വത്തിന്റെ ആവശ്യകത കുട്ടി മനസ്സിലാക്കുകയും നിങ്ങളുടെ വിശ്വാസം അനുസരിച്ച് ജീവിക്കുകയും ചെയ്യും.

     || प्राप्ते षोडशे वर्षे पुत्रं मित्रवदाचरेत्‌ || 

     || പ്രാപ്തേ ഷോഡശേ വർഷ പുത്രം മിത്രവദാചരേത് || 

  6. നമുക്കെല്ലാവർക്കും നർമ്മബോധം ഉണ്ട്

    നിങ്ങളുടെ മനസ്സ് ശാന്തമാണ് എങ്കിൽ, കാര്യങ്ങളെ ലാഘവത്തോടെയും, നർമ്മബോധത്തോടെയും കാണാൻ തുടങ്ങും.  കുട്ടിയോട് നിങ്ങൾക്ക് ഉള്ള അടുപ്പം കൂട്ടി,വീട്ടിലെ അന്തരീക്ഷം മുഴുവൻ മാറ്റാൻ നർമ്മബോധത്തിന് കഴിയും .  നേരിയ ഒരു നർമ്മം, കുട്ടിക്ക് ഒരു പക്ഷേ, എതിർപ്പ് തോന്നുന്ന നിങ്ങളുടെ കടുംപിടുത്തം വിട്ടു കളയാൻ സഹായിക്കും. ഒരു രക്ഷിതാവ് എന്ന നിലയിൽ കുട്ടിയോടൊപ്പം സന്തോഷകരമായി സമയം ചിലവഴിക്കൂ. മാത്രമല്ല, എന്ത് വിലകൊടുത്തും, ചെറിയൊരു നർമ്മത്തിൻ്റെ സഹായത്തോടെ വാക് തർക്കങ്ങൾ ഒഴിവാക്കുക. 

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *