നമ്മളെല്ലാവരും ദേഷ്യപ്പെടാറുണ്ട് – ചിലപ്പോൾ, എല്ലാ ദിവസവും! അത് അസാധാരണമോ അപ്രതീക്ഷിതമോ അല്ല, എന്നാലത് അവബോധത്തോടെ ആയിരിക്കുന്നതാണ്  നല്ലത്.

ചിലർ  കോപത്താൽ തിളച്ചുമറിയുന്ന അവസ്ഥയിലെത്താൻ സമയമെടുക്കുമായിരിക്കും. പക്ഷേ, അത് അവിടെ എത്തുമ്പോൾ,  അവരേയും ചുറ്റുമുള്ളവരെയും  പൊള്ളിക്കുന്നു. മറ്റു ചിലർ പെട്ടെന്ന് കോപിക്കുകയും അതേ വേഗത്തിൽ തണുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, കോപിക്കുക എന്നത് വീണ്ടും അർത്ഥശൂന്യമായി ആവർത്തിക്കുന്നു.

ഈ ആവർത്തനചക്രത്തിൽ നിന്ന് പുറത്തുകടക്കാൻ  എന്തെങ്കിലും വഴിയുണ്ടോ? കോപത്തെക്കുറിച്ചുള്ള ഈ വിഷമകരമായ ചോദ്യങ്ങൾക്ക് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഉത്തരം നൽകുകയും, തീവ്രമായ ഈ വികാരത്തെ മറികടക്കാനുള്ള വഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

കോപം നിങ്ങളുടെ ശക്തി, മമതയുടെ അളവ്, ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഏത് ദിശയിലേക്കാണ് നിങ്ങളുടെ ദേഷ്യം…

നിങ്ങൾക്ക് എന്തിനോടാണ് ദേഷ്യം വരുന്നത്? ആളുകളോടോ, സംഭവങ്ങളോടോ അതോ സാഹചര്യങ്ങളോടോ? തീർച്ചയായും നിങ്ങൾക്ക് വസ്തുക്കളോട് ദേഷ്യപ്പെടാൻ കഴിയില്ല. അപ്പോൾ, നിങ്ങളുടെ കോപം മുഴുവൻ ആളുകളോടോ സാഹചര്യങ്ങളോടോ ആണ്. നിങ്ങളും ആ ആളുകളിൽ ഉൾപ്പെടുന്നു – ഒന്നുകിൽ നിങ്ങൾ നിങ്ങളോട് തന്നെ കോപിച്ചിരിക്കാം, അല്ലെങ്കിൽ മറ്റാരോടെങ്കിലും. ഉണർന്ന് നോക്കൂ: രണ്ടും അർത്ഥശൂന്യവും ഉപയോഗരഹിതവുമാണ്.

ദേഷ്യം /കോപം വരുന്നതിൻ്റെ കാര്യകാരണങ്ങൾ

ഒരിക്കലും ദേഷ്യപ്പെടാതിരിക്കാൻ കഴിയുമോ? ഇതുവരെയുള്ള നിങ്ങളുടെ അനുഭവം എന്തായിരുന്നു? കുട്ടിക്കാലത്ത്, സ്വന്തം കളിപ്പാട്ടം ആരെങ്കിലും തട്ടിക്കൊണ്ടുപോയപ്പോൾ, നിങ്ങൾക്ക് ദേഷ്യം വന്നു. പാലോ ഭക്ഷണമോ ടോഫിയോ കളിപ്പാട്ടങ്ങളോ സമയത്ത് ലഭിക്കാതെ വന്നപ്പോൾ നിങ്ങൾ നിലവിളിച്ചു. നിങ്ങൾ അത് ചെയ്തിട്ടില്ലേ? അതെ, നിങ്ങൾ അത് ചെയ്തിട്ടുണ്ട്. പിന്നെ നിങ്ങളുടെ സ്കൂളിലും കോളേജിലും ജോലിസ്ഥലത്തും, നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ആയിരിക്കുമ്പോൾ പോലും നിങ്ങൾ കോപം അനുഭവിച്ചിട്ടുണ്ട്. അപ്പോൾ, കോപം എന്നത് സാധാരണയായി അനുഭവപ്പെടുന്ന ഒരു വികാരമാണ്.

കോപത്തിൽ നിന്ന് പെട്ടെന്ന് പുറത്തുവരേണ്ടത് പ്രധാനമാണ്.

നിങ്ങൾക്ക് എത്ര തവണ ദേഷ്യം വരുന്നു? നിങ്ങളുടെ കോപത്തിന്റെ ആവൃത്തി നിങ്ങളുടെ മനസ്സിൻ്റെ ശക്തിക്ക് വിപരീത അനുപാതത്തിലാണ്. നിങ്ങൾ മാനസികമായി ശക്തനാകുന്തോറും കോപം വരാനുള്ള സാധ്യതയും കുറയും; നിങ്ങൾ ദുർബലനാകുമ്പോൾ കോപം വരാനുള്ള സാധ്യത കൂടും. നിങ്ങൾ ഇത് നോക്കേണ്ടതുണ്ട്: നിങ്ങളുടെ മനസ്സിൻ്റെ ശക്തി എവിടെപ്പോയി? എന്തുകൊണ്ടാണ് നിങ്ങൾക്ക് അത് നഷ്ടപ്പെട്ടത്?

രണ്ടാമത്തെ ഘടകം നിങ്ങളുടെ കാഴ്ചപ്പാടും, ജീവിതത്തെയും നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും കുറിച്ചുള്ള നിങ്ങളുടെ ആഴത്തിലുള്ള ധാരണയുമാണ്. ഇതും ഒരു പങ്കു വഹിക്കുന്നു.

മൂന്നാമത്തേത് നിങ്ങളുടെ ആസക്തിയാണ് – നിങ്ങൾ ആഗ്രഹിക്കുന്നതിനോടുള്ള ആസക്തിയുടെ അളവിന് ആനുപാതികമായി നിങ്ങളിൽ കോപം ഉണർത്തപ്പെടുന്നു. അതിനാൽ, നിങ്ങളുടെ കോപത്തിന് പിന്നിൽ ആഗ്രഹമുണ്ട്. നിങ്ങൾ അത് തിരിച്ചറിയണം. അത് നിങ്ങളുടെ സുഖത്തിനോ ആഗ്രഹത്തിനോ അഹങ്കാരത്തിനോ വേണ്ടിയാണെങ്കിൽ, അതിൻ്റെ പരിണതഫലം മറ്റൊന്നാണ്. എന്നാൽ,  കോപം അനുകമ്പയിൽ നിന്നാണെങ്കിൽ,  കോപത്തിന് കാര്യങ്ങൾ ശരിയാക്കുക എന്നൊരു  ലക്ഷ്യമുണ്ടെങ്കിൽ, അത് വ്യത്യസ്തമാണ്. അത്തരത്തിലുള്ള കോപം ഒരു മോശം വികാരമായി കാണേണ്ടതില്ല.

കോപത്തെ നല്ല മാറ്റത്തിനായുള്ള ഒരു ഉപകരണമായി ഉപയോഗിക്കുക

കോപത്തെ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്. കോപം നിങ്ങളെ ഉപയോഗിക്കാൻ അനുവദിക്കരുത്. പകരം, ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങൾക്ക് കോപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാം.

കോപം എല്ലായ്‌പ്പോഴും മോശമാണെന്ന് കരുതരുത്. മിതമായി ഉപയോഗിച്ചാൽ അത് വിലപ്പെട്ടതും ഉപയോഗപ്രദവുമാണ്. മറുവശത്ത്,  എല്ലാ ദിവസവും ഉപയോഗിച്ചാൽ, അതിന് ഒരു മൂല്യവുമില്ല എന്നു മാത്രമല്ല അത് നിങ്ങളുടെ മൂല്യം കുറയ്ക്കകയും ചെയ്യുന്നു.

ഭൂതകാലത്തെപ്പറ്റിയുള്ള അടിച്ചമർത്തപ്പെട്ട കോപം

ഭൂതകാലത്തിൽ  അടിച്ചമർത്തപ്പെട്ട കോപത്തിൽ നിന്ന് എങ്ങനെ മുക്തി നേടാം? കോപം നിങ്ങളുടെ ഉള്ളിൽ അടിച്ചമർത്തപ്പെട്ടു കിടക്കുകയാണെന്നും അത്  പുറത്തുവരുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് ഒരു മോചനമുള്ളു എന്നു കരുതുന്നുവെങ്കിൽ… അത് ഒരിക്കലും അവസാനിക്കാത്തതാണ്. സമുദ്രത്തിലെ തിരമാലകളെ തടയാൻ ശ്രമിക്കുന്നത് പോലെയാണ് അത്!

കോപം എന്നത് ഒരു പ്രത്യേക ഊർജ്ജമല്ല. ഒരൊറ്റ ഊർജ്ജമാണ്, അത് കോപമായും കരുണയായും; സ്നേഹമായും ഔദാര്യമായും പ്രകടമാകുന്നു. അത് വ്യത്യസ്ത ഊർജ്ജങ്ങളല്ല. മറിച്ച്, വ്യത്യസ്ത നിറങ്ങൾ സ്വീകരിക്കുന്ന ഒരു ഊർജ്ജമാണ്. റഫ്രിജറേറ്റർ, ലൈറ്റുകൾ, ഫാനുകൾ എന്നിവയെല്ലാം പ്രവർത്തിപ്പിക്കുന്ന ഒരേ വൈദ്യുതി പോലെ.

കോപം അടിച്ചമർത്തിയെന്ന് സ്വയം കരുതരുത്. നിങ്ങൾ ജ്ഞാനത്തിൽ വളരുകയും സത്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും  കണ്ണുകൾ തുറക്കുകയും ചെയ്താൽ, നിങ്ങളുടെ മുൻകാലകോപം  മണ്ടത്തരവും ജ്ഞാനമില്ലായ്മയുമാണെന്ന്  മനസ്സിലാക്കും.

കോപാകുലരായ ആളുകളെ കൈകാര്യം ചെയ്യേണ്ട വിധം

കോപാകുലരായ ആളുകളോട് നിങ്ങൾ എങ്ങനെ പെരുമാറും? അവരെ നോക്കി രസിക്കൂ! ദീപാവലിയിൽ പടക്കം പൊട്ടിക്കുന്നതുപോലെ: നിങ്ങൾ പടക്കത്തിൻ്റെ അടുത്തേക്ക് പോയി, കത്തിച്ച്, ഓടിപ്പോകും! പിന്നെ, നിങ്ങൾക്ക് രസിക്കാം. ദൂരെ നിന്ന് കാണാം! കോപാകുലരായ ആളുകളോടും നിങ്ങൾ അങ്ങനെ തന്നെ ചെയ്യണം. വിലകൂടിയ പരവതാനിയിലോ വീടിനുള്ളിലോ പടക്കം പൊട്ടിക്കാത്തതുപോലെ, അവരുടെ ചുറ്റും വിലയേറിയ വസ്തുക്കളൊന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക! നിങ്ങൾ പടക്കം പൂന്തോട്ടത്തിലോ തെരുവുകളിലോ പൊട്ടിച്ചു രസിക്കുന്നതു പോലെ , കോപാകുലരായ ആളുകളുടെ ദേഷ്യത്തോടു കൂടിയുള്ള പ്രവൃത്തികളും ആസ്വദിക്കണം; അവരില്ലാതെ, ലോകത്ത് ഒരു രസവുമില്ല!

പണ്ട് നിങ്ങൾ പ്രതികരിക്കാതിരുന്നത് നല്ലതാണ്. നിങ്ങൾ കോപം പ്രകടിപ്പിച്ചിരുന്നെങ്കിൽ, പിന്നീട് ഖേദിക്കേണ്ടി വരുമായിരുന്നു. പ്രകടിപ്പിക്കാത്ത കോപത്തെ അടിച്ചമർത്തപ്പെട്ട കോപമായി കാണരുത്. എവിടെയോ, ആ നിമിഷങ്ങളിൽ പ്രതികരിക്കാതിരിക്കാനുള്ള  ബുദ്ധി നിങ്ങൾക്കുണ്ടായിരുന്നു. അതിനെ നിങ്ങളുടെ ബലഹീനതയായിട്ടല്ല, മറിച്ച്  നേട്ടമായി കാണുക. കോപത്താൽ പ്രതികരിച്ചില്ലെങ്കിൽ, നിങ്ങൾ ബുദ്ധിമാനാണ്.

നിങ്ങളുടെ ദേഷ്യം ന്യായമാണെന്ന മിഥ്യാധാരണ…

നിങ്ങളുടെ കോപം പ്രകടിപ്പിക്കുന്നതിലൂടെ മറ്റൊരാളെ തിരുത്താൻ സാധിക്കില്ല, അത് നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനും പോകുന്നില്ല. കോപത്തെ അടിച്ചമർത്തുക എന്നു പറയുന്നത് പാതിമാത്രം വെന്ത മനഃശാസ്ത്രമാണ്. ജ്ഞാനം ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയൂ, കോപിക്കുമ്പോഴുള്ള നിങ്ങളുടെ പ്രതികരണം എല്ലായ്പ്പോഴും നിങ്ങളുടെ വളർച്ചയ്ക്ക് ഹാനികരമാണ്. നിങ്ങൾ പ്രതികരിക്കരുത്, പ്രവർത്തിക്കണം. അമർത്തിവെച്ച കോപം പ്രതികരണവുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ പ്രതികരിച്ചിട്ടില്ലെങ്കിൽ, അത് നല്ലതാണ്!

ചോദ്യം. ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ച് ദേഷ്യപ്പെടുന്നത് ബുദ്ധിപരമായ കാര്യമാണോ?

ഗുരുദേവ്: കഴിഞ്ഞു പോയ കാലത്തെക്കുറിച്ച് ദേഷ്യപ്പെടുന്നതു കൊണ്ട് എന്തെങ്കിലും ലാഭമുണ്ടോ ?

മുല്ല നസ്രുദ്ദീനെക്കുറിച്ച് ഒരു കഥയുണ്ട്. വിലകൂടിയ ഒരു ഇലക്ട്രോണിക് ഉപകരണം കൈകാര്യം ചെയ്യാൻ പോകുമ്പോൾ അദ്ദേഹം മകനെ അടിച്ചു! എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ മുല്ല നസ്രുദ്ദീൻ   മറുപടി പറഞ്ഞതിങ്ങനെയാണ് : “അത് പൊട്ടിയതിനുശേഷം അവനെ അടിക്കുന്നതിൽ എന്താണ് രസം?!

കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ദേഷ്യപ്പെടുന്നത് മണ്ടത്തരമാണ്. ആളുകൾ എന്നോട് ചോദിക്കാറുണ്ട്, എനിക്ക് ദേഷ്യം വരാറില്ലേ എന്ന്. ഞാൻ എന്തിനെക്കുറിച്ചാണ് ദേഷ്യപ്പെടേണ്ടത്? കഴിഞ്ഞുപോയ ഭൂതകാലത്തെക്കുറിച്ച്? വർത്തമാനകാലത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ദേഷ്യം വരും. പക്ഷേ കോപത്തോട് കോപത്തോടെ പ്രതികരിക്കുന്നത്… എന്തൊരു വിഡ്ഢിത്തമാണ്! ആരെങ്കിലും ഒരു തെറ്റ് വീണ്ടും വീണ്ടും ചെയ്താൽ, നിങ്ങൾക്ക് കോപം പ്രകടിപ്പിക്കാം, പക്ഷേ അതിൽ മുഴുകിപ്പോകരുത്.

ആരോഗ്യകരമായ ദേഷ്യം – വെള്ളത്തിൽ വരച്ച ഒരു രേഖ നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ആരോഗ്യകരമായ കോപം നിലനിൽക്കൂ.

ആരെങ്കിലും തെറ്റ് ചെയ്യുമ്പോൾ നിങ്ങൾ കോപം പ്രകടിപ്പിക്കരുതെന്ന് ഇതു അർത്ഥമാക്കുന്നില്ല, പക്ഷേ അതിൽ മുഴുകുന്നത് ബുദ്ധിശൂന്യതയാണ്. സാധന നിങ്ങളുടെ മനസ്സിനെ ഏതൊരു വികാരത്തിൽ നിന്നും, നിങ്ങളെ നിങ്ങളിൽ നിന്ന് അകറ്റുന്ന വികലതകളിൽ നിന്നും സംരക്ഷിക്കുന്നു.

കോപത്തിൽ നിന്ന് അകന്നു നിൽക്കുന്നതിനുള്ള വഴി

കോപം വരുമ്പോൾ, അത് നിയന്ത്രിക്കാൻ പ്രയാസമാണ്. അത് പ്രകടിപ്പിച്ചു കഴിഞ്ഞാലോ നിങ്ങൾക്ക് കുറ്റബോധം വരും. കോപത്തിന്റെയും കുറ്റബോധത്തിന്റെയും ഈ ചക്രത്തിൽ നിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? കോപം പ്രകടിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കുറ്റബോധം തോന്നുന്നു. അത് പ്രകടിപ്പിക്കുന്നില്ലെങ്കിൽ, നിങ്ങൾ അതിനെ അടിച്ചമർത്തിയെന്ന് തോന്നുന്നു. രണ്ടിനും അപ്പുറത്തേക്ക് ഉയരാൻ, ജീവിതത്തെ വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്ന് കാണുക – വിശാലമായ ഒരു കാഴ്ചപ്പാടുണ്ടാക്കുക.

ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറ്റുമ്പോൾ ജീവിതം എന്നത്  ഒരു പോരാട്ടമായി നിങ്ങൾ കാണില്ല. കോപം പോലുള്ള  വികാരങ്ങൾ നിങ്ങളെ യഥാർത്ഥത്തിൽ ബന്ധിക്കുകയോ,  നിങ്ങളിൽ കുറ്റബോധമോ അസ്വസ്ഥയോ ഉളവാക്കുകയോ ചെയ്യുന്നില്ല എന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അവ ജീവിതത്തിൻ്റെ അലങ്കാരങ്ങൾ മാത്രമാണ് എന്ന് നിങ്ങൾ മനസ്സിലാക്കും. അലങ്കാരങ്ങൾ ഒരിക്കലും അലങ്കരിക്കപ്പെട്ട  വസ്തുവിന്  പ്രശ്നമല്ല. കേക്കിന്റെ ഐസിംഗിൽ വ്യത്യസ്ത നിറങ്ങൾ ഉണ്ടാക്കുന്നത് പോലെയാണ് ഇത്.

കൂടുതൽ വായിക്കുക.

(ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കറിൻ്റെ ജ്ഞാനസംഭാഷണങ്ങളിൽ നിന്ന് സമാഹരിച്ചത്)

ആരോഗ്യകരമായ ദേഷ്യത്തെപ്പറ്റി കൂടുതൽ വായിക്കുക.

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *