നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നത് പ്രധാനമായും ഉപബോധമനസ്സാണ്. ദുശ്ശീലങ്ങളാകട്ടെ ഉപബോധമനസ്സിൽ രൂഢമൂലമായിരിക്കുകയുമാണ്. എല്ലാ ശീലങ്ങളും മോശമല്ല. ഉദാഹരണത്തിന്, ദിവസവും പല്ല് തേയ്ക്കുന്നത് ഒരു ശീലമാണ്. പല്ല് തേച്ചില്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുകയും ചെയ്യും. അങ്ങനെ തന്നെ തോന്നുകയും വേണം! എല്ലാ ദിവസവും കുളിക്കുന്നത് ഒരു ശീലമാണ്. നിങ്ങൾ എല്ലാ ദിവസവും കുളിക്കുന്നു. കുളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു സുഖവും തോന്നുകയില്ല. അതുപോലെ, കാപ്പി പതിവായി കുടിക്കുന്നവർക്ക് കാപ്പി കുടിച്ചില്ലെങ്കിൽ തലവേദന വരും. കാപ്പി നല്ലതാണോ, ചീത്തയാണോ എന്നത് , അതാത് വ്യക്തികളുടെയും, അവരുടെ ഡോക്ടർമാരുടെയും കാര്യമാണ്. നിങ്ങൾക്കും , നിങ്ങളുടെ ശരീരത്തിനും, മനസ്സിനും, ആത്മാവിനും പറ്റാത്ത ചില ശീലങ്ങൾ നിങ്ങൾക്ക് വേദന തരും.
ശീലങ്ങൾ മുറിച്ചു മാറ്റാൻ ഉള്ള കഴിവുകേട് നിങ്ങളുടെ ഉള്ളിൽ ഒരു ചെറിയ വിഷമം ഉണ്ടാക്കും. എന്തെങ്കിലും കാരണം കൊണ്ട് നിങ്ങൾക്ക് ആഴത്തിലുള്ള വേദനയുണ്ടായാൽ , ആ വേദന നിങ്ങളെ ആ ശീലത്തിൽ നിന്ന് മോചിപ്പിക്കും.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഉദാഹരണത്തിന്, മദ്യത്തിന്, അല്ലെങ്കിൽ പുകവലിക്ക് അടിമപ്പെട്ടവരുടെ, കാര്യം എടുക്കാം. പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് അറിഞ്ഞിട്ടും അവർ പുക വലിക്കുന്നു. എന്തിനാണ്? ശീലം ആനന്ദത്തെ വാഗ്ദാനം ചെയ്യുന്നു, പക്ഷേ, നിങ്ങൾക്ക്, വാസ്തവത്തിൽ അത് ആനന്ദം നൽകുന്നുമില്ല. എങ്ങനെയാണ് ഈ ശീലങ്ങളെ മറികടക്കുക? അതിന് മൂന്ന് വഴികളുണ്ട്:
സ്നേഹം
നിങ്ങൾ വളരെയധികം സ്നേഹിക്കുന്ന ഒരാൾക്ക്- മകൾക്കോ, ഭാര്യയ്ക്കോ, അമ്മയ്ക്കോ, എന്തെങ്കിലും ഒരു വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ, സ്നേഹം കാരണം നിങ്ങൾ അത് പാലിക്കും. ആദ്യമായിത്തന്നെ ആ ശീലം വിടുന്നത് വലിയൊരു ദു: ഖമാണ് നിങ്ങൾക്ക്. അതിന് പുറമേ, അത് പാലിക്കാൻ കഴിയാതിരിക്കുമ്പോൾ അത് നിങ്ങളെ കൂടുതൽ ദു:ഖിതരാക്കും. ആ ശീലം നിങ്ങളിൽ ആഴത്തിൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് മറികടക്കാൻ കഴിയില്ല എന്ന് തോന്നുന്നെങ്കിൽ, പരിമിതമായ സമയത്തേക്ക് നിങ്ങൾ ആ പ്രതിജ്ഞ എടുത്താൽ മതി, പത്ത് ദിവസത്തേയ്ക്കോ, ഒരു മാസത്തേക്കോ, ശരീരത്തിൽ നിന്ന് വിട്ടു നില്ക്കാമെന്ന് പ്രതിജ്ഞയെടുക്കുക. പടി പടിയായി ശീലം മാറ്റുന്ന ഈ രീതി നിങ്ങൾക്ക് എളുപ്പമാകും, നിങ്ങൾ അതിൽ വിജയിക്കുകയും ചെയ്യും.
ഭയം
രണ്ടാമത്തെ മാർഗ്ഗം ഭയമാണ്. ഇനി ഒരൊറ്റ പ്രാവശ്യം കൂടി വലിച്ചാൽ നിങ്ങളുടെ കരളും, ശ്വാസകോശവും നശിച്ചു പോകും, എന്ന് നിങ്ങളുടെ ഡോക്ടർ പറഞ്ഞാൽ, സിഗരറ്റ് ഇനി തൊടുകപോലും ചെയ്യരുത് എന്ന് പറഞ്ഞാൽ ഭയം കൊണ്ട് നിങ്ങൾ ആ ശീലത്തിൽ നിന്ന് പുറത്ത് വരും.
അത്യാർത്തി
ഒരു മാസം മുഴുവൻ പുകവലിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു ദശലക്ഷം ഡോളർ തരാം എന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താൽ ,” എന്തിന് ഒരു മാസം? ഞാൻ 35 ദിവസം പുകവലിക്കാതിരിക്കാം. ദിവസം എണ്ണിയത് ശരിയാണെന്ന് ഉറപ്പിക്കാൻ അഞ്ച് ദിവസം കൂടുതൽ ആയിക്കോട്ടെ”, എന്ന് നിങ്ങൾ പറയും. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ശീലങ്ങൾ നിർത്താൻ അത്യാർത്തി സഹായിക്കും. അതുകൊണ്ട്, പണം കിട്ടാനുള്ള അത്യാർത്തി, അത്തരം ശീലങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ നിങ്ങളെ സഹായിക്കും. ഭയം, സ്നേഹം, അത്യാർത്തി, എന്നിവയാണ് ഈ മൂന്ന് കാര്യങ്ങൾ. ഞാൻ എക്കാലത്തേയ്ക്കും ശീലം ഉപേക്ഷിക്കാം എന്ന് പറയരുത്.
ആത്യന്തികമായി, ഭയവും, സ്നേഹവും തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ” ഈ ശീലം തുടരുന്നത് വഴി ഞാൻ സ്വയം വരുത്തിവെയ്ക്കുന്നത് വല്ലാത്ത ദുരിതമാണ്.”, എന്ന് നിങ്ങൾ ഒരു ദിവസം തിരിച്ചറിയുമ്പോൾ ആ ശീലം താനേ വിട്ടുപോകും.
ദീർഘകാലം ഇടതടവില്ലാതെ, ആദരപൂർവ്വം, എല്ലാ ദിവസവും ചെയ്യുന്ന ഏത് അനുഷ്ഠാനവും അനുഷ്ഠാനമാണ്. അപ്പോൾ മാത്രമേ അത് ദൃഢമാവുകയുള്ളൂ.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
എങ്ങനെ നല്ല ശീലങ്ങൾ ഉണ്ടാക്കാം?
നല്ല ശീലങ്ങൾ വളർത്താനുള്ള താക്കോലാണ് അച്ചടക്കം. ഇവിടെയുമതേ, നല്ല ശീലങ്ങൾ വളർത്താൻ ഈ മൂന്ന് വികാരങ്ങൾ ഉപയോഗിക്കാവുന്നതാണ്.
- സ്നേഹം: നിങ്ങൾ എന്തിനെയെങ്കിലും സ്നേഹിച്ചാൽ നിങ്ങൾ അത് പിൻതുടരും. നിങ്ങൾ അത് ചെയ്യും. നിങ്ങൾക്ക് യോഗ ഇഷ്ടമാണെങ്കിൽ അത് നിങ്ങൾ ചെയ്യും. നിങ്ങൾക്ക് ഭാരോദ്വഹനം ഇഷ്ടമാണെങ്കിൽ നിങ്ങൾ അത് ചെയ്യും. നിങ്ങൾക്ക് കരാട്ടെ ഇഷ്ടമാണെങ്കിൽ,അത് നിർത്താൻ ആർക്കും പറ്റില്ല. നിങ്ങൾക്ക് സംഗീതം ഇഷ്ടമാണെങ്കിൽ നിങ്ങൾ സംഗീതം പരിശീലിക്കും. സ്നേഹം, ശീലങ്ങൾ സൃഷ്ടിക്കും.
- അത്യാർത്തി: അടുത്ത 40 ദിവസം സൂര്യനമസ്കാരം ചെയ്താൽ നിങ്ങൾക്ക് ഒരു കോടി ഡോളർ കിട്ടും എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ, നിങ്ങൾ സമാധാനത്തിനു വേണ്ടിയെങ്കിലും അത് 40 ദിവസമല്ല, 45 ദിവസം ചെയ്യും. എണ്ണം തെറ്റാതിരിക്കാൻ രണ്ടു ദിവസം മുമ്പും, രണ്ടു ദിവസം കഴിഞ്ഞും ചെയ്യും. അച്ചടക്കം പാലിക്കാൻ അത്യാർത്തി നിങ്ങളെ പ്രേരിപ്പിക്കും.
- ഭയം: യോഗ ചെയ്തില്ലെങ്കിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ഇന്നതൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾ ഭയന്നുപോകും. “അയ്യോ, എനിക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും വേണ്ട, അതുകൊണ്ട് ഞാൻ യോഗ ചെയ്യാം” എന്ന് നിങ്ങൾ ചിന്തിക്കും.
ഉപസംഹാരം
നിങ്ങളുടെ ജീവിതത്തെ പ്രധാനമായും സ്വാധീനിക്കുന്നത് ഉപബോധമനസ്സാണ്. ശീലങ്ങളാകട്ടെ അവിടെയാണ് ഇഴുകിച്ചേരുന്നതും.
ദുശ്ശീലങ്ങൾ മുറിച്ചു മാറ്റി നല്ലവ വളർത്താൻ വികാരങ്ങൾക്ക് കടിഞ്ഞാണിടണം. കുടുംബാംഗങ്ങളുടെ സ്നേഹം ദുശ്ശീലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഏതെങ്കിലും ഒരു പ്രവൃത്തിയോടുള്ള ഇഷ്ടം നല്ല ശീലം കെട്ടിപ്പടുക്കാൻ സഹായിക്കും. എന്തെങ്കിലും കിട്ടണമെന്ന അത്യാർത്തി അപകടകരമായ ശീലങ്ങൾ ഉപേക്ഷിച്ച്, നല്ലവ സ്വീകരിക്കാൻ പ്രേരിപ്പിച്ചേയ്ക്കാം.ഭയമാണ് ഏറ്റവും മോശപ്പെട്ട പ്രേരകശക്തി. അത്യാർത്തിയും അത്രയേറെ നല്ലതല്ല. എന്നാൽ ചീത്ത ശീലങ്ങളിൽ നിന്ന് ഉയർന്ന് , ശ്രമമില്ലാതെ നല്ല ശീലങ്ങൾ പോഷിപ്പിക്കാൻ ഏറ്റവും നല്ലത് സ്നേഹം തന്നെയാണ്.
ആർട്ട് ഓഫ് ലിവിംഗിന്റെ ഹാപ്പിനസ് പ്രോഗ്രാമിൽ പങ്കെടുത്ത്, നിങ്ങളുടെ ഉപബോധ മനസ്സിൻ്റെ ശക്തിയുടെ പൂട്ട് തുറക്കാൻ പഠിക്കൂ! ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.











