കോപം എന്താണെന്നും, അത് എന്ത് ചെയ്യും എന്നും നമുക്ക് എല്ലാവർക്കും അറിയാം. ബന്ധങ്ങൾ നശിപ്പിക്കാനും, നമുക്ക് അപകടം വരുത്താനും, ആദരവ് നഷ്ടപ്പെടുക എന്ന വെല്ലുവിളി ഉയർത്താനും കോപത്തിന് സാധിക്കും എന്ന് നമ്മൾ കേട്ടിട്ടുണ്ട്. തീവ്രമായ ഈ വികാരത്തിന് അടിമപ്പെട്ടവർ കോടിക്കണക്കിന് തവണ ‘കോപിക്കരുത് ‘ എന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ‘എങ്ങനെ കോപിക്കാതിരിക്കാം എന്ന ചോദ്യത്തിന് വളരെക്കുറച്ച് പേർക്ക് മാത്രമേ ഉത്തരം ലഭിച്ചിട്ടുണ്ടാവുകയുള്ളൂ- അതാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് – അഥവാ കോപം കൈകാര്യം ചെയ്യാനുള്ള മാർഗ്ഗങ്ങൾ.
-
കോപം നിങ്ങളുടെ നിയന്ത്രണത്തിൽ ആണെങ്കിൽ, ആവശ്യത്തിന് മാത്രമേ കോപിക്കുന്നുള്ളൂ, എങ്കിൽ, കോപം മോശമല്ല, അത് ഫലപ്രദമാകുകയും ചെയ്യും.
-
നിങ്ങൾക്ക് കോപിക്കാം, ഉറക്കെ ബഹളം വെയ്ക്കാം, പക്ഷേ, അത് വെള്ളത്തിന് മുകളിൽ വരയ്ക്കുന്ന വര പോലെ മാത്രമേ ആകാവൂ. അങ്ങനെയായാൽ അത് ആരോഗ്യകരമാണ്.
-
നിങ്ങളുടെ പുഞ്ചിരി യുടെ വില കുറച്ച്, കോപത്തിന്റെ വില വർദ്ധിപ്പിക്കൂ.
-
ഭയം, കുറ്റബോധം, എന്നിവയിൽ നിന്ന് വിമുക്തമായി, നിങ്ങൾ കൂടുതൽ കേന്ദ്രീകൃതരായാൽ ഏത് രോഗവും മാറ്റാനുള്ള ശക്തിയും അതിന് ഉണ്ടാകും.
-
തെറ്റിനെ തെറ്റ് മാത്രമായി കാണൂ, അല്ലാതെ “എന്റെ” തെറ്റായോ, “അവൻ്റെ” തെറ്റായോ കാണരുത്. “എന്റെ”, എന്നാൽ കുറ്റബോധമാണ്, ” അവൻ്റെ”, എന്നാൽ കോപമാണ്.
-
അത്യാർത്തിയോ, അസൂയയോ, കോപമോ, വെറുപ്പോ, എന്തു തന്നെയായാലും ഈ നിഷേധ വികാരങ്ങളെ ശമിപ്പിക്കാനും, അവയെ മറ്റൊരു ദിശയിലേക്ക് മാറ്റാനും യോഗയിലൂടെ സാധിക്കും.
-
പൂർണതയ്ക്കുള്ള നിങ്ങളുടെ ആഗ്രഹമാണ് കോപത്തിന് കാരണം. പ്രവൃത്തിയിൽ പൂർണ്ണത ഏറെക്കുറെ അസാധ്യമാണ്.
-
കഴിഞ്ഞു പോയ എന്തെങ്കിലും കാര്യത്തോട് ബന്ധപ്പെട്ടതായതുകൊണ്ട് കോപത്തിന് ഒരർത്ഥവുമില്ല.
-
നേരത്തെ സംഭവിച്ച ഒരു കാര്യത്തെ ബന്ധപ്പെടുത്തി കോപിച്ചിട്ട് കാര്യമില്ല. അത് സംഭവിക്കാതിരിക്കാൻ പരമാവധി ചെയ്യുക മാത്രമാണ് വഴി.











